കോയമ്പത്തൂർ : കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. 39 വയസായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ് രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം.
പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷ്, തലചുറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരക്കേറ്റിരുന്നു. കഴിഞ്ഞ 13 നാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായതോടെ മികച്ച ചികിത്സാ ഉറപ്പാക്കാൻ സുഹൃത്തുക്കൾ പണം സമാഹരിച്ചു വരുന്നതിനിടെയാണ് വേർപാട്.
ഒരിടത്തൊരു ലൈൻമാൻ, ക്ള എന്നിവയാണ് ജയേഷിന്റെ പ്രധാന കൃതികൾ. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാലക്കാട്ടെ തേൻകുറിശ്ശി വിളയന്നൂരിൽ നടക്കും.












