Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

by Brave India Desk
Jul 29, 2026, 11:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന 20 ശതമാനം എഥനോൾ കലർത്തിയ ഇ20 (E20) പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ എഞ്ചിന് തകരാർ സംഭവിക്കുകയോ മൈലേജിൽ വൻതോതിൽ കുറവുണ്ടാകുകയോ ചെയ്യുന്നുണ്ടെന്ന പ്രചാരണങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ എം.പിമാരായ രാജീവ് ശുക്ല, ഡോ. ജോൺ ബ്രിട്ടാസ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം എഴുതി തയ്യാറാക്കിയ മറുപടിയിലൂടെ അറിയിച്ചത്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഐ.ഐ.ടി കാൺപൂർ, ഐ.ഒ.സി.എൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം തുടങ്ങിയ പ്രമുഖ ശാസ്ത്രീയ സാങ്കേതിക സ്ഥാപനങ്ങൾ നടത്തിയ വിപുലമായ ലാബ് പരിശോധനകളിലും ഫീൽഡ് പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

ഇ20 ഇന്ധനം കാരണം എഞ്ചിൻ തകരാറിലായെന്നോ എഞ്ചിൻ ഭാഗങ്ങൾക്ക് തേയ്മാനവും തുരുമ്പും സംഭവിച്ചുവെന്നോ ഉള്ള ഒരു പരാതി പോലും വാഹന നിർമ്മാതാക്കളിൽ നിന്നോ ഉപഭോക്തൃ സംഘടനകളിൽ നിന്നോ സർക്കാരിന് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. പഴയ മോഡൽ വാഹനങ്ങളിൽ (E10 അധിഷ്ഠിത വാഹനങ്ങൾ) ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജിൽ വളരെ ചെറിയ തോതിൽ, അതായത് 3 മുതൽ 5 ശതമാനം വരെ മാത്രം വ്യതിയാനം വന്നേക്കാം. എന്നാൽ വാഹനം ഓടിക്കുന്ന രീതി, ടയറുകളിലെ കാറ്റിന്റെ അളവ്, റോഡിന്റെ അവസ്ഥ, വാഹനത്തിന്റെ കൃത്യമായ സർവീസിംഗ് തുടങ്ങിയ ഘടകങ്ങളാണ് മൈലേജിനെ പ്രധാനമായും സ്വാധീനിക്കുന്നത്. ശുദ്ധമായ പെട്രോൾ ഉപയോഗിക്കുമ്പോൾ പോലും ഇത്തരത്തിലുള്ള ചെറിയ വ്യതിയാനങ്ങൾ സാധാരണയാണെന്ന് ഐ.ഐ.ടി കാൺപൂർ നടത്തിയ പഠനങ്ങളും സ്ഥിരീകരിക്കുന്നുണ്ട്.

Stories you may like

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

നിലവിൽ രാജ്യത്ത് 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും മൂന്ന് കോടിയോളം പെട്രോൾ കാറുകളും ഇ15 പ്ലസ്, ഇ20 പെട്രോളുകളിൽ തടസ്സമില്ലാതെ ഓടുന്നുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാന വാഹന നിർമ്മാതാക്കളിൽ നിന്നുള്ള സർവീസ് വിവരങ്ങളും ഇ20 ഇന്ധനം സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളിൽ ഒരാൾ 2.84 കോടി വാഹനങ്ങൾ സർവീസ് ചെയ്തതിൽ 1.5 കോടിയോളം വാഹനങ്ങൾ ഇ20 സൗകര്യമില്ലാത്ത പഴയ മോഡലുകളായിരുന്നു. എന്നാൽ ഇവയിലൊന്നിൽ പോലും എഥനോൾ കലർന്ന ഇന്ധനം മൂലം എഞ്ചിൻ തകരാറോ തുരുമ്പോ റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല, ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നൽകിവരുന്ന വാറന്റി ആനുകൂല്യങ്ങൾ കമ്പനികൾ പിൻവലിച്ചിട്ടുമില്ല.

​ഓക്ടെയിൻ അളവ് കൂടുതലായതിനാൽ ഇ20 ഇന്ധനം എഞ്ചിൻ പ്രകടനം കൂടുതൽ സുഗമമാക്കുമെന്നും കാർബൺ പുറന്തള്ളൽ വൻതോതിൽ കുറയ്ക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. ഇ20 പെട്രോൾ പദ്ധതിയിലൂടെ വിദേശനാണ്യ ഇനത്തിൽ 1.97 ലക്ഷം കോടി രൂപയോളം ലാഭിക്കാൻ സാധിച്ചതിനൊപ്പം, കർഷകരിലേക്ക് 1.66 ലക്ഷം കോടിയിലധികം രൂപ എത്തിക്കാനും സാധിച്ചു. വൻതോതിലുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും സഹായിക്കുന്നതിനാൽ, ചില കേന്ദ്രങ്ങളിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും ഉയരുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ തള്ളി ഇ20 ഇന്ധന പദ്ധതിയുമായി കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് പോകും.

Tags: E-20 petrolsuresh gopiparliamentpetroleum ministry
Share
Tweet
Send
Share

Latest stories from this section

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies