സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

Published by
Brave India Desk

സ്മാർട്ട്‌ഫോൺ യുഗമാണിത്. എന്തിനും ഏതിനും ഇന്ന് സ്മാർട്ട്‌ഫോൺ കൂടിയേ തീരു. പതിനായിരങ്ങളിൽ തുടങ്ങി,ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണുകളാണ് പലരുടെയും കൈവശമുള്ളത്. സാധാരണക്കാർ മുതൽ കോടീശ്വരന്മാർ വരെ അവ ഉപയോഗിച്ചുവരുന്നു. ഇതിനിടയ്ക്ക് കീപാഡ് ഫോണുകൾ ഉപയോഗിക്കുന്ന വളരെ ചുരുക്കം പേരും ഉണ്ട്.

ഇപ്പോഴിതാ, കയ്യിൽ കീപാഡ് ഫോണുമായി വളരെ കൂളായി നടക്കുന്ന ഒരു സെലിബ്രറ്റിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. നടൻ ഫഹദ് ഫാസിലാണ് ആ താരം. താരത്തിന്റെ കയ്യിലുള്ള കീപാഡ് ഫോൺ കണ്ടതോടെ എത്ര സിമ്പിളാണ് താരമെന്ന് അദ്ദേഹം എന്നായി ആരാധകർ.

ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ ഫോണാണ് ഫഹദ് ഉപയോഗിക്കുന്നത്. അഞ്ച് ലക്ഷം രൂപവരെ വിലയുള്ളതാണ് വെർട്ടു അസന്റ് സീരീസിലെ ഫോണുകൾ. ഇതിൽ ഫഹദ് ഉപയോഗിക്കുന്നത് ഏതാണെന്ന് വ്യക്തമല്ല. Vertu Ascent Ti Ferrari Nero ലിമിറ്റഡ് എഡിഷൻ ഫോൺ ആണിതെന്നാണ് വിവരം. റിപ്പോർട്ടനുസരിച്ച് ഇതിന് 4 ലക്ഷത്തിലേറ രൂപ വിലയുണ്ട്.

നോക്കിയയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കമ്പനിയാണ് വെർട്ടു. 1998 ലാണ് വെർട്ടു സ്ഥാപിതമായത്. നേരത്തെ യുകെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബ്രാൻഡ് ഇപ്പോൾ ഹോങ്കോങിലും ഫ്രാൻസിലുമുള്ള രണ്ട് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ്. സ്വർണം ഉൾപ്പടെ വിലകൂടിയ വസ്തുക്കൾ കൊണ്ട് നിർമിതമായ അത്യാഡംബര ഹാന്റ് മെയ്ഡ് ഫോണുകളാണ് വെർട്ടു പുറത്തിറക്കുന്നത്.

 

Share
Leave a Comment

Recent News