തൃശൂർ: പീഡനക്കേസിലെ ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ചാവക്കാട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെ.ആർ.രജിത് കുമാറിനെതിരെയാണ് കേസെടുത്തത്. യുവതി നൽകിയ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
മറ്റൊരു കോടതിയിലെ പീഡനക്കേസ് പ്രതികൾക്ക് വേണ്ടി ഇയാൾ ഇടപെട്ടെന്നാണ് ആക്ഷേപം. നാല് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചാവക്കാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയുടെ ആരോപണങ്ങൾ ശരിയാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.












