Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പാൻമസാല പരസ്യം ചെയ്യുന്നു; ആദ്യം മക്കളെക്കൊണ്ട് കഴിപ്പിക്കൂ”; താരങ്ങളോട് തുറന്നടിച്ച് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ

by Brave India Desk
Oct 1, 2026, 01:18 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പാൻമസാല, ഗുഡ്കാ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുന്ന സിനിമാ താരങ്ങളും പ്രമുഖ വ്യക്തികളും തങ്ങളുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കമ്മീഷണർ തുക്കാറാം മുണ്ടെ ആവശ്യപ്പെട്ടു. പാൻമസാലയോ ഗുഡ്കയോ ആണ് പരസ്യം ചെയ്യുന്നതെങ്കിൽ, പൊതുജനങ്ങളോട് അത് ഉപയോഗിക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് താരങ്ങൾ സ്വയം അത് കഴിച്ചു തുടങ്ങണമെന്നും തങ്ങളുടെ കുട്ടികളെക്കൊണ്ട് അത് കഴിപ്പിച്ച് ശീലമാക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

തങ്ങൾക്ക് നല്ലതെന്ന് തോന്നുന്നത് മാത്രമേ മറ്റുള്ളവരോടും പ്രചരിപ്പിക്കാവൂ എന്ന നിലപാടിൽ പരസ്യരംഗത്തെ പ്രമുഖർ ഉറച്ചുനിൽക്കണമെന്നും വ്യക്തിജീവിതത്തിലും തൊഴിൽരംഗത്തും വ്യത്യസ്ത നിലപാടുകൾ പുലർത്തുന്ന രീതി ശരിയല്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ വ്യക്തമാക്കി. വിമൽ ഏലക്കയുടെ പരസ്യത്തിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര എഫ്.ഡി.എ കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കമ്മീഷണറുടെ കടുത്ത പ്രതികരണം പുറത്തുവന്നത്. ഏലക്കയുടെ പേരിൽ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ സംസ്ഥാനത്ത് നിരോധിച്ച പാൻമസാല ഉൽപ്പന്നങ്ങളുടെ പരോക്ഷമായ (സറോഗേറ്റ്) പരസ്യമാണെന്നാണ് എഫ്.ഡി.എ വ്യക്തമാക്കുന്നത്.

Stories you may like

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

തങ്ങൾ കേവലം അഭിനേതാക്കൾ മാത്രമാണെന്നും ഉൽപ്പന്നത്തിന്റെ ഉത്തരവാദിത്തം നിർമ്മാതാക്കൾക്കാണെന്നുമുള്ള താരങ്ങളുടെ വാദം അംഗീകരിക്കാനാകില്ലെന്ന് മുണ്ടെ പറഞ്ഞു. പൊതുജനങ്ങളെ എന്താണ് വിശ്വസിപ്പിക്കുന്നത് അല്ലെങ്കിൽ കഴിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ബോധ്യമുണ്ടാകാൻ പ്രമുഖർക്ക് നിയമപരവും സാമൂഹികവുമായ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമപ്രകാരം ആഗസ്റ്റ് 11-നാണ് താരങ്ങൾക്ക് നോട്ടീസ് അയച്ചത്. തുടർന്ന് മൂന്ന് താരങ്ങളും എഫ്.ഡി.എയ്ക്ക് മറുപടി നൽകുകയും, ഇതിൽ രണ്ട് താരങ്ങൾ നേരിട്ട് വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയോടെ ഈ വാദം കേൾക്കൽ നടപടികൾ പൂർത്തിയായതായും കേസുമായി ബന്ധപ്പെട്ട് തുടർ നടപടികളിലേക്ക് കടക്കുകയാണെന്നും എഫ്.ഡി.എ കമ്മീഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ പങ്കാളികളാകുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.

Tags: Tukaram Mundhe
Share
Tweet
Send
Share

Latest stories from this section

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies