കർണാടകയിൽ പെട്രോളിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ (20%-ന് പകരം 30%-ത്തിൽ അധികം) എഥനോൾ കലർത്തുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് കേരളത്തിലും അടിയന്തര പരിശോധനകൾ ആരംഭിച്ചത്:
സിവിൽ സപ്ലൈസ് , പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ പെട്രോൾ പമ്പുകളിൽ നിന്നും ഇവിടേക്ക് വരുന്ന ടാങ്കറുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നത്.
പമ്പുകളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ സംസ്ഥാന ഫൊറൻസിക് ലാബിലും NABL അംഗീകൃത ലാബുകളിലും പെട്രോളിയം കമ്പനികളുടെ ലാബുകളിലും പരിശോധനയ്ക്കായി നൽകും.
പരിശോധനയിൽ അനുവദനീയമായ അളവിൽ കൂടുതൽ (E20 പരിധിക്ക് മുകളിൽ) എഥനോൾ കണ്ടെത്തുകയാണെങ്കിൽ അത്തരം പമ്പുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ ലൈസൻസ് റദ്ദാക്കാൻ എണ്ണക്കമ്പനികളോട് ശിപാർശ ചെയ്യുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.












