Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ടീം ഇന്ത്യയിൽ വൻ കോച്ചിങ് അഴിച്ചുപണി? ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിൽ വിള്ളൽ, ഒന്നിലധികം പരിശീലകർ പടിയിറങ്ങാൻ ഒരുങ്ങുന്നു

by Brave India Desk
Jul 11, 2026, 11:50 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ നാണംകെട്ട പരാജയങ്ങൾക്ക് പിന്നാലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക നിരയിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് സൂചന. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കീഴിലുള്ള സപ്പോർട്ട് സ്റ്റാഫിലെ ഒന്നിലധികം അംഗങ്ങൾ ഉടൻ തന്നെ ടീം വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷം ബി.സി.സി.ഐ പ്രത്യേക അവലോകന യോഗം ചേരുന്നുണ്ട്. നിലവിൽ ഈ യോഗം പ്രകടന വിലയിരുത്തലിന് വേണ്ടിയുള്ളതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, പരിശീലകരിൽ ചിലരുടെ പുറത്തുപോകൽ ഇതിനോടകം തന്നെ ഉറപ്പായതായാണ് സൂചനകൾ. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സപ്പോർട്ട് സ്റ്റാഫിലെ ഒരംഗം ഉടൻ തന്നെ ടീമുമായുള്ള കരാർ അവസാനിപ്പിക്കും, തൊട്ടുപിന്നാലെ മറ്റൊരു പരിശീലകനും ഇതേ വഴി സ്വീകരിച്ചേക്കും. ടീമിന്റെ സമീപകാലത്തെ മോശം ഫോം കൊണ്ടാണോ അതോ മറ്റ് പുതിയ അവസരങ്ങൾ തേടിയാണോ ഇവർ പടിയിറങ്ങുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ നിലവിലെ കോച്ചിങ് സ്റ്റാഫിലെ ഒരാളെങ്കിലും 2027 സീസണിന് മുന്നോടിയായി ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒന്നിലേക്ക് ചേക്കേറാൻ ചർച്ചകൾ നടത്തിക്കഴിഞ്ഞതായാണ് വിവരം.

ആഗോള സാന്നിധ്യമുള്ള ഒരു പ്രമുഖ ഐപിഎൽ ഫ്രാഞ്ചൈസിയുമായി ഈ പരിശീലകൻ ധാരണയിലെത്തിയിട്ടുണ്ട്. ബി.സി.സി.ഐയുമായി സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ ഒപ്പിട്ടിരിക്കുന്നത് രണ്ടു വർഷത്തെയും പിന്നീട് ആവശ്യമെങ്കിൽ ഒരു വർഷം നീട്ടാവുന്നതുമായ കരാറാണ്. എന്നാൽ ഈ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ പരിശീലകരും സെലക്ടർമാരും തമ്മിൽ അണിയറയിൽ അത്ര നല്ല ബന്ധത്തിലല്ലെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേരിട്ട 0-2 ന്റെ ടെസ്റ്റ് പരമ്പര തോൽവി മുതൽ തന്നെ ഡ്രെസ്സിങ് റൂമിൽ കടുത്ത ഭിന്നതകൾ ഉടലെടുത്തിരുന്നു. സെലക്ടർമാരും കോച്ചിങ് സ്റ്റാഫും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഡ്രെസ്സിങ് റൂം ഒട്ടും സമാധാനപരമായ അന്തരീക്ഷത്തിലല്ല ഉള്ളതെന്നും, അതുകൊണ്ട് തന്നെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തോൽവിക്ക് മുൻപ് തന്നെ ഈ പടിയിറക്കത്തിനുള്ള അണിയറ നീക്കങ്ങൾ തുടങ്ങിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may like

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഓഗസ്റ്റിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിന് മുൻപായി ബി.സി.സി.ഐ നിലവിലെ കോച്ചിങ് സപ്പോർട്ട് സിസ്റ്റത്തിൽ വലിയൊരു പ്രകടന വിലയിരുത്തൽ നടത്തും. അതേസമയം, ഈ മാസം അവസാനം നടക്കുന്ന സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയിലും സെപ്റ്റംബർ-ഓക്ടോബർ മാസങ്ങളിലായി നടക്കുന്ന ഏഷ്യൻ ഗെയിംസിലും വി.വി.എസ് ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള രണ്ടാം നിര കോച്ചിങ് സ്റ്റാഫാകും ഇന്ത്യൻ ടീമിനെ നയിക്കുക. 2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡ്, വിക്രം റാത്തോഡ്, പരസ് മാംബ്രേ എന്നിവർ ഒഴിഞ്ഞപ്പോഴാണ് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ പുതിയ കോച്ചിങ് നിരയെത്തിയത്. അന്ന് ഫീൽഡിങ് കോച്ച് ടി. ദിലീപ് മാത്രം സ്ഥാനം നിലനിർത്തി. ഗംഭീറിന്റെ ആവശ്യപ്രകാരം അഭിഷേക് നായർ, റയാൻ ടെൻ ഡോസ്ചാറ്റെ, മോൺ മോർക്കൽ എന്നിവർ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമായെങ്കിലും 2025 ഏപ്രിലിൽ അഭിഷേക് നായർ ഒഴിഞ്ഞതോടെ സിതാൻഷു കൊട്ടക് ബാറ്റിങ് കോച്ചായി ചുമതലയേറ്റു. അടുത്തിടെ സായിരാജ് ബഹുതുലെയെ സ്പിൻ ബോളിങ് കോച്ചായും നിയമിച്ചിരുന്നു. ഈ കോച്ചിങ് ടീമിലാണ് ഇപ്പോൾ വീണ്ടും വിള്ളലുകൾ വീണിരിക്കുന്നത്.

 

Tags: bcciindian cricketipl 2026
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

Latest News

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies