Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Football

ആ ഷോട്ട് വളരെ മോശമായിപ്പോയി, ഞാൻ പ്രകോപിതനായിരുന്നു; പിഴവിന് പിന്നാലെ ഇരട്ട ഗോളടിച്ച കഥയുമായി മെസി

by Brave India Desk
Jun 23, 2026, 10:23 am IST
in Football, Sports
Share on Facebook
Tweet
WhatsApp
Telegram

2026 ഫിഫ ലോകകപ്പിൽ ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിലുള്ള തന്റെ ദേഷ്യമാണ് പിന്നീട് ഇരട്ട ഗോളുകളായി മാറിയതെന്ന് അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. ടെക്സസിൽ നടന്ന പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു താരം.

ഫിഫ ലോകകപ്പിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചെങ്കിലും കളി തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ല. സ്കോർ 0-0 നിലയിൽ നിൽക്കെ ലഭിച്ച പെനാൽറ്റി കിക്ക് ലയണൽ മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പിഴവിൽ നിന്നും ഊർജ്ജമുൾക്കൊണ്ടാണ് മെസ്സി പിന്നീട് രണ്ട് ഗോളുകൾ നേടി അർജന്റീനയ്ക്ക് വൻ വിജയം സമ്മാനിച്ചത്. ബുധനാഴ്ച തന്റെ 39-ാം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന മെസ്സി മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്:

Stories you may like

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

“ഇന്ന് കളിയിൽ ഞാൻ എന്നോട് തന്നെ കടുത്ത ദേഷ്യം തോന്നിയ ഒരു നിമിഷമുണ്ടായിരുന്നു. കാരണം എനിക്ക് ലഭിച്ച ആ പെനാൽറ്റി ഞാൻ പാഴാക്കി, വളരെ മോശം ഷോട്ടായിരുന്നു അത്. എന്നാൽ ഭാഗ്യവശാൽ ആ സാഹചര്യത്തെ അനുകൂലമാക്കി മാറ്റാനും ലീഡ് നേടാനും ഞങ്ങൾക്ക് കഴിഞ്ഞു. വളരെ പ്രധാനപ്പെട്ട മൂന്ന് പോയിന്റുകളാണ് ഇന്ന് അർജന്റീന സ്വന്തമാക്കിയത്.”

പെനാൽറ്റി നഷ്ടമായതിന് ശേഷം താളം കളി വീണ്ടെടുത്ത മെസ്സി, മത്സരത്തിന്റെ 38-ാം മിനിറ്റിൽ ഡല്ലാസ് കൗബോയ്സ് സ്റ്റേഡിത്തെ ആവേശക്കടലാക്കിക്കൊണ്ട് അർജന്റീനയുടെ ആദ്യ ഗോൾ നേടി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് (17 ഗോളുകൾ) മെസ്സി സ്വന്തം പേരിലാക്കി. പിന്നീട് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്റെ 18-ാം ലോകകപ്പ് ഗോളും നേടി താരം അർജന്റീനയുടെ വിജയം ഉറപ്പിച്ചു.

തന്റെ കരിയറിലെ ആറാമത്തെ ലോകകപ്പ് കളിക്കുന്ന മെസ്സി, ഹാംസ്ട്രിങ് പരിക്കിന്റെ നിഴലിലായിരുന്നു ടൂർണമെന്റിലേക്ക് എത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക്കും ഇപ്പോൾ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകളും നേടി മെസ്സി തന്റെ പഴയ വീര്യം വീണ്ടെടുത്തിരിക്കുകയാണ്. തങ്ങളെ കടുത്ത രീതിയിൽ പ്രതിരോധിച്ച ഓസ്ട്രിയൻ ടീമിനെ മെസ്സി പ്രകീർത്തിച്ചു. ആദ്യ മത്സരത്തിൽ ജോർദാനെ 3-1 ന് തോൽപ്പിച്ചെത്തിയ ഓസ്ട്രിയ അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.

“വളരെ കഠിനമായ ഒരു വിജയമാണിത്. കളി കടുത്ത തീവ്രതയുള്ളതായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഒപ്പത്തിനൊപ്പമുള്ളതാണ്. ആരും ആർക്കും ഒന്നും വെറുതെ വിട്ടുകൊടുക്കില്ല,” മെസ്സി കൂട്ടിച്ചേർത്തു.

ശനിയാഴ്ച ജോർദാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഒൻപത് പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്നും, തങ്ങൾ അർജന്റീനയാണെന്നും ഏത് എതിരാളിക്കെതിരെയും ജയത്തിനായി മാത്രമേ കളിക്കൂ എന്നും മെസ്സി വ്യക്തമാക്കി. ഗ്രൂപ്പ് ജേതാക്കളായാൽ അടുത്ത റൗണ്ടിൽ യുറുഗ്വേയെ ആയിരിക്കും അർജന്റീനയ്ക്ക് നേരിടേണ്ടി വരിക. ശനിയാഴ്ചത്തെ മത്സരത്തിൽ മെസ്സിക്ക് പരിശീലകൻ ലയണൽ സ്കലോണി വിശ്രമം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്.

Tags: lionel messiFIFA World Cup 2026
Share
Tweet
Send
Share

Latest stories from this section

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies