Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

by Brave India Desk
Nov 10, 2026, 11:09 am IST
in World
Share on Facebook
Tweet
WhatsApp
Telegram

 

ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ബുക്കർ പ്രൈസ് നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് 81കാരനായ ബ്രിട്ടീഷ് എഴുത്തുകാരൻ എം. ജോൺ ഹാരിസൺ. 2026ലെ ബുക്കർ പുരസ്കാരമാണ് അദ്ദേഹത്തിന്റെ ‘ദി എൻഡ് ഓഫ് എവരിതിങ്’ (The End of Everything) എന്ന നോവലിന് ലഭിച്ചത്. ഇതോടെ ബുക്കർ പുരസ്കാര ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ജേതാവായി അദ്ദേഹം മാറി. 2019ൽ 79-ാം വയസ്സിൽ പുരസ്കാരം നേടിയ മാർഗരറ്റ് അറ്റ്വുഡിന്റെ റെക്കോർഡാണ് ഹാരിസൺ മറികടന്നത്. കൂടാതെ, പരമ്പരാഗത സയൻസ് ഫിക്ഷൻ സാഹിത്യലോകത്തുനിന്ന് ബുക്കർ പുരസ്കാരം നേടുന്ന ആദ്യ എഴുത്തുകാരനെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായി.

Stories you may like

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലണ്ടനിൽ നവംബർ 9ന് നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് സമ്മാനത്തുകയും ബുക്കർ ട്രോഫിയുമാണ് അദ്ദേഹത്തിന് ലഭിച്ചത്. ആറ് പതിറ്റാണ്ടിലേറെയായി എഴുത്തുരംഗത്ത് സജീവമായ ഹാരിസണിന്റെ ആദ്യ ബുക്കർ നാമനിർദേശവും ഇതുതന്നെയായിരുന്നു. 1945 ജൂലൈ 26ന് ഇംഗ്ലണ്ടിലെ വാർവിക്‌ഷയറിലെ റഗ്ബിയിലാണ് മൈക്കൽ ജോൺ ഹാരിസൺ എന്ന എം. ജോൺ ഹാരിസൺ ജനിച്ചത്. 1965ൽ ആദ്യ കഥ വിറ്റതോടെയാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിച്ചത്. പിന്നീട് പ്രശസ്ത സയൻസ് ഫിക്ഷൻ മാസികയായ ‘ന്യൂ വേൾഡ്സ്’ന്റെ ഭാഗമായി. 1969 മുതൽ 1978 വരെ മാസികയുടെ പുസ്തക വിഭാഗത്തിന്റെ ചുമതലയും വഹിച്ചു. സയൻസ് ഫിക്ഷൻ, ഫാന്റസി, സാഹിത്യകഥകൾ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം നിരവധി രചനകൾ നടത്തി. ‘ക്ലൈംബേഴ്സ്’ എന്ന നോവലിന് 1989ൽ ബോർഡ്മാൻ ടാസ്കർ പുരസ്കാരവും ‘നോവ സ്വിങ്’ എന്ന കൃതിക്ക് 2007ൽ ആർതർ സി ക്ലാർക്ക് പുരസ്കാരവും ലഭിച്ചു. 2020ൽ ‘ദി സൺകെൻ ലാൻഡ് ബിഗിൻസ് ടു റൈസ് എഗെയ്ൻ’ എന്ന നോവലിലൂടെ ഗോൾഡ്സ്മിത്ത്സ് പുരസ്കാരവും നേടി.

ഹാരിസണിന്റെ പതിമൂന്നാമത്തെ നോവലായ ‘ദി എൻഡ് ഓഫ് എവരിതിങ്’ 198 പേജുകൾ മാത്രമുള്ള ഒരു ഡിസ്റ്റോപ്യൻ കൃതിയാണ്. ഭാവിയിലെ ഇംഗ്ലണ്ടിലെ കെന്റ് തീരപ്രദേശമാണ് കഥയുടെ പശ്ചാത്തലം. അജ്ഞാതമായ ഒരു ദുരന്തത്തിനും രൂപം മാറാൻ കഴിയുന്ന ‘ഐഗെട്ടി’ (iGhetti) എന്ന വിചിത്ര ജീവികളുടെ കടന്നുകയറ്റത്തിനും ശേഷം തകർന്ന സമൂഹത്തിൽ ജീവിക്കാൻ ശ്രമിക്കുന്ന ഫിലിപ്പ് ടെന്നന്റും പ്രായമായ അമ്മായി മാർണിയുമാണ് പ്രധാന കഥാപാത്രങ്ങൾ. സമൂഹത്തിലെ നിയമവ്യവസ്ഥകളും സാധാരണ ജീവിതരീതികളും തകർന്നുപോകുന്ന സാഹചര്യത്തിൽ മനുഷ്യർ നേരിടുന്ന ആശയക്കുഴപ്പങ്ങളും ഭയങ്ങളുമാണ് നോവൽ അവതരിപ്പിക്കുന്നത്. സമകാലിക രാഷ്ട്രീയത്തെയും സാമൂഹിക മാറ്റങ്ങളെയും ഭാവിയിലെ ദുരന്തസാഹചര്യങ്ങളിലൂടെ വിമർശനാത്മകമായി അവതരിപ്പിക്കുന്നതാണ് കൃതിയുടെ പ്രത്യേകതയെന്ന് വിധികർത്താക്കൾ വിലയിരുത്തി. പ്രശസ്ത ചരിത്രകാരി മേരി ബിയർഡ് അധ്യക്ഷയായ സമിതിയാണ് ഏകകണ്ഠമായി കൃതി തിരഞ്ഞെടുത്തത്.

Tags: John M HarrisonBooker prize
Share
Tweet
Send
Share

Latest stories from this section

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

‘ചാരവനിതയുമായുള്ള ബന്ധം വിദേശകാര്യ സെക്രട്ടറി പൊക്കി’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ മാർക്കോ റൂബിയോയുടെ രഹസ്യ റിപ്പോർട്ട്!

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

Latest News

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ചെനാബിൽ വൻ ജലവൈദ്യുത പദ്ധതി; സാവൽകോട്ട് പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies