Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

പെരുമ്പാമ്പെന്ന് തെറ്റിദ്ധരിച്ച് പോയി പിടിക്കരുത്; ഇത് ആളു വേറെയാണ് ; അരക്കടി പോലും വേണ്ട പടമാകാൻ ; തിരിച്ചറിയുന്നതിങ്ങനെ

by Brave India Desk
Jan 31, 2023, 04:17 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

പെരുമ്പാമ്പെന്ന് തെറ്റിദ്ധരിച്ച് പിടിക്കാൻ ചെന്നയാൾ അണലിയുടെ കടിയേറ്റ് മരിച്ചു. ഈയിടെയായി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഒന്നാണിത്. ഇന്ത്യയിലെ അപകടകാരിയായ നാല് പാമ്പിനങ്ങളിൽ പെട്ട അണലിയെയാണ് പലപ്പോഴും പെരുമ്പാമ്പായി തെറ്റിദ്ധരിക്കുന്നത്. വണ്ണമുള്ള ദേഹവും പുള്ളികളുമാണ് തെറ്റിദ്ധരിക്കാൻ കാരണം. വലിപ്പത്തിൽ പെരുമ്പാമ്പിനൊപ്പം വളരുന്ന അണലിയുടെ ഒരു കടി തികച്ച് വേണ്ട മനുഷ്യൻ പടമാകാൻ. അത്രമാത്രം അപകടകാരിയാണ് അണലി. വലിയ വിഷപ്പല്ലുകളായത് കൊണ്ട് കടിക്കുന്നത് മൂലമുണ്ടാകുന്ന മുറിവും വലുതായിരിക്കും. രക്ത ചംക്രമണ വ്യവസ്ഥയെ ബാധിക്കുന്നത് കൊണ്ട് രോഗി പൂർണമായും അപകടത്തിൽ നിന്ന് മുക്തനാകാൻ താമസമെടുക്കുകയും ചെയ്യും.

എങ്ങനെയാണ് പെരുമ്പാമ്പിനേയും അണലിയേയും തമ്മിൽ തിരിച്ചറിയുക. ഇതിന് ഏറ്റവും എളുപ്പത്തിൽ ആധാരമാക്കാൻ കഴിയുക ശരീരത്തിൽ കാണുന്ന പ്രത്യേക ഡിസൈൻ ആണ്. പെരുമ്പാമ്പിന്റെ ശരീരത്തിലെ പാടുകൾ പ്രത്യേകിച്ച് ക്രമമില്ലാതെയാണ് കാണപ്പെടുക. എന്നാൽ അണലിയുടെ പുറത്തെ പാടുകൾ കൃത്യമായ പാറ്റേണുകളിലാണ് കാണുന്നത്. മുകളിലും വശങ്ങളിലുമായി മൂന്നു വരിയിൽ ദീർഘവൃത്താകൃതിയിലുള്ള അടയാളങ്ങളാണിത്. വൃത്തങ്ങൾക്ക് സമീപമായി വെളുത്ത പാടുകളും ഉണ്ടാകും . വൃത്തങ്ങൾക്ക് അരികിൽ കറുത്ത വലയവും കാണാവുന്നതാണ്.  കൃത്യമായി ത്രികോണാകൃതിയിലുള്ള തലയും അണലിയെ തിരിച്ചറിയാനുള്ള ലക്ഷണമാണ്. അണലിയുടെ കടിയേറ്റാൽ ഏറ്റവും പെട്ടെന്ന് തന്നെ ആന്റിവെനം ഉള്ള ആശുപത്രിയിൽ എത്തിക്കണം. ഭയവും സമ്മർദ്ദവും ഒഴിവാക്കാൻ പരമാവധി ശ്രമിക്കുകയും വേണം.

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

പെരുമ്പാമ്പ് വിഷമില്ലാത്തതാണെങ്കിലും അതിനെ പിടിക്കുന്നതും ആശാസ്യമല്ല. പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാരെ വിളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വലിയ പാമ്പായതിനാൽ മുറിവ് വലുതാകാനും ഗുരുതരമാകാനും സാദ്ധ്യതയുണ്ട്. മാത്രമല്ല അണുബാധയും ഉണ്ടാകും. അതുകൊണ്ട് തന്നെ പെരുമ്പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. കടിയേറ്റാൽ ചികിത്സ തേടുന്നതിനും മടിക്കരുത്.

Tags: Russel ViperRock PythonPython Vs Viper
Share
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

ചില വിഭാഗങ്ങളിൽപ്പെട്ട പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർഥികൾക്കും ആശ്വാസം ; പാസ്‌പോർട്ട് നിയമങ്ങളിൽ ഇളവുമായി കേന്ദ്രം

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ പുതിയ വ്യവസായ നയം ; പ്രഖ്യാപനത്തിനൊരുങ്ങി സുവേന്ദു സർക്കാർ

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies