Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കുൽഗാം ഭീകരാക്രമണം: പരിക്കേറ്റ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു; ബംഗാളിലും കശ്മീരിലും സുരക്ഷ ശക്തമാക്കി സൈന്യം

by Brave India Desk
Aug 1, 2026, 09:11 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ തൊഴിലാളിയും മരണത്തിന് കീഴടങ്ങി. ഛത്തീസ്ഗഡ് ബിലാസ്പൂർ സ്വദേശിയായ ഭൂപേന്ദർ (28) ആണ് നെഞ്ചിൽ ഗുരുതരമായി വെടിയേറ്റ് ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയോടെ മരണമടഞ്ഞത്. ഇതോടെ വെള്ളിയാഴ്ച വൈകുന്നേരം കുൽഗാമിലെ കിലാം ഗ്രാമത്തിലെ ഇഷ്ടികച്ചൂളയിൽ നടന്ന ആസൂത്രിത ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. ഭൂപേന്ദറിനൊപ്പം വെടിയേറ്റ ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് രത്രേ (24) സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു.

ഇഷ്ടികച്ചൂളയിൽ ജോലിയിലായിരുന്ന തൊഴിലാളികൾക്ക് നേരെ വളരെ അടുത്തുവന്നാണ് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ തോക്കുധാരികളായ ഭീകരർ വെടിയുതിർത്തത്. ദാരുണമായ കൊലപാതകത്തിന് ശേഷം ഇരുട്ടിൽ മറഞ്ഞ അക്രമികൾക്കായി ജമ്മു കശ്മീർ പോലീസും ഇന്ത്യൻ സൈന്യവും സിആർപിഎഫും സംയുക്തമായി വ്യാപക തിരച്ചിൽ ദൗത്യം തുടരുകയാണ്. പ്രദേശം പൂർണ്ണമായും വളഞ്ഞ സുരക്ഷാസേന ഡ്രോണുകളും തിരച്ചിൽ നായ്ക്കളും ഉപയോഗിച്ച് വീടുവീടാന്തരവും സമീപ വനമേഖലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഡിജിപി നളിൻ പ്രഭാത് അടക്കമുള്ള സുരക്ഷാ തലവന്മാരുമായി സ്ഥിതിഗതികൾ വിലയിരുത്തുകയും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ എത്രയും വേഗം വധിക്കാൻ ഉത്തരവിടുകയും ചെയ്തു.

Stories you may like

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

സാധാരണക്കാരായ ദരിദ്ര തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം ക്രൂരമായ ഭീകരാക്രമണങ്ങൾക്കെതിരെ വലിയ ജനരോഷവും രാഷ്ട്രീയ പ്രതിഷേധവുമാണ് കശ്മീരിൽ ഉയരുന്നത്. അമർനാഥ് യാത്ര നടക്കുന്ന പശ്ചാത്തലത്തിൽ കടുത്ത സുരക്ഷാ വലയത്തിലുള്ള തെക്കൻ കശ്മീരിലാണ് ഏതാനും ദിവസങ്ങൾക്കിടെ രണ്ടാമത്തെ ഭീകരാക്രമണം നടക്കുന്നത് എന്നത് ഭരണകൂടത്തിനും വലിയ വെല്ലുവിളിയാകുന്നുണ്ട്. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, നാഷണൽ കോൺഫറൻസ്, ബിജെപി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷികൾ ആക്രമണത്തെ രൂക്ഷമായി അപലപിക്കുകയും കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായവും സുരക്ഷയും നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Tags: jammu kashmirkulgam terrorist attack
Share
Tweet
Send
Share

Latest stories from this section

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies