Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

by Brave India Desk
Nov 10, 2026, 12:20 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

രാജസ്ഥാനിലെ ഡൽഹി–മുംബൈ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. മറ്റൊരു സൈനികന് പരിക്കേറ്റു. കോട്ട ജില്ലയിലെ ജാലിംപുര ടോൾ പ്ലാസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അമിതവേഗത്തിലെത്തിയ ട്രെയിലർ പിന്നിൽ നിന്ന് സൈനിക വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മരിച്ച സൈനികൻ ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ ഹവിൽദാർ നാരായൺ ലാൽ (30) ആണെന്ന് തിരിച്ചറിഞ്ഞു. കോട്ടയിൽ സൈനിക സേവനത്തിലായിരുന്നു അദ്ദേഹം. പരിക്കേറ്റ ദീപക് (35) എന്ന സൈനികനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may like

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

ട്രെയിലറിൽ നിറച്ചിരുന്നത് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളായിരുന്നു. അപകടത്തെ തുടർന്ന് ഇവ റോഡിലേക്ക് ചിതറിവീണു. ഇത് എക്സ്പ്രസ് വേയിൽ കുറച്ചുസമയം ഗതാഗത തടസ്സത്തിനും പരിഭ്രാന്തിക്കും കാരണമായി. വിവരമറിഞ്ഞ് സുൽത്താൻപൂർ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇരുവരെയും സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. അവിടെ എത്തിയപ്പോഴേക്കും നാരായൺ ലാൽ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ ദീപക്കിനെ പിന്നീട് കോട്ടയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

കോട്ടയിൽ നിന്ന് മറ്റ് സൈനിക വാഹനങ്ങൾക്കൊപ്പമാണ് അപകടത്തിൽപ്പെട്ട ട്രക്ക് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. ജാലിംപുരയ്ക്ക് സമീപം വാഹനം നിർത്തിയ സമയത്താണ് ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ ട്രെയിലർ പിന്നിൽ നിന്ന് ഇടിച്ചത്. സംഭവത്തിൽ ട്രെയിലർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തതായും കൂടുതൽ അന്വേഷണം നടക്കുന്നതായും സുൽത്താൻപൂർ പൊലീസ് അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണവും ഡ്രൈവറുടെ അശ്രദ്ധയോ അമിതവേഗമോ എത്രത്തോളം കാരണമായെന്നതും അന്വേഷണത്തിലൂടെ വ്യക്തമാകും. സംഭവത്തെ തുടർന്ന് സൈനിക ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിട്ടുണ്ട്.

Tags: Army truck accidentindian armyrajasthan
Share
Tweet
Send
Share

Latest stories from this section

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ചെനാബിൽ വൻ ജലവൈദ്യുത പദ്ധതി; സാവൽകോട്ട് പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

Latest News

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ചെനാബിൽ വൻ ജലവൈദ്യുത പദ്ധതി; സാവൽകോട്ട് പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies