Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

by Brave India Desk
Jul 2, 2026, 12:41 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ആഗോള ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിച്ച് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ്. സ്വന്തമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ച് കളി നടത്തുന്ന ലോകത്തിലെ ആദ്യത്തെ ആഗോള ക്രിക്കറ്റ് ബ്രാൻഡായി നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് മാറി. ലോസ് ആഞ്ചലസിലെ ‘നൈറ്റ് റൈഡേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ’മേജർ ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരം വിജയകരമായി അരങ്ങേറി.

അമേരിക്കയിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് ഈ ലോകോത്തര സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയത്. മേജർ ലീഗ് ക്രിക്കറ്റിൽ വാഷിംഗ്ടൺ ഫ്രീഡവും ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സും (LAKR) തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റിനായി തുറന്നുകൊടുത്തത്. ജൂലൈ 1 മുതൽ ജൂലൈ 5 വരെയുള്ള എംഎൽസി മത്സരങ്ങൾക്കാണ് ഈ ഗ്രൗണ്ട് ഇപ്പോൾ വേദിയാകുന്നത്.

Stories you may like

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

പൂർണ്ണമായും അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ പ്രധാന സ്ക്വയറിൽ എട്ട് വിക്കറ്റുകളാണുള്ളത്. ഐസിസി മാനദണ്ഡങ്ങൾ പാലിച്ചുള്ള ബൗണ്ടറി ലൈനുകളും രാത്രി മത്സരങ്ങൾക്കായി 120 അടി ഉയരമുള്ള ആറ് ഫ്ലഡ്‌ലൈറ്റ് ടവറുകളും സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. നിർമ്മാണ വേളയിൽ 32,000 മെട്രിക് ടണ്ണിലധികം മണ്ണാണ് ഇവിടെ ലോകോത്തര കളിസ്ഥലം ഒരുക്കാനായി മാറ്റിയത്.

ഈ ചരിത്ര നേട്ടത്തെക്കുറിച്ച് നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് സഹഉടമയായ ഷാരൂഖ് ഖാൻ പറഞ്ഞത് ഇങ്ങനെ: “ഒരു സ്വപ്നമായി തുടങ്ങിയത് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന രണ്ടാമത്തെ കായിക വിനോദമായ ക്രിക്കറ്റിനെ ലോസ് ആഞ്ചലസിൽ എത്തിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് ചരിത്ര നിമിഷമാണ്. ഫെയർപ്ലെക്സും നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിലൂടെ വെറുമൊരു ക്രിക്കറ്റ് സ്റ്റേഡിയമല്ല ഞങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇത് കുടുംബങ്ങൾക്കും ആരാധകർക്കും ഒത്തുചേരാനും ആസ്വദിക്കാനുമുള്ള ഒരു വിനോദ കേന്ദ്രം കൂടിയാണ്. ഇത് ലോസ് ആഞ്ചലസിനും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു. പർപ്പിൾ ആന്റ് ഗോൾഡ് നിറങ്ങളിൽ വിശ്വസിക്കൂ.”

ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ അത്യാവശ്യമാണെന്ന തങ്ങളുടെ കാഴ്ചപ്പാടിന്റെ തെളിവാണ് ഈ സ്റ്റേഡിയമെന്ന് നൈറ്റ് റൈഡേഴ്സ് സ്പോർട്സ് സിഇഓ വെങ്കി മൈസൂർ വ്യക്തമാക്കി. അമേരിക്കൻ കായിക സംസ്കാരവും ക്രിക്കറ്റും തമ്മിലുള്ള ലയനത്തിന്റെ അടയാളമായി ഉദ്ഘാടന മത്സരത്തിലെ ആദ്യ പന്ത് എറിഞ്ഞത് പ്രശസ്ത എൻബിഎ ബാസ്കറ്റ്ബോൾ ചാമ്പ്യനായ റോൺ ആർട്ടെസ്റ്റ് ആയിരുന്നു. ലോസ് ആഞ്ചലസ് ലേക്കേഴ്സിന്റെ ഇതിഹാസ താരമായ മെറ്റായുടെ സാന്നിധ്യം അമേരിക്കൻ മുഖ്യധാര സ്പോർട്സ് പ്രേമികളുടെ ശ്രദ്ധ ഈ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്.

Tags: Knight Riders Cricket GroundLos Angeles Knight Riders
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

Latest News

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ പുതിയ വ്യവസായ നയം ; പ്രഖ്യാപനത്തിനൊരുങ്ങി സുവേന്ദു സർക്കാർ

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies