Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

മികച്ച ഇലവനെപ്പോലും നിശ്ചയിക്കാനറിയില്ല; തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെ പിച്ചിച്ചീന്തി കൈഫ്; ഗൗതം ഗംഭീറിനെ കടന്നാക്രമിച്ച് മുൻ താരം

by Brave India Desk
Jul 13, 2026, 03:27 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിൽ 0-4 ന് ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്ത്. തുടർച്ചയായ പരമ്പര തോൽവികൾക്ക് പുറമെ ഒന്നാം റാങ്കും നഷ്ടമായ ഇന്ത്യൻ ടീമിൽ ഒരു തരത്തിലുള്ള മത്സരബുദ്ധിയും പ്രകടനങ്ങളിൽ കാണാനില്ലായിരുന്നുവെന്ന് കൈഫ് കുറ്റപ്പെടുത്തി. മികച്ച ഒരു പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുന്നതിൽ ഗംഭീറും സപ്പോർട്ട് സ്റ്റാഫും പൂർണ്ണമായി പരാജയപ്പെട്ടുവെന്നും, നിരന്തരമായ മാറ്റങ്ങൾ വരുത്തി ടീമിനെ തകർത്തുവെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

തോൽക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ കളിയിൽ ഒരിടത്തുപോലും ഇന്ത്യക്ക് സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്നതുമാണ് നിരാശപ്പെടുത്തുന്നതെന്നും കൈഫ് പറഞ്ഞു. അയർലൻഡ് പര്യടനം മുതൽ ഇങ്ങോട്ട് ഒരൊറ്റ മത്സരത്തിൽ പോലും ഇന്ത്യക്ക് മേൽക്കൈ നേടാനായിട്ടില്ല. മികച്ച പതിനൊന്ന് കളിക്കാരെ കണ്ടെത്താൻ പോലും ഈ മാനേജ്മെന്റിന് കഴിയുന്നില്ല. ഓരോ മത്സരത്തിലും മാറ്റങ്ങൾ വരുത്തുന്നത് കാണുമ്പോൾ അന്താരാഷ്ട്ര മത്സരമാണോ അതോ ഏതെങ്കിലും ക്ലബ്ബ് തല മത്സരമാണോ നടക്കുന്നത് എന്ന് സംശയം തോന്നുന്ന രീതിയിലാണ് കാര്യങ്ങളെന്നും മുൻ താരം പരിഹസിച്ചു. അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവരെ ഒരുമിച്ച് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനുള്ള വഴികളാണ് മാനേജ്മെന്റ് കണ്ടെത്തേണ്ടിയിരുന്നത്. ട്വന്റി-20 ലോകകപ്പ് സെമിഫൈനലിൽ ഇതേ ഇംഗ്ലണ്ട് ബോളർമാരെ തല്ലിച്ചതച്ച സഞ്ജു സാംസണെ ഒരു മത്സരത്തിന് ശേഷം പുറത്താക്കുകയും പിന്നീട് സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ ഇല്ലാതിരുന്നിട്ടും അവസാന മത്സരത്തിൽ മാത്രം തിരികെ വിളിക്കുകയും ചെയ്തത് വലിയ അസംബന്ധമാണ്.

Stories you may like

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

സഞ്ജുവിനെ ഒഴിവാക്കിയെങ്കിൽ പിന്നെ എന്തുകൊണ്ട് വൈഭവ് സൂര്യവംശിക്ക് അവസരം നൽകിയില്ലെന്നും കൈഫ് ചോദിച്ചു. ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യ ഇത്തരം കനത്ത പരാജയങ്ങൾ ഏറ്റുവാങ്ങുന്നത് ഇത് ആദ്യമായല്ല. ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും മുൻപും തോറ്റിട്ടുണ്ട്. വെറും മൂന്ന് മത്സരങ്ങൾക്ക് ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ട 15 കാരനായ കൗമാര താരം വൈഭവ് സൂര്യവംശിയുടെ മാനസികാവസ്ഥ മാനേജ്മെന്റ് ചിന്തിക്കണം. ഇംഗ്ലണ്ടിലെ കഠിനമായ സാഹചര്യങ്ങളിൽ റൺസ് കണ്ടെത്തുക അവന് എളുപ്പമായിരുന്നില്ല. എന്നാൽ ഐപിഎല്ലിൽ 750 റൺസ് അടിച്ചുകൂട്ടിയ ഒരു പ്രതിഭ ടീമിൽ തുടരാൻ യോഗ്യനല്ലെന്ന് ആര് പറഞ്ഞാലും താൻ അംഗീകരിക്കില്ല. മികച്ച ഫോമിൽ നിൽക്കുമ്പോൾ കളിക്കാർക്ക് ബ്രേക്ക് നൽകുകയല്ല വേണ്ടത്. വൈഭവിനെ അയർലൻഡ് പരമ്പരയിൽ തന്നെ കളിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 23 മുതൽ ഹരാരെയിലാണ് ഇന്ത്യയുടെ അടുത്ത സിംബാബ്‌വെ പര്യടനം ആരംഭിക്കുന്നത്.

യുകെ പര്യടനത്തിൽ നിന്ന് സീനിയർ താരങ്ങളെയും പരിചയസമ്പന്നരെയും കൂട്ടത്തോടെ ഒഴിവാക്കിയ മാനേജ്മെന്റിന്റെ തീരുമാനത്തെയും കൈഫ് ചോദ്യം ചെയ്തു. സമ്മർദ്ദഘട്ടങ്ങളിലും നായകൻ ശ്രേയസ് അയ്യർ മികച്ച രീതിയിൽ ബാറ്റ് ചെയ്തത് മുൻപ് ഇംഗ്ലണ്ടിൽ കളിച്ച് പരിചയമുള്ളതുകൊണ്ടാണ്. സാഹചര്യങ്ങളെക്കുറിച്ചും എതിരാളികളുടെ തന്ത്രങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകാൻ പരിചയസമ്പത്ത് അത്യാവശ്യമാണ്. ഇംഗ്ലണ്ടിൽ സെഞ്ച്വറി നേടിയിട്ടുള്ള സൂര്യകുമാർ യാദവിനെപ്പോലുള്ള പരിചയസമ്പന്നരെ ഒരു വശത്ത് മാറ്റിനിർത്തുന്നു, മറുവശത്ത് ടീമിലെടുത്ത പുതിയ കളിക്കാർക്ക് അർഹമായ അവസരങ്ങൾ നൽകുന്നുമില്ല. ടീം മാനേജ്മെന്റ് യഥാർത്ഥത്തിൽ എങ്ങോട്ടാണ് പോകുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. ലോകകപ്പ് ജയിച്ച് മാസങ്ങൾക്കകം തുടർച്ചയായി പരമ്പരകൾ തോറ്റതോടെ ഗൗതം ഗംഭീർ വീണ്ടും കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്.

Tags: Mohammed Kaifshreyas iyeripl 2026
Share
Tweet
Send
Share

Latest stories from this section

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies