Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

by Brave India Desk
Oct 4, 2026, 07:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

കൊൽക്കത്ത: 2021-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ കാലിനേറ്റ പരിക്ക് കേവലം നാടകമായിരുന്നുവെന്ന ഗുരുതര ആരോപണവുമായി സുവേന്ദു അധികാരി. നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ മമതയുടെ കാല് ഒടിഞ്ഞെന്നും ഗുണ്ടകൾ ആക്രമിച്ചെന്നുമുള്ള ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തൃണമൂൽ മെനഞ്ഞ വ്യാജ കഥയാണെന്ന് സുവേന്ദു ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാർ തലത്തിൽ പുതിയ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ബിജെപി.

Stories you may like

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

2021 മാർച്ച് 11-ന് കൊൽക്കത്തയിലെ ബംഗൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസസിൽ മമത ബാനർജിയെ പ്രവേശിപ്പിച്ച ശേഷമുള്ള മെഡിക്കൽ റിപ്പോർട്ട് കൈവശമുണ്ടെന്ന് അവകാശപ്പെട്ടാണ് സുവേന്ദു അധികാരി രംഗത്തെത്തിയത്. അന്നത്തെ സർക്കാരിലെ ഡോക്ടർമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ കാലിന് യാതൊരു വിധത്തിലുള്ള അസ്ഥിഭംഗമോ (Fracture) സ്ഥാനചലനമോ (Dislocation) ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് സുവേന്ദു വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയും പാർട്ടിയും ചേർന്ന് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ സഹതാപ തരംഗമുണ്ടാക്കാൻ വീൽചെയറിലിരുന്ന് പ്രചാരണം നടത്തിയത് ആസൂത്രിത നാടകമായിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു.

സംഭവത്തിൽ സിഐഡി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഒക്ടോബറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം വിഷയത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും സുവേന്ദു അധികാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2021-ൽ നന്ദിഗ്രാം മണ്ഡലത്തിൽ മമത ബാനർജിയും സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ മമതയെ പരാജയപ്പെടുത്തി സുവേന്ദു വിജയിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ, മമത ബാനർജി നടത്തിയെന്ന് പറയപ്പെടുന്ന പ്രചാരണം തെറ്റാണെന്ന് തെളിയിച്ച് രാഷ്ട്രീയ തിരിച്ചടി നൽകാനാണ് ബിജെപിയുടെ നീക്കം. എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അന്നത്തെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളിൽ പരിക്കുകൾ വ്യക്തമാണെന്നും തൃണമൂൽ കോൺഗ്രസ് പ്രവൃത്തിയെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags: MAMTHA
Share
Tweet
Send
Share

Latest stories from this section

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

Latest News

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies