Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

by Brave India Desk
Nov 9, 2026, 01:39 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

 

അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിലെ അതിദരിദ്ര ചേരിപ്രദേശങ്ങളിൽ ലൈവ് സ്ട്രീമിംഗ് നടത്തി, അത് ഇന്ത്യയിലെ കാഴ്ചകളാണെന്ന് വരുത്തിതീർക്കാൻ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത നീക്കം. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഇന്ത്യയ്ക്കെതിരെയുള്ള കുപ്രചാരണങ്ങൾ എത്തിക്കുന്ന വൻ വ്യാജപ്രചാരണ ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബംഗ്ലാദേശിലെ പ്രമുഖ മാധ്യമമായ ‘പ്രഥം ആലോ’യും (Prothom Alo) ‘ദി ബിസിനസ് സ്റ്റാൻഡേർഡു’മാണ് ഈ ചൈനീസ് സംഘത്തിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

Stories you may like

ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിൽ; ഭാരതത്തിന്റെ ഭാവി നമ്മുടെ കൈകളിൽ! ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്ന് ഡോ. മോഹൻ ഭാഗവത്

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

ധാക്കയിലെ ഉത്തരാ സെക്ടർ 12, ടെക്പാറ തുടങ്ങിയ പാവപ്പെട്ട തൊഴിലാളികൾ താമസിക്കുന്ന ചേരികളിലാണ് നൂറ്റമ്പതോളം വരുന്ന ചൈനീസ് പൗരന്മാർ ക്യാമറകളുമായി ദിവസങ്ങളോളം തമ്പടിക്കുന്നത്. ഇവിടെനിന്നുള്ള ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുമ്പോൾ, തങ്ങൾ നിൽക്കുന്നത് ഭാരതത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിലാണെന്നാണ് ചൈനീസ് പ്രേക്ഷകരോട് ഇവർ പറയുന്നത്. ‘മിയാൻമിയാൻ’ എന്ന പേരുള്ള ചൈനീസ് വ്ലോഗർ ഒരു അഴുക്കുചാലിന് സമീപം നിന്ന് നടത്തിയ ലൈവ് സ്ട്രീമിംഗിൽ, “ഇതാണ് ന്യൂഡൽഹി. ഇവിടുത്തെ വീടുകൾ വളരെ വൃത്തിഹീനമാണ്. അടിസ്ഥാന വികസനമില്ല, ക്രമസമാധാന നില തകർന്നിരിക്കുകയാണ്” എന്നിങ്ങനെയാണ് ചൈനീസ് ഭാഷയിൽ വിശദീകരിച്ചത്. പ്രദേശത്തെ ചായക്കടയിൽ നിന്ന് തത്സമയ ദൃശ്യങ്ങൾ പകർത്തിയ മറ്റൊരു വ്ലോഗർ, പ്രദേശവാസികൾ കുടിക്കുന്നത് പശുവിൻ മൂത്രം കലർത്തിയ ചായയാണെന്ന തരത്തിൽ അങ്ങേയറ്റം അപകീർത്തികരമായ അവകാശവാദവും ഉന്നയിച്ചു.

ചൈനീസ് വ്ലോഗർമാരുടെ അനാവശ്യ ചിത്രീകരണവും അനുവാദമില്ലാതെ വീടുകളിലേക്ക് അതിക്രമിച്ചുകയറുന്നതും ധാക്കയിലെ പ്രാദേശിക ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ട്. സ്ത്രീകളുടെ സ്വകാര്യതയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് ഇവരുടെ പെരുമാറ്റമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചൈനയെ മറികടന്ന് ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറുന്നതിലും അന്താരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്ക് നിക്ഷേപം മാറ്റുന്നതിലുമുള്ള അസ്വസ്ഥതയാണ് ഇത്തരം ആസൂത്രിതമായ അപവാദ പ്രചാരണങ്ങൾക്ക് (Disinformation Campaign) പിന്നിലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. സംഭവത്തെക്കുറിച്ച് ബംഗ്ലാദേശ് അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Tags: Chinese vloggersDhaka slums
Share
Tweet
Send
Share

Latest stories from this section

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ഉത്തർപ്രദേശിൽ സ്ത്രീകൾക്കായി പ്രത്യേക ആനുകൂല്യ പാക്കേജ് ; ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ തലമെന്ന് വിമർശനവുമായി ബിജെപി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഇറാൻ തകർന്നു കൊണ്ടിരിക്കുന്ന രാജ്യം ; ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ആക്രമണം ഒഴിവാക്കാമെന്ന് ട്രംപ്

Latest News

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

മിഷനറിമാർ ചെയ്യുന്നതിനേക്കാൾ വലിയ സേവനപ്രവർത്തനമാണ്  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു ആത്മീയ ആചാര്യൻമാർ നടത്തുന്നത് ;ഡോ. മോഹന്‍ ഭാഗവത്

ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിൽ; ഭാരതത്തിന്റെ ഭാവി നമ്മുടെ കൈകളിൽ! ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്ന് ഡോ. മോഹൻ ഭാഗവത്

ബംഗ്ലാദേശിൽ വീണ്ടും ഷെയ്ഖ് ഹസീന; പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത് നാലാം തവണ

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളിൽ മായം ചേർക്കൽ? കേരളത്തിലുടനീളം മിന്നൽ റെയ്ഡ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ഉത്തർപ്രദേശിൽ സ്ത്രീകൾക്കായി പ്രത്യേക ആനുകൂല്യ പാക്കേജ് ; ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ തലമെന്ന് വിമർശനവുമായി ബിജെപി

പ്രണയ പ്രശ്‌ന പരിഹാരത്തിന് 47 ലക്ഷം; തട്ടിപ്പ് നടത്തിയ ‘ലവ് ഗുരു’ അറസ്റ്റില്‍, വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ് ഇന്‍സ്റ്റഗ്രാം വഴി

കേരളത്തിൽ മോർഫിംഗ് കുറ്റകൃത്യങ്ങൾ പെരുകുന്നു ; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ, ഒൻപത് മാസത്തിനിടെ 81 കേസുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies