Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മദ്യപിച്ച്‌ ലക്കുകെട്ട് ബൈക്കുകള്‍ ഇടിച്ച്‌ തെറിപ്പിച്ച്‌ ട്രാഫിക് എസ് ഐ; ഫോട്ടോയെടുത്ത നാട്ടുകാരെ തടഞ്ഞ് രക്ഷയ്ക്ക് ഓടിയെത്തി പൊലീസും

by Brave India Desk
Oct 18, 2021, 09:50 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മദ്യപിച്ച്‌ ലക്കുകെട്ട ട്രാഫിക് എസ്.ഐ അമിതവേഗത്തില്‍ ഓടിച്ച കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. കാറുമായി കടക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പ്രതിഷേധിച്ചതോടെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.45 ഓടെ പട്ടം പൊട്ടക്കുഴിയിലാണ് സംഭവം. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കെ. അനില്‍കുമാറാണ് മദ്യലഹരിയില്‍ കാറോടിച്ച്‌ അപകടം ഉണ്ടാക്കിയത്.

അനില്‍കുമാര്‍ ഓടിച്ചിരുന്ന കാര്‍ പൊട്ടക്കുഴിഭാഗത്ത് റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്ക് ഇടിച്ചിട്ടശേഷം അടുത്ത ബൈക്കിനെ ഏറെ ദൂരം ഇടിച്ചു നിരക്കിക്കൊണ്ടപോകുകയായിരുന്നു. ഇടിയില്‍ കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു.ബൈക്കുകള്‍ക്കും കാര്യമായ കേടുപാടുണ്ടായി. ഒരു ബൈക്കിന്റെ ടാങ്ക് പൊട്ടി റോഡില്‍ ഇന്ധനം ഒഴുകി. ഇതിനശേഷം രക്ഷപെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഈ സമയം ഇതുവഴി പോയ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു അടക്കമുള്ളവരും സംഭവം കണ്ട് അവിടെയിറങ്ങി.

Stories you may like

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

കാറിന്റെ പിന്‍സീറ്റില്‍ അഴിച്ചുവച്ച പൊലീസ് യൂണിഫോം കണ്ടതോടെ തടിച്ചുകൂടിയ ജനങ്ങള്‍ രോഷാകുലരായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് ബൈക്ക് ഉടമകളെ അനുനയിപ്പിച്ച്‌ പ്രശ്നം ഒതുക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ സംഭവത്തിന്റെയും എസ്.ഐയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. തുടര്‍ന്ന് എസ്.ഐയുടെ ചിത്രം പകര്‍ത്തിയതിനെ ചൊല്ലി പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രതിഷേധം കനത്തതോടെ പൊലീസ് എസ്.ഐയെ കസ്റ്റഡിയിലെടുക്കുകയും കാര്‍ ക്രെയിന്‍ ഉപയോഗിച്ച്‌ ഇവിടെ നിന്ന് നീക്കുകയുമായിരുന്നു, അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്തെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വൈദ്യ പരിശോധനയില്‍ എസ്.ഐ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതായും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും മെഡിക്കല്‍ കോളേജ് പൊലീസ് പറഞ്ഞു. അനില്‍കുമാറിനെതിരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും.

Tags: traffic police
Share10
Tweet
Send
Share

Latest stories from this section

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

Latest News

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

നാല് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം പച്ചക്കള്ളം; ‘ഫ്ലൈറ്റ് ഗ്ലോബൽ’ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ തിവാരി

നാല് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം പച്ചക്കള്ളം; ‘ഫ്ലൈറ്റ് ഗ്ലോബൽ’ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ തിവാരി

അധികാരത്തിന്റെ പ്രതാപമില്ലാത്ത തറവാട്; അമ്മയുടെ വിയോഗവേളയിലും ചർച്ചയായി യോഗിയുടെ ലളിതജീവിതം

അധികാരത്തിന്റെ പ്രതാപമില്ലാത്ത തറവാട്; അമ്മയുടെ വിയോഗവേളയിലും ചർച്ചയായി യോഗിയുടെ ലളിതജീവിതം

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

തിരുപ്പരൻകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കാൻ കയറുന്നവർ ജീവനോടെ തിരിച്ചു പോകില്ല ; ഭീഷണിയുമായി മധുര ഐക്യ ജമാഅത്ത്

‘അക്വാൻ’ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കരതൊട്ടു; കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു

‘അക്വാൻ’ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കരതൊട്ടു; കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു

കൂട്ടത്തോടെയുള്ള വിമാന സർവീസ് റദ്ദാക്കലും സാമ്പത്തിക പ്രതിസന്ധിയും; സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡി.ജി.സി.എ

കൂട്ടത്തോടെയുള്ള വിമാന സർവീസ് റദ്ദാക്കലും സാമ്പത്തിക പ്രതിസന്ധിയും; സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡി.ജി.സി.എ

മഴ മുടക്കിയ മത്സരത്തിൽ പാകിസ്ഥാനെ ഏകപക്ഷീയ വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം; ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് സമ്മാനദാനചടങ്ങ് ബഹിഷ്കരിച്ച് ഇന്ത്യ

മഴ മുടക്കിയ മത്സരത്തിൽ പാകിസ്ഥാനെ ഏകപക്ഷീയ വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം; ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് സമ്മാനദാനചടങ്ങ് ബഹിഷ്കരിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies