Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കോവിഡ് അതി വ്യാപനം; സാധാരണക്കാർക്ക് ബോധവൽക്കരണം ആവശ്യമായതിനാൽ കോവിഡിനെ സംബന്ധിച്ച ഇംഗ്ലിഷ് വാക്കുകൾക്ക് മലയാളം പദാവലി

by Brave India Desk
May 15, 2021, 02:58 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കോവിഡുമായി ബന്ധപ്പെട്ട പദാവലിയും കടുകട്ടിയാകുകയാണ്. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷ് വാക്കുകളുമായി കോവിഡ് വിദഗ്ധർ ബോധവൽക്കരണം നടത്തുമ്പോൾ സാധാരണക്കാർക്ക് ഇവയുടെ അർഥമറിയാത്ത സാഹചര്യമാണ്.

Stories you may like

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

‘സൂപ്പർ സ്പ്രെഡ്, ക്വാറന്റീൻ, റിവേഴ്സ് ക്വാറന്റീൻ, കണ്ടെയിൻമെന്റ് സോൺ…’കടുകട്ടി വാക്കുകൾ എത്ര പേർക്ക് മനസ്സിലാകുന്നുവെന്നതാണ് മറുചിന്തയ്ക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്.

കോവിഡിനെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുമ്പോൾ ലളിതമായ മലയാള പദങ്ങൾ ഉപയോഗിക്കണമെന്നു ഈ മാസം 12 ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ–ഭരണ പരിഷ്കാര(ഔദ്യോഗിക ഭാഷ) വകുപ്പ് മലയാള പദാവലി തയാറാക്കിയത്. വലിയ ബോധവൽക്കരണം ആവശ്യമായതിനാൽ ഇത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സർക്കാർ.

പദാവലിയിൽ ഉപയോഗി‍ച്ച മലയാള പദങ്ങളുടെ കൃത്യത ഭരണ വകുപ്പ് ഉറപ്പാക്കണമെന്നും ഇതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര(ഔദ്യോഗിക ഭാഷ)വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അംഗീകാരമുണ്ടെന്നും ആരോഗ്യ –കുടുംബക്ഷേമ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട ഇംഗ്ലിഷ് പദങ്ങളും അനുയോജ്യമായ മലയാള പദങ്ങളും ചുവടെ :-

കോ –മോർബിഡിറ്റി (co-morbidity)–അനുബന്ധ രോഗം

ക്വാറന്റീൻ–സമ്പർക്ക വിലക്ക്

ഹോം ക്വാറന്റീൻ–ഗാർഹിക സമ്പർക്ക വിലക്ക്

റിവേഴ്സ് ക്വാറന്റീൻ–സംരക്ഷണ സമ്പർക്ക വിലക്ക്

കോൺടാക്ട് ട്രേസി‍ങ്–സമ്പർ‍ക്കാന്വേഷണം

പ്രൈമറി കോൺടാക്ട്–ഒന്നാം‍തല സമ്പർക്കം

ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ–സ്ഥാപന സമ്പർക്ക വിലക്ക്

സെക്കൻഡറി കോൺടാക്ട്–രണ്ടാം‍തല സമ്പർക്കം

വൈറുലൻസ്(virulence)–തീവ്രത

സൂപ്പർ സ്‍പ്രെഡ്–അതിവ‍്യാപനം

ജീൻ സീക്വൻസിങ്(gene sequencing)–ജനിത‍ശ്രേണീകരണം

ഇമ്മ്യൂ‍ണിറ്റി–രോഗപ്രതിരോധ ശേഷി

ഇൻഫെക‍്ഷൻ–രോഗാണുബാധ

ഹെർ‍ഡ് ഇമ്യൂണിറ്റി(herd immunity)–സാമൂഹിക പ്രതിരോധ ശേഷി

ആന്റിബോഡി–ആന്റിബോഡി–പ്രതി‍വസ്തു

ഹെൽത്ത് കെയർ വർക്കേഴ്സ്–ആരോഗ്യ പ്രവർത്തകർ

റിസ്ക് ഗ്രൂപ്പ്–അപായ സാധ്യതാ വിഭാഗം

കണ്ടെയ്ൻമെന്റ് സോൺ–നിയന്ത്രി‍തമേഖല

കമ്മ്യൂ‍ണിറ്റി ട്രാസ്‍മിഷൻ–സാമൂഹിക വ്യാപനം

ഡൊമിസിലിയറി കെയർ സെന്റർ(domiciliary care centre)–ഗൃഹ‍വാസ പരിചരണ കേന്ദ്രം

 

Tags: malayalamCOVID RELATED WORDS
Share1
Tweet
Send
Share

Latest stories from this section

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

Latest News

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

ഒരു ഡോസിന് 1 മുതൽ 2 രൂപ മാത്രം’; പക്ഷിപ്പനിയുടെ മാരക വകഭേദത്തിനെതിരെ ലോകത്തിലെ ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ, കർഷകർക്ക് വൻ ആശ്വാസം

ഒരു ഡോസിന് 1 മുതൽ 2 രൂപ മാത്രം’; പക്ഷിപ്പനിയുടെ മാരക വകഭേദത്തിനെതിരെ ലോകത്തിലെ ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ, കർഷകർക്ക് വൻ ആശ്വാസം

‘നിതീഷ് സേതു’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഗംഗയ്ക്ക് കുറുകെ വികസനത്തിന്റെ ആറുവരിപ്പാലം

‘നിതീഷ് സേതു’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഗംഗയ്ക്ക് കുറുകെ വികസനത്തിന്റെ ആറുവരിപ്പാലം

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

ദിവസവും 40 മിനിറ്റ് നേരം നമ്മൾ ‘അന്ധരാണോ’? കണ്ണ് തുറന്നിരുന്നിട്ടും തലച്ചോർ ഒളിപ്പിച്ചുവെക്കുന്ന ഈ രഹസ്യം ഞെട്ടിക്കും!

ദിവസവും 40 മിനിറ്റ് നേരം നമ്മൾ ‘അന്ധരാണോ’? കണ്ണ് തുറന്നിരുന്നിട്ടും തലച്ചോർ ഒളിപ്പിച്ചുവെക്കുന്ന ഈ രഹസ്യം ഞെട്ടിക്കും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies