പോളണ്ടിൽ നിന്നെത്തി ഇന്ത്യയിൽ താമസിക്കുന്ന ഡൊമിനിക പട്ടാലസ്-കാൽറ എന്ന യുവതി കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു പതിറ്റാണ്ടിനു മുമ്പ് താൻ ഇന്ത്യയിലേക്ക് ആദ്യമായി എത്തിയപ്പോഴത്തെ അവസ്ഥയുമായി ഇന്നത്തെ ഇന്ത്യയെ താരതമ്യം ചെയ്തുകൊണ്ട് അവർ ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട മാറ്റങ്ങൾ .
താൻ ആദ്യം ഇന്ത്യയിലെത്തിയപ്പോൾ പണമായിട്ടായിരുന്നു ഇടപാടുകൾ ഏറെയും നടന്നിരുന്നതെന്ന് ഡൊമിനിക പറയുന്നു. എന്നാൽ ഇന്ന് ചെറിയ ചായക്കടകളിൽ മുതൽ ചെറിയ കച്ചവടക്കാരുടെയടുത്തുവരെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഫോൺ വഴി പണം നൽകുന്ന രീതി സർവ്വസാധാരണമായി മാറിയിരിക്കുന്നു.
രാജ്യത്തെ വിമാനത്താവളങ്ങളുടെയും പുതിയ ടെർമിനലുകളുടെയും വികസനത്തെയും അവർ പ്രത്യേകം പ്രശംസിച്ചു. മികച്ച ഫ്ലൈറ്റ് കണക്റ്റിവിറ്റികൾ അന്താരാഷ്ട്ര യാത്രകൾ ഏറെ എളുപ്പമാക്കിയെന്നും, പോളണ്ടിലേക്ക് തനിക്ക് ഇപ്പോൾ നേരിട്ട് വിമാനത്തിൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
റോഡ് ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പുതിയ ഹൈവേകളും എക്സ്പ്രസ് വേകളും ഫ്ലൈഓവറുകളും മെട്രോ ലൈനുകളും (ഉദാഹരണത്തിന് ഡെറാഡൂണിലേക്കും മീററ്റിലേക്കുമുള്ള യാത്രകൾ) യാത്രാ സമയം ഗണ്യമായി കുറച്ചതായി അവർ ചൂണ്ടിക്കാണിക്കുന്നു.
പത്തുകൊണ്ടു മുമ്പ് സാധനങ്ങൾ വാങ്ങാൻ നേരിട്ട് കടകളിൽ പോകേണ്ടി വന്നിരുന്ന അവസ്ഥ മാറി. എന്നാൽ ഇന്ന് ഫോണിലൂടെ ഏതാനും ടാപ്പുകളിലൂടെ ഭക്ഷണവും അവശ്യസാധനങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ വീട്ടുപടിക്കൽ എത്തിക്കുന്ന ക്വിക്ക് ഡെലിവറി സംവിധാനങ്ങൾ ഇന്ത്യയിൽ സജീവമാണ്.
വന്ദേഭാരത് പോലുള്ള പുതിയ ട്രെയിനുകളും, നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും, ഡിജിറ്റൽ സേവനങ്ങളും യാത്രക്കാരുടെ അനുഭവങ്ങളെ പൂർണ്ണമായി മാറ്റിമറിച്ചതായി അവരുടെ അവസാന നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു.










