Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

by Brave India Desk
Oct 12, 2026, 10:45 am IST
in World
Share on Facebook
Tweet
WhatsApp
Telegram

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചുണ്ടായ തീപിടുത്തത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത തൊട്ടുതലേന്നത്തെ മാരകമായ ആക്രമണത്തിന് പിന്നാലെയാണ് ഈ പുതിയ പ്രഹരം ഉണ്ടായത്. വിമാനത്താവളത്തിന് സമീപമെത്തിയ ക്രൂയിസ് മിസൈൽ സൗദി വ്യോമസേന തടഞ്ഞുവെങ്കിലും, തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം അധികൃതർ പൂർണ്ണമായി നിർത്തിവെച്ചു.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതി ആക്രമണമുണ്ടാകുന്നത്. ഇറാൻ യുദ്ധം ആരംഭിച്ച ശേഷം സൗദി മണ്ണിൽ നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നാണിത്. ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനത്തിൽ കയറാൻ കാത്തുനിൽക്കുമ്പോൾ പെട്ടെന്ന് ഓറഞ്ച് വെളിച്ചത്തോടെ വൻ സ്ഫോടനമുണ്ടാകുന്നതിന്റെയും ആളുകൾ ജീവനും കൊണ്ട് ഓടിയകലുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടെർമിനലിന്റെ മേൽക്കൂര തകർന്നുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഏറ്റെടുത്തിട്ടുണ്ട്. സൗദി അറേബ്യയിലെ ഗതാഗത കേന്ദ്രങ്ങൾ ഇനിമുതൽ തങ്ങളുടെ സൈനിക ലക്ഷ്യങ്ങളായിരിക്കുമെന്നും ആക്രമണങ്ങൾ തുടരുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

Stories you may like

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

അതേസമയം, ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ച സൗദി സഖ്യസേന ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം വഷളായതോടെ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ എംബസികൾ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനയിലെ വിമാനത്താവളത്തിന് നേരെ സൗദി തിരിച്ചടി നൽകിയതായും റിപോർട്ടുകളുണ്ട്.

കോടിക്കണക്കിന് ഡോളർ പ്രതിരോധത്തിനായി ചെലവഴിച്ചിട്ടും ഹൂതി മിസൈലുകളെ പൂർണ്ണമായി തടയാനാകാത്തത് സൗദിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഹൂതികൾക്കെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കൻ പങ്കാളിത്തം വർധിപ്പിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. വ്യോമഗതാഗത ഭീഷണിക്കൊപ്പം ആഗോള എണ്ണ വിതരണത്തെയും വ്യാപാര പാതകളെയും തകിടം മറിക്കുന്ന തരത്തിലേക്ക് ഈ യുദ്ധം വ്യാപിക്കുകയാണ്.

Tags: Riyadh AirportKing Khalid International Airport
Share
Tweet
Send
Share

Latest stories from this section

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

Latest News

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ഒറ്റ സിആർപിഎഫ് സൈനികന് പോലും വീര മൃത്യു സംഭവിക്കാത്ത ഒരു വർഷം ; ചരിത്രനേട്ടത്തിൽ നിർണായകമായത് കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

‘ഇത് കാടത്തം, കൊടും ക്രിമിനലുകളോടുള്ള പെരുമാറ്റം’; കണ്ണൂരിൽ പോലീസിനെതിരെ സി.പി.എം

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

തിരുവനന്തപുരത്ത് ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത!

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies