ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

Published by
Brave India Desk

ഇന്ത്യ – ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരായിവ്# 1 – 2ന് പിന്നിൽ ആയിരിക്കുകയാണ് ടീം ഇന്ത്യ. ഇതിനിടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് ലോയ്ഡ്.

ജസ്പ്രീത് ബുംറ കളിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ആണ് ഇന്ത്യ പരാജയപ്പെടുന്നത് എന്നും ബുംറ ഇല്ലാത്ത രണ്ടാം ടെസ്റ്റ് മത്സരം ഇന്ത്യ ജയിച്ചു എന്നും അതുകൊണ്ടു ബുംറയെ മാറ്റണം എന്നാണ് മുൻ ഇംഗ്ലണ്ട് താരം പറയുന്നത്.

ബുംറ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് കളിക്കുക എന്നാണ് ഗംഭീർ പരമ്പരയ്ക്ക് മുൻപ് അറിയിച്ചത് അതുകൊണ്ടു തന്നെ നാലാം ടെസ്റ്റ് ബുംറ ഇല്ലാതെ വരികയും ടീം ഇന്ത്യ വിജയിക്കുകയും ചെയ്താൽ ഗംഭീർ തങ്ങളുടെ പദ്ധതികളിൽ മാറ്റം കൊണ്ടുവരണം എന്നും ഡേവിഡ് ലോയ്ഡ് പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ വാക്കു വിശ്വസിക്കാമെങ്കിൽ, ഓൾഡ് ട്രാഫോഡിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ബുമ്ര കളിക്കുമെന്ന് കരുതാം. പക്ഷേ ഇന്ത്യൻ ടീം വാക്കു മാറ്റാനുള്ള സാധ്യതയുമുണ്ട്. നാലാം ടെസ്റ്റിൽ ബുമ്രയെ കളിപ്പിക്കുകയും ഇന്ത്യ ജയിച്ച് പരമ്പരയിൽ 22ന് ഒപ്പമെത്തുകയും ചെയ്താൽ, ഓവലിലെ അഞ്ചാം ടെസ്റ്റിലും അദ്ദേഹത്തെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ജയിച്ച് 31ന് ലീഡെടുത്താൽ ഒരുപക്ഷേ അദ്ദേഹത്തെ കളിപ്പിച്ചേക്കില്ല. പരമ്പര സമനിലയിലായാൽ ബുമ്ര കളിക്കാനാണ് എല്ലാ സാധ്യതയുമെന്ന് ലോയ്ഡ് പറഞ്ഞു.

‘തികച്ചും അസാധ്യമെന്ന് തോന്നാമെങ്കിലും, ബുമ്രയില്ലാതെയാണ് ഇന്ത്യ കൂടുതൽ മത്സരങ്ങൾ ജയിക്കുന്നത് എന്നതാണ് വാസ്തവം. ബുമ്ര ലോകത്തിലെ ഏറ്റവും മികച്ച ബോളറാണെങ്കിലും, അദ്ദേഹം ടീമിലുള്ളപ്പോഴാണ് ഇന്ത്യ കൂടുതൽ മത്സരങ്ങൾ തോൽക്കുന്നത് എന്ന രീതിയിൽ ചർച്ചകളുണ്ടെന്ന് ലോയ്ഡ് പറഞ്ഞു

Share
Leave a Comment

Recent News