Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

by Brave India Desk
Nov 4, 2026, 09:23 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പിന്റെ സഹസ്ഥാപകനും പ്രധാന പ്രമോട്ടറുമായ രവി ഉപ്പാലിനെ ദുബായിൽ അധികൃതർ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (CBI) ആരംഭിച്ചു. ഇന്ത്യയുടെ ആവശ്യപ്രകാരം പുറപ്പെടുവിച്ച ഇന്റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ദുബായ് അധികൃതർ ഉപ്പാലിനെ പിടികൂടിയത്. മറ്റൊരു പ്രധാന പ്രതിയായ സൗരഭ് ചന്ദ്രാകറെ കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിൽ നിന്ന് സി.ബി.ഐ ഇന്ത്യയിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് രവി ഉപ്പലും വിദേശത്ത് പിടിയിലാകുന്നത്.

Stories you may like

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

46 വയസ്സുകാരനായ ഉപ്പാൽ ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശിയാണ്. മഹാദേവ് ആപ്പിന്റെ മറ്റൊരു പ്രധാന പ്രമോട്ടറായ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചതിന് പിന്നാലെയാണ് ഈ നടപടി.
2019-ൽ ഇന്ത്യ വിട്ട ഉപ്പാൽ ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. 2023 ഒക്ടോബറിൽ ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2023 ഡിസംബറിലും ദുബായിൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ 45 ദിവസത്തിനുള്ളിൽ മോചിതനായി. പിന്നീട് യുഎഇ വിട്ട് പസഫിക് ദ്വീപ് രാജ്യമായ വനുവാട്ടുവിൽ താമസിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മഹാദേവ് ബെറ്റിങ് ശൃംഖലയുടെ സാമ്പത്തിക ഇടപാടുകൾ, ഹവാല പണമിടപാടുകൾ, ഇന്ത്യയിലെ ബെറ്റിങ് ഓപ്പറേറ്റർമാരുമായുള്ള ബന്ധങ്ങൾ എന്നിവ കൈകാര്യം ചെയ്തിരുന്നത് ഉപ്പാലാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

2019-20 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച മഹാദേവ് ഓൺലൈൻ ബുക്ക് എന്ന ബെറ്റിങ് ശൃംഖല രാജ്യത്തുടനീളം ആയിരക്കണക്കിന് പാനലുകൾ വഴി പ്രവർത്തിച്ചിരുന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ് തുടങ്ങിയ കായിക മത്സരങ്ങൾക്കൊപ്പം വിവിധ കാർഡ് ഗെയിമുകളിലും ഓൺലൈൻ വാതുവെപ്പ് നടത്തിയിരുന്നു. വ്യാജ അക്കൗണ്ടുകൾ, ഹവാല ഇടപാടുകൾ, വിദേശത്തേക്കുള്ള പണമൊഴുക്ക് എന്നിവയിലൂടെ കോടിക്കണക്കിന് രൂപയുടെ നിയമവിരുദ്ധ വരുമാനം സൃഷ്ടിച്ചതായും ഇ.ഡി ആരോപിക്കുന്നു. 2026 ജൂലൈയിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ കേസുമായി ബന്ധപ്പെട്ട് കൂടുതൽ കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. കേസിൽ 116 പ്രതികളെ ഉൾപ്പെടുത്തി ഇ.ഡി അന്വേഷണം തുടരുകയാണ്.

Tags: Mahadev betting app caseravi uppalcbi
Share
Tweet
Send
Share

Latest stories from this section

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

Latest News

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies