Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Football

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

by Brave India Desk
Jun 28, 2026, 09:51 am IST
in Football, Sports
Share on Facebook
Tweet
WhatsApp
Telegram

ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ജെയിലെ അവസാന മത്സരത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) തകർത്ത് അർജന്റീന. ഡാളസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ലാ അൽബിസെലസ്റ്റെ ഇറങ്ങിയതെങ്കിലും പകരക്കാരുടെ നിരയും തകർപ്പൻ ഫോം തുടർന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ നായകൻ ലയണൽ മെസ്സി ടൂർണമെന്റിലെ തന്റെ ആറാം ഗോളും സ്വന്തമാക്കി.

മത്സരത്തിൽ തോറ്റതോടെ നവാഗതരായ ജോർദാൻ ലോകകപ്പിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് ജെയിൽ പരാജയമറിയാതെ ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നതിനാൽ വലിയ മാറ്റങ്ങളുമായാണ് അർജന്റീനൻ കോച്ച് ലയണൽ സ്കലോണി ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. എങ്കിലും കളിക്കളത്തിൽ അർജന്റീനയുടെ ആധിപത്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. 70 ശതമാനം പന്ത് കൈവശം വെച്ച് 13 ഷോട്ടുകളാണ് അർജന്റീന ജോർദാൻ ഗോൾമുഖത്തേക്ക് തൊടുത്തത്.

Stories you may like

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

19-ാം മിനിറ്റിൽ മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച അർജന്റീന 19-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ബോക്സിന് തൊട്ടുപുറത്തുനിന്ന് ജിയോവാനി ലോ സെൽസോ തൊടുത്ത കൃത്യതയാർന്ന ഇടംകൈയ്യൻ ഷോട്ട് ജോർദാൻ വലകുലുക്കുകയായിരുന്നു (1-0). പിന്നാലെ 31-ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഫൗളിൽ നീണ്ട ‘VAR’ പരിശോധനയ്ക്കൊടുവിലാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്ക് എടുത്ത ലൗട്ടാരോ മാർട്ടിനെസ് പന്ത് അനായാസം വലയിലെത്തിച്ച് ലീഡ് 2-0 ആക്കി ഉയർത്തി.

രണ്ടാം പകുതിയിൽ കടുത്ത പോരാട്ടവീര്യം പുറത്തെടുത്ത ജോർദാൻ 55-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. ഇഹ്സാൻ ഹദ്ദാദ് നൽകിയ മനോഹരമായൊരു ക്രോസ്സ് ബോക്സിനുള്ളിലേക്ക് സ്ലൈഡ് ചെയ്ത് കയറി മൂസ അൽ-തമാരി വലയിലെത്തിക്കുകയായിരുന്നു. ലോകകപ്പ് വേദിയിൽ നവാഗതരായ ജോർദാന്റെ ചരിത്ര നിമിഷമായിരുന്നു ഇത്.

ജോർദാൻ ഗോൾ മടക്കിയതിന് പിന്നാലെ മെസി കളത്തിൽ ഇറങ്ങിയതോടെ അർജന്റീന ടീം വീണ്ടും ഉണർന്നുകളിക്കാൻ തുടങ്ങി.
കളി അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിനിൽക്കെയാണ് 80-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ മാന്ത്രിക ഗോൾ പിറന്നത്. പ്രതിരോധ മതിലിനെ ചുറ്റിക്കൊണ്ട് മെസ്സി തൊടുത്ത മനോഹരമായൊരു ഗ്രൗണ്ട് ഫ്രീകിക്ക് ജോർദാൻ ഗോൾകീപ്പറെ നിഷ്പ്രഭമാക്കി വലയിൽ പതിച്ചു (3-1). ഈ ഗോളോടെ 2026 ലോകകപ്പിലെ ഗോൾഡൻ ബൂട്ട് റേസിൽ മെസ്സി തന്റെ ലീഡ് ഉയർത്തി.

ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായ അർജന്റീന പ്രീ-ക്വാർട്ടറിൽ കേപ് വെർഡെയെ നേരിടും. മികച്ച ഫോമിലുള്ള മെസ്സിയും സംഘവും കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ വലിയ ആത്മവിശ്വാസത്തിലാണ്.

Tags: lionel messiARGENTINA VS JORDAN
Share
Tweet
Send
Share

Latest stories from this section

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies