Thursday, November 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പുഷ്പകിന് സുരക്ഷിത ലാൻഡിംഗ്; ആർഎൽവിയുടെ മൂന്നാംവട്ട പരീക്ഷണവും വിജയം; വീണ്ടും ചരിത്രനേട്ടവുമായി ഐഎസ്ആർഒ

by Brave India Desk
Jun 24, 2024, 09:03 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ബഹിരാകാശ പര്യവേഷണ രംഗത്ത് നമ്മുടെ ഐഎസ്ആർഒയ്ക്ക് ഒരു നേട്ടത്തിന്റെ പൊൻതൂവൽ കൂടി. പര്യവേഷണ വാഹനാമായ പുഷ്പക് വിമാനം പുഷ്പം പോലെ നിലത്തിറങ്ങിയതോടെയാണ് അഭിമാനേട്ടം സ്വന്തമായത്. ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയ ഈ പരീക്ഷണം ബഹിരാകാശ ഗവേഷണ രംഗത്തെ നിർണായക ചുവടുവയ്പ്പ് കൂടിയാണ്.

പുനരുപയോഗിക്കാവുന്ന (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ) വിക്ഷേപണ വാഹനമാണ് പുഷ്പക്. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം ആണ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. ശക്തമായ കാറ്റുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ നടത്തിയ പരീക്ഷണം ആയിരുന്നു വിജയം കണ്ടത്. റീയൂസബിൾ ലോഞ്ച് വെഹിക്കിൾ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ഐഎസ്ആർഒയുടെ നീക്കങ്ങൾക്ക് കരുത്ത് പകരുന്നതാണ് പുഷ്പകിന്റെ പരീക്ഷണ വിജയം.

Stories you may like

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ പ്രതിരോധത്തിന് കൂടുതൽ കരുത്തേകാൻ പുതുതലമുറ മിസൈൽ ‘ബ്രഹ്മോസ്-എൻജി’ ; പ്രഹരശേഷി കൂട്ടാനും ഭാരം കുറയ്ക്കാനും പുത്തൻ നീക്കം

കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററായിരുന്നു പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാലര കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം പുഷ്പകിനെ വേർപെടുത്തുകയായിരുന്നു. ഇതോടെ സ്വയം നിയന്ത്രണം ഏറ്റെടുത്തു. ഇതിന് ശേഷം റൺവേ സെൻട്രൽ ലൈനിൽ തിരശ്ചീനമായി ലാൻഡ് ചെയ്യുകയായിരുന്നു.

പൂർണമായും തദ്ദേശീയമായി തയ്യാറാക്കിയ പര്യവേഷണ വാഹനം ആണ് പുഷ്പക്. ഇതിന്റെ രൂപകൽപ്പന, നിർമ്മാണം, ഏവിയോണിക്‌സ് എന്നിവയെല്ലാം തയ്യാറാക്കിയത് വിക്രം സാരാഭായ് സ്‌പേസ് സെന്റർ ആണ്. വിമാനത്തിന്റെ മാതൃകയിൽ ചിറകുള്ള റോക്കറ്റ് സംവിധാനമാണ് ഇന്ത്യ രൂപകൽപ്പന ചെയ്ത പുഷ്പക് ബൂസ്റ്റർ റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ്പോലെ വിക്ഷേപിക്കാനും ബഹിരാകാശത്ത് ഉപഗ്രഹം കൃത്യസ്ഥലത്ത് എത്തിച്ച ശേഷം തിരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്താനും പുഷ്പകിന് സാധിക്കും. ഇത്തരത്തിൽ മടങ്ങിയെത്തുന്ന വാഹനം വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാം.

കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനായിരുന്നു ഐഎസ്ആർഒ പുഷ്പകിന്റെ ആദ്യ ലാൻഡിംഗ് പരീക്ഷണം നടത്തിയത്. ഇത് വിജയകരമായതോടെ ഈ വർഷം മാർച്ചിൽ രണ്ടാമത്തെ പരീക്ഷണം നടത്തുകയായിരുന്നു. മൂന്ന് പരീക്ഷണങ്ങളും വിജയിച്ച് കരുത്ത് തെളിയിച്ച പുഷ്പക് ഉടൻ തന്നെ പര്യവേഷണത്തിനായി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags: isro‘Pushpak’
Share1
Tweet
Send
Share

Latest stories from this section

‘സ്വന്തം കഴിവിൽ മുന്നോട്ട് പോകണമെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക’ ; പ്രണബ് മുഖർജിയുടെ ആ ഉപദേശമാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സുവേന്ദു അധികാരി

‘സ്വന്തം കഴിവിൽ മുന്നോട്ട് പോകണമെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക’ ; പ്രണബ് മുഖർജിയുടെ ആ ഉപദേശമാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സുവേന്ദു അധികാരി

വികസന കുതിപ്പിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 19,934 കോടി രൂപയുടെ അഞ്ച് വൻകിട പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

വികസന കുതിപ്പിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 19,934 കോടി രൂപയുടെ അഞ്ച് വൻകിട പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

മാറ്റമില്ലാതെ പ്രീണനം ; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് തമിഴ്നാട് സർക്കാർ ; തിരുപ്പറങ്കുൺഡ്രം ദീപത്തൂൺ വിവാദത്തിൽ പഴി ക്ഷേത്ര ബോർഡിന്

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

Latest News

അയോവയിൽ യുഎസ് സൈന്യം നശിപ്പിച്ചത് അഞ്ച് ടണ്ണോളം ബോംബ് നിർമ്മാണ രാസവസ്തുക്കൾ; ആകാശത്ത് പടർന്ന് വിഷപ്പുക

അയോവയിൽ യുഎസ് സൈന്യം നശിപ്പിച്ചത് അഞ്ച് ടണ്ണോളം ബോംബ് നിർമ്മാണ രാസവസ്തുക്കൾ; ആകാശത്ത് പടർന്ന് വിഷപ്പുക

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ അധിക നികുതിയുമായി അമേരിക്ക; ചൈനയ്ക്ക് 40% തീരുവ

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ അധിക നികുതിയുമായി അമേരിക്ക; ചൈനയ്ക്ക് 40% തീരുവ

ഐ.പി.എൽ 2027 മിനി ലേലത്തിന് പേര് രജിസ്റ്റർ ചെയ്ത ആര്യവീർ സെവാഗും വിട്ടുനിന്ന അൻവയ് ദ്രാവിഡും

വീരേന്ദർ സെവാഗിന്റെ മകൻ ഐ.പി.എൽ ലേലത്തിന്; 30 ലക്ഷം അടിസ്ഥാന വിലയിൽ ആര്യവീർ, രാഹുൽ ദ്രാവിഡിന്റെ മകൻ വിട്ടുനിന്നു

വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകണമെന്നാവശ്യപ്പെട്ട മുഹമ്മദ് കൈഫും 204 റൺസ് നേടിയ വൈഭവും

‘15 വയസ്സേ ആയുള്ളൂ, ഇനിയും പാകപ്പെടാനുണ്ടെന്നോ?’; വൈഭവ് സൂര്യവംശിയുടെ 204 റൺസിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യു.എ.ഇയ്‌ക്കെതിരെ 204 റൺസ് നേടിയ വൈഭവ് സൂര്യവംശി

‘ഋഷി സർ എപ്പോഴും പറയുന്ന ആ ഒരു കാര്യം’; 53 പന്തിൽ 204 റൺസടിച്ച് ലോകറെക്കോർഡുകൾ തകർത്തതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വൈഭവ് സൂര്യവംശി

വെല്ലിംഗ്ടൺ ടെസ്റ്റിലെ സമനില തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച മൈക്കൽ ക്ലാർക്കും ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലും

‘ഒരു വിക്കറ്റ് കിട്ടിയാൽ കളി മാറിയേനെ’; വെല്ലിംഗ്ടൺ ടെസ്റ്റിലെ സമനില തീരുമാനത്തിൽ ഗില്ലിനെ വിമർശിച്ച് മൈക്കൽ ക്ലാർക്ക്, ബുംറയുടെ കാര്യത്തിൽ പിന്തുണ

യുഎഇക്കെതിരെ 204 റൺസ് നേടിയ വൈഭവ് സൂര്യവംശിയും വിമർശനമുന്നയിച്ച തൻവീർ അഹമ്മദും

‘15 വയസ്സുകാരന് 28 സിക്സ് അടിക്കാനാകില്ല’; വൈഭവ് സൂര്യവംശിയുടെ വിശ്വവിസ്മയത്തിൽ പ്രായവിവാദവുമായി മുൻ പാക്ക് താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies