Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കേരളത്തിൽ ഇതുവരെ ഉണ്ടാകാത്തത്; വിനു വി ജോണിനെതിരായ പോലീസ് നടപടി അലപലനീയം; അടിയന്തിര നടപടിയുണ്ടാകണമെന്ന് കെയുഡബ്ല്യുജെ

by Brave India Desk
Feb 23, 2023, 08:21 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : സിഐടിയു നേതാവും സിപിഎം രാജ്യസഭാ അംഗവുമായ എളമരം കരീമിനെ വിമർശിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ പോലീസ് ചോദ്യം ചെയ്തതിൽ ശക്തമായി പ്രതിഷേധിച്ച് കേരള പത്ര പ്രവർത്തക യൂണിയൻ. ഇത്തരം സംഭവങ്ങൾ കേരളത്തിൽ മുൻപുണ്ടാകാത്തതാണെന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ നടപടി അപലപനീയമാണെന്നും പത്ര പ്രവർത്തക യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

”വാർത്താ ചർച്ചയ്ക്കിടെ ഉണ്ടായ ഒരു പരാമർശത്തിന്റെ പേരില് ഏഷ്യാനെറ്റിലെ മാദ്ധ്യമപ്രവർത്തകനായ വിനു വി ജോണിനെ പോലീസ് ചോദ്യം ചെയ്തതിൽ കേരള പത്ര പ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിക്കുന്നു. ഇത്തരം സംഭവങ്ങൾ കേരളത്തിൽ മുൻപുണ്ടാകാത്തതാണ്. മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമായ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ നടപടി അപലപനീയമാണ്” എന്ന് പ്രസ്താവനയിൽ പറഞ്ഞു.

Stories you may like

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

ഈ കേസ് അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എംവി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് വിനു വി ജോൺ ഇന്ന് പോലീസിന് മുന്നിൽ ഹാജരായിരുന്നു. രേഖാമൂലമാണ് വിനു വി ജോൺ മൊഴി നൽകിയത്. മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് തന്റെ കർത്തവ്യം. അതാണ് ന്യൂസ് അവറിലൂടെ ചെയ്തതെന്നും വിനു പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ചിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ 48 മണിക്കൂർ നടത്തിയ പണിമുടക്കിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. അന്ന് നിരവധി പേർ സിഐടിയുവിന്റെ അക്രമങ്ങൾക്ക് ഇരയായി. എന്നാൽ ഇവരെ അപമാനിക്കുന്ന തരത്തിലായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്ത എളമരം കരീമിന്റെ പ്രതികരണം. ഇതിനെ വിമർശിച്ചതിനാണ് വിനുവിനെതിരെ പരാതി നൽകിയത്.

കേസ് എടുത്ത വിവരം പോലും ഒരു വർഷത്തോളം കാലം പോലീസ് മറച്ചുവച്ചു. അടുത്തിടെ പാസ്പോർട്ട് പുതുക്കാനായി അപേക്ഷ നൽകിയപ്പോഴായിരുന്നു കേസിന്റെ വിവരം പോലും അറിയുന്നത്.

Tags: KUWJkerala union of working journalistsകേരള പത്ര പ്രവർത്തക യൂണിയൻ
Share3
Tweet
Send
Share

Latest stories from this section

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

Latest News

ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വകവരുത്തിയത് 9 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

2035-ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതത്തെ മറികടക്കുമെന്ന് റിപ്പോർട്ട്, ഞെട്ടിക്കുന്ന ജനസംഖ്യാ കണക്കുകൾ പുറത്ത്!

2035-ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതത്തെ മറികടക്കുമെന്ന് റിപ്പോർട്ട്, ഞെട്ടിക്കുന്ന ജനസംഖ്യാ കണക്കുകൾ പുറത്ത്!

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies