Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

by Brave India Desk
Nov 21, 2026, 08:21 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ/കാലടി: ബിരുദ പരീക്ഷ ജയിക്കാത്ത വിദ്യാർഥിനിക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകുകയും എം.എ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അനുവദിക്കുകയും ചെയ്ത സംഭവത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗുരുതര അനാസ്ഥ. സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് അക്കാദമിക ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള ഈ വീഴ്ച സംഭവിച്ചത്.

2014-17 അക്കാദമിക വർഷത്തിൽ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ സംസ്കൃത സാഹിത്യം പഠിച്ച വിദ്യാർഥിനി ബിരുദ പരീക്ഷയിൽ വിജയിച്ചിരുന്നില്ല. എന്നാൽ, ഈ വിവരം മറച്ചുവെച്ചോ അല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിലെ വീഴ്ച മുതലെടുത്തോ 2017-ൽ ഇതേ കേന്ദ്രത്തിൽ എം.എ മലയാളം കോഴ്സിന് പ്രവേശനം നേടുകയായിരുന്നു. തുടർന്ന് 2019-ൽ ബി ഗ്രേഡോടെ എം.എ വിജയിച്ച വിദ്യാർഥിനി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും കൈപ്പറ്റുകയും ചെയ്തു.

Stories you may like

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

അടുത്തിടെ ഒരു ജോലി ആവശ്യത്തിനായി ബിരുദ (ബി.എ) സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി 29-കാരിയായ യുവതി സർവകലാശാലയിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം പരീക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ യുവതി ബി.എ പരീക്ഷ പാസായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ അടിസ്ഥാന യോഗ്യതയില്ലാതെ നേടിയ എം.എ ബിരുദത്തിന്റെ സാധുത സംബന്ധിച്ചും വലിയ ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്.

ഇതിനിടെ, ഈ വർഷം സെപ്റ്റംബർ 30-ന് ഇതേ വിദ്യാർഥിനി അഞ്ചാം സെമസ്റ്ററിലെ എല്ലാ വിഷയങ്ങൾക്കും തോറ്റുപോയതിനാൽ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 2026 നവംബർ 17-ന് സമർപ്പിച്ച സംസ്ഥാന സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് സർവകലാശാലയുടെ പ്രവേശന-പരീക്ഷാ നടപടികളിലെ ഈ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയിരിക്കുന്നത്.

ഒരു വിദ്യാർഥിനിക്ക് പി.ജി പ്രവേശനം നൽകുമ്പോൾ നിർബന്ധമായും പരിശോധിക്കേണ്ട യോഗ്യതാ സർട്ടിഫിക്കറ്റുകൾ പോലും പരിശോധിക്കാതെയാണ് പ്രവേശനം നൽകിയതെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവം പുറത്തായതോടെ സർവകലാശാലാ അധികൃതർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും, യുവതിയുടെ എം.എ ബിരുദം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർവകലാശാല അടിയന്തര തീരുമാനമെടുക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

Tags: Exam failexamMABA
Share
Tweet
Send
Share

Latest stories from this section

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

Latest News

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies