Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Science

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

by Brave India Desk
Jul 29, 2026, 08:32 pm IST
in Science
Share on Facebook
Tweet
WhatsApp
Telegram

ആഭരണപ്രേമികളുടെയും ഫാഷൻ ലോകത്തിന്റെയും എക്കാലത്തെയും പ്രിയപ്പെട്ട ആഭരണമാണ് തിളക്കമാർന്ന മുത്തുകൾ. ഭൂമിയിലെ മറ്റ് വിലപിടിപ്പുള്ള രത്നങ്ങളെല്ലാം ഖനികളിൽ നിന്നും കഠിനമായ ചൂടിൽ നിന്നും മർദ്ദത്തിൽ നിന്നും രൂപപ്പെടുമ്പോൾ, ഒരു ജീവിയുടെ ശരീരത്തിനുള്ളിൽ വളർന്നു വരുന്ന ഒരേയൊരു രത്നമാണ് മുത്ത്. കടൽത്തീരത്തെ മണൽത്തരി ചിപ്പിയുടെ ഉള്ളിൽ കുടുങ്ങുമ്പോഴാണ് മുത്തുണ്ടാകുന്നത് എന്നൊരു കഥ നമ്മൾ ചെറുപ്പം മുതലേ കേൾക്കാറുണ്ട്. എന്നാൽ, ആ ജനപ്രിയ കഥ തികച്ചും തെറ്റാണെന്ന് എത്രപേർക്കറിയാം? ചിപ്പികൾക്ക് അവയുടെ ഉള്ളിൽ വീഴുന്ന മണൽത്തരികളെ വളരെ എളുപ്പത്തിൽ പുറന്തള്ളാൻ കഴിയും. അങ്ങനെയെങ്കിൽ, ഒരൊറ്റ മുത്തുച്ചിപ്പിക്കുള്ളിൽ ഇത്രയും മനോഹരമായ ഒരു മുത്ത് എങ്ങനെയാണ് ജനിക്കുന്നത്? അതിന് പിന്നിൽ നമ്മളെ അത്ഭുതപ്പെടുത്തുന്ന വലിയൊരു ശാസ്ത്രീയ സത്യമുണ്ട്.

ശരിക്കും പറഞ്ഞാൽ, മുത്തുച്ചിപ്പിയുടെ ഉള്ളിൽ കയറിക്കൂടുന്ന ഒരു പരാന്നഭോജിയോ (Parasite) അല്ലെങ്കിൽ അതിന്റെ തന്നെ കോശങ്ങൾക്ക് സംഭവിക്കുന്ന ചെറിയൊരു പരിക്കോ ആണ് ഈ മാന്ത്രിക വിദ്യയ്ക്ക് തുടക്കമിടുന്നത്. ചിപ്പിയുടെ ഉള്ളിലുള്ള മൃദുവായ അവയവമായ ‘മാന്റിൽ’ (Mantle) എന്ന ഭാഗത്താണ് ഈ അന്യവസ്തു കുടുങ്ങിപ്പോകുന്നത്. തങ്ങളെ അലോസരപ്പെടുത്തുന്ന ഈ വസ്തുവിനെ പുറന്തള്ളാൻ കഴിയാതെ വരുമ്പോൾ, സ്വയം പ്രതിരോധിക്കാനായി ചിപ്പി ഒരു അടവ് പുറത്തെടുക്കും. ആ അന്യവസ്തുവിനെ ചുറ്റിപ്പറ്റി മാന്റിലിലെ കോശങ്ങൾ ഒരു ചെറിയ സഞ്ചി (Pearl sac) രൂപപ്പെടുത്തുന്നു. തുടർന്ന് ഈ സഞ്ചിയിൽ നിന്ന് ‘നേക്കർ’ (Nacre) അഥവാ ‘മദർ ഓഫ് പേൾ’ എന്നൊരു പ്രത്യേക മിശ്രിതം ശ്രവിക്കാൻ തുടങ്ങും.

Stories you may like

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ഈ നേക്കർ എന്നത് കാൽസ്യം കാർബണേറ്റും (Aragonite) കോൺചിയോലിൻ (Conchiolin) എന്ന പ്രകൃതിദത്ത പ്രോട്ടീനും ചേർന്നൊരു അത്ഭുത മിശ്രിതമാണ്. ചിപ്പി ഈ മിശ്രിതം ഉപയോഗിച്ച് ആ അന്യവസ്തുവിനെ പാളികളായി മൂടാൻ തുടങ്ങും. ഒരു മൈക്രോമീറ്റർ മാത്രം കനമുള്ള ആയിരക്കണക്കിന് നേർത്ത പാളികൾ ഒന്നിനുമേൽ ഒന്നായി വർഷങ്ങളോളം അടിഞ്ഞുകൂടിയാണ് ഒടുവിൽ സുന്ദരമായ ഒരു മുത്തായി മാറുന്നത്. ഈ പാളികളിലേക്ക് വെളിച്ചം കടന്നുചെല്ലുമ്പോൾ ഉണ്ടാകുന്ന പ്രതിഫലനമാണ് മുത്തുകൾക്ക് ആ അലൗകികമായ തിളക്കവും ഭംഗിയും നൽകുന്നത്. കൃത്രിമമായി ഈ പ്രക്രിയ ചെയ്യിച്ചെടുക്കുന്നതിനെയാണ് നമ്മൾ ‘കൾച്ചേർഡ് പേളുകൾ’ എന്ന് വിളിക്കുന്നത്. ഒറ്റനോട്ടത്തിൽ പ്രകൃതിയുടെ ഒരു വിസ്മയമായി തോന്നാമെങ്കിലും, ഒരു ജീവി തന്റെ ശരീരത്തെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന അതിജീവന പോരാട്ടത്തിന്റെ തിളക്കമാർന്ന ഫലമാണ് നമ്മൾ ധരിക്കുന്ന ഓരോ മുത്തും.

Tags: science factsscience dailyWhy do pearls form?Science
Share
Tweet
Send
Share

Latest stories from this section

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഭൂമി നശിക്കും,എണ്ണപ്പെട്ട വർഷങ്ങൾ മാത്രം; ഒടുവിൽ കയ്യൊഴിഞ്ഞ് നാസയും!?

ഭൂമിക്ക് സംഭവിക്കുന്നത് അവിശ്വസനീയ മാറ്റങ്ങൾ! ആകൃതി മാറിമറിയുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies