ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ റെക്കോഡിംഗ് സംവിധാനമുള്ള ക്യാമറ ഘടിപ്പിച്ച മെറ്റാ കണ്ണട ധരിച്ച് പ്രവേശിച്ചയാൾ പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 68 കാരൻ സുരേന്ദ്രഷായാണ് പിടിയിലായത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ക്യാമറയിൽ കണ്ണട ഉണ്ടെന്ന് കണ്ടത്. സുരക്ഷാപരിശോധയ്ക്കിടെ കണ്ണടയിൽ ലൈറ്റ് തെളിയുന്നത് ശ്രദ്ധയിൽപ്പെടുന്നത്.തുടർന്ന് ഫോർട്ട് പോലീസിനെ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സുരക്ഷാമേഖലയിൽ ചിത്രീകരണത്തിന് ശ്രമിച്ചതിന് ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തു.
മഥുരയും രാമേശ്വരവും സന്ദർശിച്ച ശേഷം ഇന്നലെ വൈകുന്നേരമാണ് സംഘം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയത്. ഇയാൾക്കൊപ്പം അഞ്ച് സ്ത്രീകളുമുണ്ടായിരുന്നു.








