Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കളിയെങ്കിൽ ഇതാണ് ; ലങ്കാദഹനം നടത്തി ഭാരതം

കുൽദീപിന് 4 വിക്കറ്റ് ; ഇന്ത്യയ്ക്ക് 41 റൺസിന്റെ തകർപ്പൻ വിജയം

by Brave India Desk
Sep 12, 2023, 11:03 pm IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

കൊളംബോ : ശ്രീലങ്കക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. 214 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയെ 172 റൺസിൽ പിടിച്ചുകെട്ടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ കളിയിലെ താരമായ കുൽദീപ് യാദവിന്റെ 4 വിക്കറ്റ് നേട്ടമാണ് ശ്രീലങ്കയെ തകർത്തത്. രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും പിന്തുണ നൽകിയതോടെ ഇന്ത്യ 41 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

214 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയെ താളം കണ്ടെത്താൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. ഏഴാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവയും ദുനിത് വെല്ലലാഗെയും ചേർന്ന് 63 റൺസിന്റെ പാർട്ട്ണർഷിപ്പുണ്ടാക്കിയെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തിൽ ഡിസിൽവ പുറത്തായതോടെ ശ്രീലങ്ക തകരുകയായിരുന്നു. ജഡേജയുടെ പന്ത് ലോംഗോണിലേക്ക് ഉയർത്തിയടിക്കാൻ ശ്രമിച്ച ഡിസിൽവ ഗില്ലിന്റെ കയ്യിൽ ഒതുങ്ങിയതാണ് കളിയിലെ വഴിത്തിരിവായത്.

Stories you may like

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

42 റൺസെടുത്ത് പുറത്താകാതെ നിന്ന വെല്ലലാഗെയാണ് ടോപ് സ്കോറർ. ഡിസിൽവ 41 റൺസെടുത്തു. ചരിത് അസ്‌ലങ്ക 22 റൺസും സമര വിക്രമ 17 റൺസുമെടുത്തു. മൂന്നാം ഓവറിൽ തന്നെ പതും നിസാങ്കയെ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ബുമ്രയാണ് ശ്രീലങ്കയെ ഞെട്ടിച്ചത്. ഏഴാം ഓവറിൽ കുശാൽ മെൻഡിസ് സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച് ബുമ്ര രണ്ടാമത്തെ പ്രഹരം നൽകി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സിറാജ് കരുണരത്നയെ വീഴ്ത്തിയതോടെ ശ്രീലങ്ക പരുങ്ങലിലായി. സമര വിക്രമയും അസലങ്കയും ചേർന്ന് പത്ത് ഓവർ വിക്കറ്റ് പോകാതെ പിടിച്ചു നിന്നെങ്കിലും കുൽദീപ് യാദവിന്റെ പന്തിൽ സമര വിക്രമയെ കെ.എൽ രാഹുൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. അസലങ്കയും ക്യാപ്ടൻ സനകയും 100 റൺസെടുക്കുന്നതിനു മുൻപേ പവലിയൻ കയറിയതോടെ ശ്രീലങ്ക പരാജയം നേരിട്ടു. തുടർന്നായിരുന്നു ഡിസിൽവ- വെല്ലലാഗെ കൂട്ടുകെട്ട്.

ഡിസിൽവയുടെ പുറത്താകലിന് പിന്നാലെ മഹേഷ് തീഷ്ണയെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച് ഹാർദിക് പാണ്ഡ്യ ടീമിനെ ജയത്തിലേക്ക് അടുപ്പിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ രജിതയേയും പാതിരാനയേയും ക്ലീൻ ബൗൾ ചെയ്ത് കുൽദീപ് യാദവ് ടീമിന് ‌ ജയം സമ്മാനിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 49 ഓവറിൽ 213 റൺസിന്  എല്ലാവരും പുറത്താവുകയായിരുന്നു. ശ്രീലങ്കയുടെ സ്പിൻ ബൗളിംഗിനു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റുകൾ അടിയറ വെച്ചതോടെയാണ് ചെറിയ സ്കോറിൽ ഇന്ത്യ ഒതുങ്ങിയത്. ഓപ്പണിംഗ് വിക്കറ്റിൽ 80 റൺസ് നേടിയതിനു ശേഷമായിരുന്നു ഇന്ത്യയുടെ പതനം. 53 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയാണ് ‌ ഇന്ത്യൻ ഇന്നിംഗ്സിൽ തിളങ്ങിയത്. ഏകദിന ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും സ്പിന്നർമാരാണ് വീഴ്ത്തിയത്. വെല്ലലാഗെ അഞ്ച് വിക്കറ്റും അസലങ്ക നാലു വിക്കറ്റും നേടി. കെ.എൽ രാഹുൽ 39 ഉം ഇഷാൻ കിഷൻ 33 റൺസുമെടുത്തു. വാലറ്റത്ത് അക്സർ പട്ടേൽ നേടിയ 26 റൺസ് കളിയിൽ നിർണായകമായി. 40 റൺസിന് 5 ഇന്ത്യൻ വിക്കറ്റുകൾ പിഴുത വെല്ലലാഗെയാണ് പ്ലെയർ ഓഫ് ദ മാച്ച്.

Tags: kohliindia wonKuldeep YadavJadejaInd SL
Share1
Tweet
Send
Share

Latest stories from this section

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies