Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ പടുകൂറ്റൻ ജയം ഇനി നമുക്ക് സ്വന്തം; ശ്രീലങ്കയെ തകർത്ത് തരിപ്പണമാക്കി റെക്കോഡിട്ട് ഭാരതം

ഇന്ത്യ ശ്രീലങ്ക ഏകദിനം- 317 റൺസ് ജയം സ്വന്തമാക്കി ഇന്ത്യ , വിരാട് കോഹ്ലി പ്ലെയർ ഓഫ് ദ മാച്ചും പ്ലെയർ ഓഫ് ദ സീരീസും

by Brave India Desk
Jan 15, 2023, 07:47 pm IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം സ്വന്തം പേരിലാക്കി ടീം ഇന്ത്യ. കാര്യവട്ടത്ത് നടന്ന മത്സരത്തിൽ ശ്രീലങ്കയെ 317 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. അയർലൻഡിനെതിരെ 2008 ൽ ന്യൂസിലൻഡ് നേടിയ 290 റൺസിന്റെ വിജയമാണ് പഴങ്കഥയായത്. 391 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയെ മൊഹമ്മദ് സിറാജും മൊഹമ്മദ് ഷമിയും കൂടി തകർക്കുകയായിരുന്നു. വെറും 73 റൺസിന് ശ്രീലങ്ക ഓൾ ഔട്ടാവുകയായിരുന്നു.

അഷൻ ബന്ദാരക്ക് പരിക്കിനെ തുടർന്ന് ബാറ്റ് ചെയ്യാൻ കഴിയാഞ്ഞതോടെ ഇന്ത്യയ്ക്ക് ജയിക്കാൻ ശ്രീലങ്കയുടെ 9 വിക്കറ്റുകൾ വീഴ്ത്തിയാൽ മതിയായിരുന്നു. മൊഹമ്മദ് ഷമിയും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതവും മൊഹമ്മദ് സിറാജ് നാലു വിക്കറ്റുകളും വീഴ്ത്തി. ചമിക കരുണ രത്നെ റണ്ണൗട്ടായി. ശ്രീലങ്കൻ നിരയിൽ ആകെ മൂന്നു പേർക്കേ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളൂ. ഓപ്പണർ നുവാനിഡു ഫെർണാണ്ടൊ 19 ഉം ക്യാപ്ടൻ ഷാനക 11 ഉം കസുൻ രജിത പുറത്താകാതെ 13 റൺസും നേടിയതൊഴിച്ചാൽ ശ്രീലങ്കൻ ബാറ്റ്സ്മാന്മാർ പവലിയനിലേക്ക് ഘോഷയാത്ര നടത്തുകയായിരുന്നു.

Stories you may like

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ആദ്യ പത്ത് ഓവറുകളിൽ തന്നെ 5 മുൻ നിര ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ പുറത്താക്കി. ഇതോടെ തകർന്ന ശ്രീലങ്കൻ ബാറ്റിംഗ് നിരയ്ക്ക് പിന്നെ കരകയറാനായില്ല. വലിയ തോൽവി ഒഴിവാക്കാൻ ക്യാപ്ടൻ ഷാനക പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും കുൽദീപ് യാദവിന്റെ ഒന്നാന്തരമൊരു പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെയും മുൻ നായകൻ വിരാട് കോഹ്‌ലിയുടേയും സെഞ്ച്വറിക്കരുത്തിലാണ് 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 110 പന്തിൽ 13 ബൗണ്ടറികളും 8 സിക്സറുകളും പറത്തിയാണ് കോഹ്‌ലി 166 റൺസ് നേടി പുറത്താകാതെ നിന്നത്. 97 പന്തിൽ 14 ബൗണ്ടറികളുടേയും 2 സിക്സറുകളുടേയും സഹായത്തോടെയാണ് യുവതാരം ശുഭ്മാൻ ഗിൽ 116 റൺസ് നേടിയത്. ക്യാപ്ടൻ രോഹിത് ശർമ്മ 42 ഉം ശ്രേയസ് അയ്യർ 38 ഉം റൺസ് നേടി. ഓപ്പണിംഗ് സഖ്യം നേടിയ 95 റൺസാണ് ഇന്ത്യയുടെ പടുകൂറ്റൻ സ്കോറിന് അടിത്തറയായത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ശുഭ്മാൻ ഗിൽ – കോഹ്‌ലി സഖ്യം 131 റൺസും തുടർന്ന് കോ‌ഹ്ലി ശ്രേയസ് അയ്യർ സഖ്യം 108  റൺസും നേടി.

വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോഡുകൾ പഴങ്കഥയാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോഡാണ് കോ‌ഹ്ലി തകർത്തത്. ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോഡും കോഹ്‌ലി ഇന്ന് തകർത്തു. നിലവിൽ ശ്രീലങ്കക്കെതിരെ 10 സെഞ്ച്വറികളാണ് കോ‌ഹ്ലി നേടിയത്. ആകെ സെഞ്ച്വറി നേട്ടം 46 ആക്കിയ കോ‌ഹ്ലിക്ക് ഇനി ഏകദിനത്തിൽ സച്ചിന്റെ റെക്കോഡ് തകർക്കാൻ 4 സെഞ്ച്വറികൾ കൂടി മതി. കോഹ്‌ലിയാണ് പ്ലെയർ ഓഫ് ദ മാച്ചും പ്ലെയർ ഓഫ് ദ സീരീസും.

Tags: Karyavattam ODIindia-srilankarecord
Share33
Tweet
Send
Share

Latest stories from this section

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies