Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

by Brave India Desk
Nov 21, 2026, 11:16 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

മലപ്പുറം: സമൂഹമാധ്യമങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ വീണ് ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ കണ്ടാണ് മലപ്പുറം സ്വദേശിനിയായ പെൺകുട്ടി നൈറ്റ് ക്രീം ഓർഡർ ചെയ്തത്. ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചതോടെ കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

Stories you may like

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

പതിനഞ്ച് ദിവസം കൊണ്ട് മുഖകാന്തി വർദ്ധിപ്പിക്കുമെന്നും മുഖക്കുരുവും കരുവാളിപ്പും പൂർണ്ണമായി മാറ്റുമെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ കമ്പനി നടത്തിയിരുന്ന പ്രധാന വാഗ്ദാനം. ഇത് വിശ്വസിച്ചാണ് പെൺകുട്ടി ക്രീം വാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. ആദ്യ ബോട്ടിൽ ഉപയോഗിച്ചപ്പോൾ നിറം വെക്കുന്നതായും നല്ല മാറ്റമുള്ളതായും തോന്നിയതോടെ കൂടുതൽ ബോട്ടിലുകൾ വാങ്ങി തുടർച്ചയായി ഉപയോഗിക്കുകയായിരുന്നു.

എന്നാൽ ദിവസങ്ങൾക്കുള്ളിൽ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് നടത്തിയ വിശദമായ വൈദ്യപരിശോധനയിലാണ് വൃക്കകൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ ക്രീം ലാബിൽ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അനുവദനീയമായതിലും എത്രയോ മടങ്ങ് അധികമായി 1.25 ശതമാനം മെർക്കുറിയാണ് ഈ ക്രീമിൽ അടങ്ങിയിട്ടുള്ളതെന്ന് പരിശോധനയിൽ വ്യക്തമായി.

സംഭവത്തെക്കുറിച്ച് ക്രീം നിർമ്മാതാക്കളോട് പരാതിപ്പെട്ടെങ്കിലും കമ്പനി അധികൃതർ ഇത് ഗൗനിക്കാനോ പ്രതികരിക്കാനോ തയ്യാറായില്ല. ഇതോടെയാണ് നീതി തേടി ഉപഭോക്തൃ കോടതിയെയും മറ്റ് നിയമവഴികളെയും സമീപിക്കാൻ 17-കാരിയും കുടുംബവും തീരുമാനിച്ചത്. അംഗീകാരമില്ലാത്തതും രാസവസ്തുക്കൾ അമിതമായി അടങ്ങിയതുമായ ഇത്തരം സൗന്ദര്യവർദ്ധക വസ്തുക്കൾ ഓൺലൈൻ പരസ്യങ്ങൾ കണ്ട് വാങ്ങി ഉപയോഗിക്കരുതെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.

Tags: fairness cream
Share
Tweet
Send
Share

Latest stories from this section

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

Latest News

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്;  അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്; അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies