Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഞാൻ സുരേഷ് ഗോപിയെ കെട്ടിപിടിച്ചു പോയി, അതുപോലെയായിരുന്നു അയാളുടെ ആ സീനിലെ അഭിനയം: ജയറാം

by Brave India Desk
Oct 9, 2025, 07:09 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

1990-ൽ പത്മരാജൻ‎ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇന്നലെ. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഒരു ഗ്രാമത്തിലൂടെ സഞ്ചരിച്ചിരുന്ന ഒരു തീർത്ഥാടകസംഘത്തിന്റെ ബസ് അപകടത്തിൽപ്പെടുന്നതും അതിൽ നിന്ന് ശോഭന അവതരിപ്പിക്കുന്ന മായ എന്ന കഥാപാത്രം രക്ഷപ്പെടുന്നു. ശേഷം മായ എത്തുന്നത് സന്ധ്യ മേനോൻ ( ശ്രീവിദ്യ ) ശരത് മേനോൻ( ജയറാം) തുടങ്ങിയവരുടെ അടുത്താണ്. തുടർന്ന് ശരതും മായയും പ്രണയത്തിൽ ആകുമ്പോൾ ,മായയുടെ അഥവാ പൂർവകാലത്തെ ഗൗരിയുടെ ഭർത്താവായ നരേന്ദ്രൻ (സുരേഷ് ഗോപി) അമേരിക്കയിൽ നിന്ന് ഗൗരിയെ അന്വേഷിച്ച് എത്തുന്നതും പിന്നെ ഇവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ജയറാം ആയിരുന്നെങ്കിലും പ്രേക്ഷകരുടെ കണ്ണുനനയിച്ചത് സുരേഷ് ഗോപിയുടെ കഥാപാത്രം ആയിരുന്നു. തന്റെ ഭാര്യ മറ്റൊരുവന്റെ പെണ്ണായി മാറാൻ പോകുമ്പോൾ അത് മുന്നിൽ കാണുന്ന അവസ്ഥയും അവളുടെ ഇപ്പോഴത്തെ മാറ്റമോർത്തുള്ള സങ്കടവുമൊക്കെ അത്ര മനോഹരമായിട്ടാണ് സുരേഷ് ഗോപി മുഖഭാവത്തിലൂടെ പ്രേക്ഷകന് കാണിച്ചു തന്നത്. ഈ സിനിമയിലെ സുരേഷ് ഗോപിയുടെ അഭിനയത്തെക്കുറിച്ചും പദ്മരാജൻ തന്നോട് പറഞ്ഞത് എന്തെന്നും ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞു.

Stories you may like

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

വാക്കുകൾ ഇങ്ങനെ:

” ആ സിനിമ ഇറങ്ങുന്ന സമയത്ത് ഞാൻ നല്ല ടെൻഷനിൽ ആയിരുന്നു. എന്റെ മുഖം കണ്ട സമയത്ത് പപ്പേട്ടൻ ചോദിച്ചു ‘ നിനക്ക് പേടിയുണ്ടല്ലേ’? ഞാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ‘ പേടിക്കേണ്ട, സിനിമയുടെ അവസാനം നായിക നിന്റെ കൂടെ വരണം എന്ന് പ്രേക്ഷകർ ആഗ്രഹിച്ചാൽ പടം വിജയിക്കും, പകരം സുരേഷ് ഗോപിയുടെകൂടെ പോകണം എന്ന് ആണെങ്കിൽ കുഴയും’ എന്തായാലും പപ്പേട്ടൻപറഞ്ഞത് പോലെ തന്നെ പടം ആളുകൾ ഏറ്റെടുത്തു. പക്ഷെ ആ സിനിമയിലെ സുരേഷ് ഗോപിയുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ സമയത്തെ നിസഹായത അയാൾ അത്ര നന്നായി കാണിച്ചു. ഞാൻ ആ സീൻ കഴിഞ്ഞയുടൻ അയാളെ കെട്ടിപിടിച്ചു” ജയറാം പറഞ്ഞു.

എന്തായാലും മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പദ്മരാജന്റെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്ന് തന്നെയായിരുന്നു ഇന്നലെ എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.

Tags: suresh gopijayaramINNALE
Share
Tweet
Send
Share

Latest stories from this section

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies