Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
UK

ഫിലിപ്പീൻസിനും കെനിയയ്ക്കും ഒപ്പം പാക്കിസ്ഥാനും ബംഗ്ലദേശും റെഡ് ലിസ്റ്റിൽ; ബ്രിട്ടനിലെ ഇന്ത്യക്കാരും ആശങ്കയിൽ

by Brave India Desk
Apr 3, 2021, 01:41 pm IST
in UK
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ : യാത്രാവിലക്കുള്ള പുതുക്കിയ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഫിലിപ്പീൻസിനും കെനിയയ്ക്കും ഒപ്പം പാക്കിസ്ഥാനെയും ബംഗ്ലദേശിനെയും ബ്രിട്ടൻ ഉൾപ്പെടുത്തി. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലദേശിനെയും പാക്കിസ്ഥാനെയും റെഡ് ലിസ്റ്റീൽ ഉൾപ്പെടുത്തിയത് ആശങ്കയോടെയാണ് ബ്രിട്ടനിലെ ഇന്ത്യക്കാർ കാണുന്നത്. ഏപ്രിൽ ഒൻപതു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. ഈ രാജ്യങ്ങളിൽ കണ്ടെത്തിയ വൈറസിന്റെ വകഭേദങ്ങളെ ചെറുക്കാൻ നിലവിലുള്ള വാക്‌സിന് കഴിയുമോ എന്നു സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

നിലവിൽ നാൽപതോളം രാജ്യങ്ങളെയാണ് ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കേസുകൾ അനുദിനം വർധിക്കുന്ന ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളെ പോലും ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നുമുണ്ട്. ആഫ്രിക്കയിലെ 23 രാജ്യങ്ങളും ലാറ്റിൻ അമേരിക്കയിലെ 15 രാജ്യങ്ങളും ഒമാൻ, ഖത്തർ, യുഎഇ എന്നീ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ബംഗ്ലദേശ്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ ഏഷ്യൻ രാജ്യങ്ങളുമാണ് ഇപ്പോൾ പട്ടികയിലുള്ളത്. നേരത്തെ പട്ടികയിലുണ്ടായിരുന്ന ഏക യൂറോപ്യൻ രാജ്യമായ പോർച്ചുഗലിനെ കഴിഞ്ഞയാഴ്ച ലിസ്റ്റിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

Stories you may like

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇവിടങ്ങളിൽ പത്തുദിവസത്തിനുള്ളിൽ സഞ്ചരിച്ചവർക്കും ബ്രിട്ടനിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. എന്നാൽ ഇവിടെയുള്ള ബ്രിട്ടിഷ് പൗരന്മാർക്കും ബ്രിട്ടനിൽ താമസിക്കാൻ അനുമതിയുള്ളവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ യാത്രാനുമതി ലഭിക്കുമെങ്കിലും, ഇവർ ബ്രിട്ടനിൽ എത്തിയാൽ പത്തുദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം. ഹോട്ടലിലേക്കുള്ള യാത്രാചെലവും താമസച്ചെലവും രണ്ടുതവണത്തെ ടെസ്റ്റ് ഫീസുമായി 1750 പൗണ്ടാണ് ഇതിന് ഈടാക്കുന്നത്. 12 വയസിനു മുകളിലുള്ള ഓരോ അഡിഷനൽ യാത്രക്കാരനും 650 പൗണ്ടും 12 വയസ്സിൽ താഴെയുള്ളവർ 325 പൗണ്ടും നൽകണം.

വാക്സിനേഷനിലൂടെയും കനത്ത ലോക്ക് ഡൌൺ നിബന്ധനകളിലൂടെയും കോവിഡിനെ ഒരു പരിധിവരെ ബ്രിട്ടൻ നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണ്. ക്വാറന്റീൻ നിയമം ലംഘിക്കുന്നത് കടുത്ത പിഴയും പത്തുവർഷം വരെ ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ഇതാണ് കോവിഡ് കേസുകൾ ഏറെയുള്ള രാജ്യങ്ങളെയും പുതിയ വകഭേദങ്ങൾ കണ്ടെത്തിയ രാജ്യങ്ങളെയും റെഡ് ലിസ്റ്റിൽ പെടുത്തി കനത്ത മുൻകരുതലുകൾ എടുക്കാൻ കാരണം.

ഇന്ത്യയിലും അനുദിനം കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടാനുള്ള സാധ്യത ഏറെയാണ് എന്നതാണ് ഇന്ത്യക്കാരെ ആശങ്കയിലാക്കിയിരിക്കുന്നത്. രണ്ടുലക്ഷത്തോളം മലയാളികൾ ഉൾപ്പെടെ ഇരുപതു ലക്ഷത്തിനു മുകളിൽ ഇന്ത്യക്കാരാണ് ബ്രിട്ടനിലുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ ഇന്ത്യ റെഡ് ലിസ്റ്റിലായാൽ ഇവരുടെ സമീപഭാവിയിലെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളെല്ലാം അനിശ്ചിതത്വത്തിലാകും.

 

 

Tags: covid precaution
Share1
Tweet
Send
Share

Latest stories from this section

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!

അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!

ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies