Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ലോകത്തെ സ്തംഭിപ്പിച്ച് ഭാരതത്തിന്റെ ചുണക്കുട്ടികൾ; അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിൽ 4 സ്വർണ്ണവുമായി ഇന്ത്യ ഒന്നാമത്

by Brave India Desk
Jul 19, 2026, 01:27 pm IST
in Keralam, India, World
Share on Facebook
Tweet
WhatsApp
Telegram

 

ശാസ്ത്രലോകത്ത് വീണ്ടും വിസ്മയം തീർത്ത് ഇന്ത്യ. ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കന്റിൽ വെച്ച് നടന്ന 58-ാമത് അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിൽ (IChO 2026) പങ്കെടുത്ത നാല് ഇന്ത്യൻ വിദ്യാർത്ഥികളും സ്വർണ്ണ മെഡൽ ചൂടി രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി. ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യ കൈവരിക്കുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കൊപ്പമാണ് മെഡൽ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനം പങ്കിട്ടത്. ജൂലൈ 10 മുതൽ 19 വരെ നടന്ന കടുത്ത മത്സരത്തിൽ ലോകത്തിലെ 93 രാജ്യങ്ങളിൽ നിന്നായി 363-ഓളം പ്രതിഭകളായ വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിൽ ഇന്ത്യയുടെ 27-ാമത് പങ്കാളിത്തമായിരുന്നു ഇത്.

Stories you may like

ഭയത്തിന് വിരാമം; ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള രണ്ടര ലക്ഷത്തോളം ആളുകൾക്ക് ഡിസംബർ 31-നകം ഇന്ത്യൻ പൗരത്വം ലഭിക്കും സുവേന്ദു അധികാരി

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഭാരതത്തിന് വേണ്ടി സ്വർണ്ണത്തിളക്കം സമ്മാനിച്ച ആ നാല് മിടുക്കന്മാർ ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നുള്ള ദേബദത്ത പ്രിയദർശി, പഞ്ചാബിലെ മാണ്ഡി ഗോവിന്ദ്ഗഡിൽ നിന്നുള്ള ഹർഷിത് സിംഗാൾ, ഡൽഹി സ്വദേശി കബീർ ചില്ലർ, തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ള സന്ദീപ് കൂച്ചി എന്നിവരാണ്. ഇതിൽ ഡൽഹിയിൽ നിന്നുള്ള കബീർ ചില്ലർ അടുത്തിടെ പുറത്തുവന്ന ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷയിൽ രണ്ടാം റാങ്ക് (AIR 2) കരസ്ഥമാക്കിയ പ്രതിഭ കൂടിയാണ്. ഐഐഎസ്ഇആർ കൊൽക്കത്തയിലെ പ്രൊഫസർ സുഭജിത് ബന്ദോപാധ്യായ, മുംബൈ ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷനിലെ (HBCSE) ഡോ. ഇന്ദ്രാണി ദാസ് സെൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം ഉസ്ബെക്കിസ്ഥാനിലേക്ക് പുറപ്പെട്ടത്. ഐഐടി ഖരഗ്പൂരിലെ ഡോ. അനുബേന്ദു അധികാരി, മുംബൈ എൻഇഎസ് രത്നം കോളേജിലെ ഡോ. ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു സംഘത്തിന്റെ സയന്റിഫിക് ഒബ്സർവർമാർ.

സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി 1968 മുതൽ ആഗോളതലത്തിൽ വർഷം തോറും നടത്തിവരുന്ന ഏറ്റവും പ്രശസ്തമായ ശാസ്ത്ര മത്സരമാണ് ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡ്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന് (TIFR) കീഴിലുള്ള ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷനാണ് ഇന്ത്യയിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പും പരിശീലനവും പൂർണ്ണമായി നിയന്ത്രിക്കുന്നത്. 1999 മുതൽ ഈ മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യ ഇതുവരെ 31 സ്വർണ്ണവും 55 വെള്ളിയും 18 വെങ്കലവും നേടിയിട്ടുണ്ട്. 2025-ൽ ദുബായിൽ നടന്ന മത്സരത്തിൽ രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയുമായിരുന്നു ഇന്ത്യയുടെ നേട്ടം. എന്നാൽ ഇത്തവണ നാല് പേരും സ്വർണ്ണം നേടി രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു. ഈ ചരിത്ര നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും മറ്റ് സംഘടനകൾക്കും എച്ച്ബിസിഎസ്ഇ നന്ദി അറിയിച്ചു. കേന്ദ്ര അണുശക്തി വകുപ്പ് (DAE), ശാസ്ത്ര സാങ്കേതിക വകുപ്പ് (DST), കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (MoE) എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഒളിമ്പ്യാഡ് പ്രോഗ്രാം രാജ്യത്ത് സംഘടിപ്പിച്ചുപോരുന്നത്. വരും വർഷങ്ങളിലും ഈ വിജയം തുടരാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Tags: International Chemistry Olympiad
Share
Tweet
Send
Share

Latest stories from this section

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

ചില വിഭാഗങ്ങളിൽപ്പെട്ട പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർഥികൾക്കും ആശ്വാസം ; പാസ്‌പോർട്ട് നിയമങ്ങളിൽ ഇളവുമായി കേന്ദ്രം

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

Latest News

യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്

യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്

നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഭയത്തിന് വിരാമം; ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള രണ്ടര ലക്ഷത്തോളം ആളുകൾക്ക് ഡിസംബർ 31-നകം ഇന്ത്യൻ പൗരത്വം ലഭിക്കും സുവേന്ദു അധികാരി

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies