Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വിശ്രമിക്കാൻ സഞ്ജുവിന് വീടുണ്ട്, അവന് നിങ്ങളുടെ വക വിശ്രമം വേണ്ട; സെലക്ടർമാരുടെ ഇരട്ടത്താപ്പിനെ ചർച്ചയാക്കി അശ്വിൻ, സ്കിറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

by Brave India Desk
Jul 11, 2026, 01:13 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ നിന്ന് ഒളിപ്പിച്ചു കടത്തിയ സെലക്ഷൻ കമ്മിറ്റിയുടെ വിചിത്രമായ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തി. തന്റെ യുട്യൂബ് ചാനലിൽ മാധ്യമപ്രവർത്തകൻ വിമൽ കുമാറിനൊപ്പം നടത്തിയ ഒരു കോമഡി സ്കിറ്റിലൂടെയാണ് അശ്വിൻ ഈ സെലക്ഷൻ പിഴവിനെ നഖശിഖാന്തം എതിർത്തത്.

വിമൽ കുമാർ സെലക്ടറായും അശ്വിൻ വിശ്രമം നിരസിച്ച് സിംബാബ്‌വെയിലേക്ക് പോകാൻ കെഞ്ചുന്ന സഞ്ജുവായും വേഷമിട്ടു. 1999 ലോകകപ്പിൽ സിംബാബ്‌വെ ഇന്ത്യയെ തോൽപ്പിച്ചതിന് പകരം വീട്ടാനാണെങ്കിലും തന്നെ കൊണ്ടുപോകണമെന്നും, വേണമെങ്കിൽ അച്ഛനെയും അമ്മയെയും ഭാര്യയെയും സ്വന്തം ചിലവിൽ കൂട്ടിക്കോളാമെന്നും തനിക്ക് യാതൊരു വിശ്രമവും ആവശ്യമില്ലെന്നും പറയുന്ന അശ്വിന്റെ കൗണ്ടറുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.

Stories you may like

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

എന്നാൽ ഈ ചിരിക്ക് പിന്നിലുള്ള യാഥാർത്ഥ്യം സഞ്ജുവിനെ സംബന്ധിച്ച് അങ്ങേയറ്റം ദയനീയമാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് ടി20 ലോകകപ്പിലെ സെമി ഫൈനലിലും ഫൈനലിലും മാച്ച് വിന്നിങ് പ്രകടനങ്ങൾ നടത്തി ടൂർണമെന്റിലെ മികച്ച താരമായി മാറിയ സഞ്ജുവിനെ, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ വെറും മൂന്ന് ഇന്നിങ്സുകളിലെ മോശം ഫോമിന്റെ പേരിൽ സെലക്ടർമാർ അതിവേഗം വെട്ടിനിരത്തുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20-യിൽ പുറത്തിരുത്തിയ സഞ്ജുവിനെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയപ്പോൾ ടീമിലെ മറ്റ് പ്രമുഖ ബാറ്റർമാരായ അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി എന്നിവരെയെല്ലാം നിലനിർത്തുകയും വിക്കറ്റ് കീപ്പറായി പ്രഭ്സിമ്രാൻ സിങ്ങിനെ ഉൾപ്പെടുത്തുകയും ചെയ്തു. സൂര്യവംശിക്ക് ടീമിൽ വഴിവിട്ട അവസരമൊരുക്കാനാണ് സഞ്ജുവിനെ മാറ്റിയതെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്കിറ്റിന് ശേഷം അതീവ ഗൗരവത്തോടെ സംസാരിച്ച അശ്വിൻ, ടീം മാനേജ്‌മെന്റിന്റെ ഇത്തരം തുടർച്ചയായ വെട്ടിനിരത്തലുകൾ ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ അങ്ങേയറ്റം ഭയാനകമായ അസ്ഥിരതയും ഇൻസെക്യൂരിറ്റിയും ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി.

മുൻപ് സൂര്യകുമാർ യാദവിനെ മാറ്റിയതും ഇപ്പോൾ സഞ്ജുവിനെ മാറ്റിയതും ചൂണ്ടിക്കാട്ടിയ അശ്വിൻ, ഫോമില്ലെങ്കിൽ തങ്ങൾ പുറത്താകുമെന്ന് കളിക്കാർ ചിന്തിക്കാൻ തുടങ്ങിയാൽ അവർ സ്വാർത്ഥരായി സ്വന്തം സ്ഥാനത്തിന് വേണ്ടി മാത്രം കളിക്കാൻ തുടങ്ങുമെന്നും ഇത് ടി20 ക്രിക്കറ്റിൽ വൻ ദുരന്തമായി മാറുമെന്നും തുറന്നടിച്ചു. ഒരു താരം തനിക്ക് മാനേജ്‌മെന്റിന്റെ സംരക്ഷണം ലഭിക്കില്ലെന്ന് തിരിച്ചറിയുമ്പോൾ ടീമിന്റെ കൂട്ടായ്മ തകരുമെന്നും, ഇനി സഞ്ജുവിന് അവസരം ലഭിച്ചാൽ അദ്ദേഹം സ്വന്തം നിലനിൽപ്പിനായി മാത്രം കളിച്ചാൽ അതിനെ കുറ്റം പറയാൻ കഴിയില്ലെന്നും അശ്വിൻ നിരീക്ഷിച്ചു.

ഫോമില്ലായ്മ കാരണമാണ് സഞ്ജുവിനെ മാറ്റിയതെന്നും ഫോം വീണ്ടെടുത്താൽ തിരിച്ചുവരാൻ വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കിയെങ്കിലും, സെലക്ടർമാർ കളിക്കാരോട് കാണിക്കുന്ന ഇരട്ടത്താപ്പാണ് അശ്വിനെ ചൊടിപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ സായ് സുദർശന് നീണ്ട അവസരങ്ങൾ  നൽകുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ‘നാല് മത്സരങ്ങൾ കൊണ്ട് ഒരു കളിക്കാരനെ വിലയിരുത്തരുത്’ എന്ന് പറഞ്ഞ ഇതേ മാനേജ്‌മെന്റ്, സഞ്ജുവിന്റെ കാര്യത്തിൽ ഒരു മാസം തികയും മുൻപേ വാക്ക് മാറ്റിയത് അതിശയകരമാണെന്ന് അശ്വിൻ പരിഹസിച്ചു. ഒരേയൊരു ഫോർമാറ്റിൽ മാത്രം രാജ്യത്തിനായി കളിക്കുന്ന സഞ്ജുവിനെപ്പോലൊരു താരത്തിന് എന്തിനാണ് ‘വിശ്രമം’ അനുവദിക്കുന്നതെന്ന സെലക്ഷൻ കമ്മിറ്റിയുടെ യുക്തിയെയും അശ്വിൻ ചോദ്യം ചെയ്തു. സഞ്ജുവിന് വിശ്രമിക്കാൻ തിരുവനന്തപുരത്ത് മനോഹരമായ വീടുണ്ടെന്നും, കളിച്ച് കഴിഞ്ഞ ശേഷം വിശ്രമിക്കേണ്ടതിന് പകരം ടൂർണമെന്റിൽ നിന്ന് മാറ്റാൻ വിശ്രമം എന്ന വാക്ക് ഉപയോഗിക്കുന്നത് തികച്ചും അന്യായമാണെന്നും അശ്വിൻ രൂക്ഷമായി വിമർശിച്ചു.

Tags: indian cricketbccisanju samson
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

Latest News

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies