Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

by Brave India Desk
Nov 7, 2026, 08:34 am IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഗുരുതര പരിക്കുകളെ തുടർന്ന് ദയാവധം നടപ്പാക്കാൻ ആലോചിച്ചിരുന്ന കോടനാട് അഭയാരണ്യത്തിലെ 18 മാസം പ്രായമുള്ള ‘മായ’ എന്ന ആനക്കുട്ടിക്ക് ഇനി ജീവിതത്തിലേക്ക് വഴിതുറക്കുന്നു. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനമാർഗം ആനക്കുട്ടിയെ ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലെ അത്യാധുനിക മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ആനക്കുട്ടിയുടെ സുരക്ഷിതമായ യാത്രയ്ക്കായി പ്രത്യേകം സജ്ജമാക്കിയ സിലിണ്ടർ ആകൃതിയിലുള്ള പ്രത്യേക പെട്ടിയിലാണ് വിമാനത്തിൽ കയറ്റിയത്.

ജനിച്ചതിന്റെ പിറ്റേന്ന് തന്നെ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയിലാണ് ആനക്കുട്ടിയെ വനംവകുപ്പിന് ലഭിക്കുന്നത്. ജനിതക വൈകല്യങ്ങളും എല്ലുകളെ ബാധിക്കുന്ന രോഗങ്ങളും (ഓസ്റ്റിയോപീനിയ) തരണം ചെയ്ത് അഭയാരണ്യത്തിലെ ജീവനക്കാരുടെ കരുതൽ പരിചരണത്തിൽ വളർന്നുവരവെയാണ് അടുത്തിടെ വീഴ്ചയിൽ ആനക്കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. മാസങ്ങളോളം എഴുന്നേറ്റുനിൽക്കാൻ പോലും കഴിയാതെ കിടപ്പിലായതോടെ, കേരളത്തിലെ പരിമിതമായ ചികിത്സാ സൗകര്യങ്ങൾ മുൻനിർത്തി വനംവകുപ്പ് ദയാവധം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു.

Stories you may like

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

എങ്കിലും വനപാലകരുടെ കടുത്ത എതിർപ്പും മൃഗസ്നേഹികളുടെ ഇടപെടലും ഒടുവിൽ വഴിത്തിരിവായി. ദയാവധ നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് റിലയൻസിന്റെ നേതൃത്വത്തിലുള്ള വൻതാരയിലെ വിദഗ്ധ ഡോക്ടർമാർ നേരിട്ടെത്തി പരിശോധന നടത്തിയതും ആനക്കുട്ടിയുടെ ചികിത്സ സൗജന്യമായി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതും. എൻഡോസ്കോപ്പി, ജീൻ തെറാപ്പി, ഹോർമോൺ തെറാപ്പി, ഹൈഡ്രോ തെറാപ്പി തുടങ്ങിയ ലോകോത്തര ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ആറുമാസത്തിനുള്ളിൽ കുട്ടിയാനയ്ക്ക് ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ് വൻതാരയിലെ വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തൽ. 80-ഓളം മുഴുവൻ സമയ ഡോക്ടർമാരും ആനകൾക്കായുള്ള പ്രത്യേക ആംബുലൻസും ഹോട്ട് സ്പാ സൗകര്യങ്ങളുമുള്ള വൻതാരയിൽ ആനക്കുട്ടിക്ക് പൂർണ സൗഖ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രകൃതി സ്നേഹികൾ.

Tags: elephantvanthara
Share
Tweet
Send
Share

Latest stories from this section

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

Latest News

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology