Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടിന് വിരാമം; സിഎസ്‌കെയോട് വിടപറഞ്ഞ് സ്റ്റീഫൻ ഫ്ലെമിംഗ്; ഒരു യുഗം അവസാനിക്കുന്നു

by Brave India Desk
Jul 13, 2026, 01:56 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിജയകരവും ദീർഘമേറിയതുമായ ഒരു കൂട്ടുകെട്ടിന് വിരാമം. ചെന്നൈ സൂപ്പർ കിംഗ്‌സും മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗും നീണ്ട 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു. തിങ്കളാഴ്ച ഫ്രാഞ്ചൈസി ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 2023 സീസണിലാണ് സിഎസ്‌കെ അവസാനമായി ഐപിഎൽ കിരീടം ചൂടിയത്. എന്നാൽ അതിനുശേഷമുള്ള 2024, 2025, 2026 സീസണുകളിൽ പ്ലേഓഫിൽ കടക്കാൻ ടീമിന് സാധിച്ചിരുന്നില്ല. തുടർച്ചയായ ഈ തിരിച്ചടികൾ കഴിഞ്ഞ കുറച്ചുകാലമായി ഫ്ലെമിംഗിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരാൻ കാരണമായിരുന്നു. ഒടുവിൽ മുൻ ന്യൂസിലൻഡ് ക്യാപ്റ്റനായ ഫ്ലെമിംഗുമായി പിരിയാൻ ചെന്നൈ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇത് ആരുടെയും മേൽ അടിച്ചേൽപ്പിച്ച തീരുമാനമല്ലെന്നും, ഇരുവിഭാഗവും പരസ്പര ബഹുമാനത്തോടെയും കൃതജ്ഞതയോടെയും നടത്തിയ തുറന്ന ചർച്ചകൾക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയതെന്നും സൂപ്പർ കിംഗ്‌സ് വ്യക്തമാക്കി.

ഐപിഎല്ലിന്റെ ഉദ്ഘാടന വർഷമായ 2008-ൽ ഒരു കളിക്കാരനായാണ് ഫ്ലെമിംഗ് ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ചേരുന്നത്. തൊട്ടടുത്ത വർഷമായ 2009-ൽ അദ്ദേഹം ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. തുടർന്നുള്ള 17 വർഷക്കാലം ഫ്രാഞ്ചൈസി ക്രിക്കറ്റ് ലോകത്തെ ഏറ്റവും മാന്യവും സ്ഥിരതയാർന്നതുമായ ഒരു ടീമായി ചെന്നൈയെ വളർത്തിയെടുക്കാൻ ഈ കൂട്ടുകെട്ടിന് സാധിച്ചു. ഫ്ലെമിംഗിന്റെ കീഴിൽ 5 ഐപിഎൽ ട്രോഫികളും 2 ചാമ്പ്യൻസ് ലീഗ് ട്വന്റി-20 കിരീടങ്ങളും സിഎസ്‌കെ സ്വന്തമാക്കിയിട്ടുണ്ട്. റെക്കോർഡ് നേട്ടമായി 12 തവണ ടീമിനെ പ്ലേഓഫിലും 10 തവണ ഐപിഎൽ ഫൈനലിലും എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഫ്ലെമിംഗിന്റെ പടിയിറക്കത്തിൽ സിഎസ്‌കെ ഉടമ രൂപ ഗുരുനാഥ് ആദരവ് രേഖപ്പെടുത്തി. ഈ ഫ്രാഞ്ചൈസിയുടെ ഏതാണ്ട് മുഴുവൻ യാത്രയിലും തങ്ങളുടെ കോച്ചിംഗ് യൂണിറ്റിന്റെ ഹൃദയമിടിപ്പായിരുന്നു സ്റ്റീഫൻ ഫ്ലെമിംഗെന്ന് അവർ പറഞ്ഞു. രണ്ട് പതിറ്റാണ്ടോളം തങ്ങളുടെ ഐഡന്റിറ്റിയും കാഴ്ചപ്പാടും രൂപപ്പെടുത്താൻ അദ്ദേഹം സഹായിച്ചതായും ഫ്ലെമിംഗിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നേതൃത്വത്തിനും നന്ദി അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

Stories you may like

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

മൈതാനത്തെ യാത്ര അവസാനിച്ചാലും ഫ്ലെമിംഗ് എക്കാലവും ടീമിന്റെ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്നും രൂപ ഗുരുനാഥ് വ്യക്തമാക്കി. മനുഷ്യരെ മനസ്സിലാക്കാനുള്ള ഫ്ലെമിംഗിന്റെ കഴിവാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്തുകളിൽ ഒന്നായതെന്ന് ഫ്രാഞ്ചൈസി മാനേജിംഗ് ഡയറക്ടർ കെ.എസ്. വിശ്വനാഥൻ അനുസ്മരിച്ചു. ഈ യാത്രയുടെ ആദ്യ നാളുകൾ മുതൽ തങ്ങൾ എങ്ങനെ കളിക്കണം എന്നതിനപ്പുറം ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ എന്തായിരിക്കണം എന്ന് നിർവചിക്കാൻ ഫ്ലെമിംഗ് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരതയിലും വിനയത്തിലും ടീമിന് മുൻഗണന നൽകുന്നതിലും ഊന്നിയ ഒരു സംസ്കാരമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. ടീമിലെ ഓരോ വ്യക്തികളിൽ നിന്നും ഏറ്റവും മികച്ചത് പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ഈ അവിസ്മരണീയമായ യാത്രയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും വിശ്വനാഥൻ കൂട്ടിച്ചേർത്തു. ഫ്രാഞ്ചൈസി വിടുന്നതിനെക്കുറിച്ച് സംസാരിച്ച ഫ്ലെമിംഗ്, ഈ 18 വർഷത്തെ യാത്ര എക്കാലവും തനിക്കൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. കായികരംഗത്ത് 18 വർഷം എന്നത് ഒരു വലിയ കാലയളവാണെന്നും കൃതജ്ഞതയോടെ മാത്രമാണ് താൻ പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പമുള്ള സമയം തന്റെ കോച്ചിംഗ് കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നുവെന്നും ഒന്നിച്ച് നേടിയ അവിസ്മരണീയമായ വിജയങ്ങളിലും മറികടന്ന പ്രതിസന്ധികളിലും അഭിമാനിക്കുന്നുവെന്നും ഫ്ലെമിംഗ് കൂട്ടിച്ചേർത്തു. സിഎസ്‌കെ എപ്പോഴും തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുമെന്നും വരും വർഷങ്ങളിലും താൻ ടീമിനായി കൈയടിക്കുമെന്നും പറഞ്ഞാണ് ഫ്ലെമിംഗ് വിടപറഞ്ഞത്.

Tags: CSKipl 2026
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

Latest News

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies