Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജനങ്ങളുടെ പരാതികൾ അവഗണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക നടപടികളുമായി ബിഹാർ സർക്കാർ ; 15 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

by Brave India Desk
Nov 10, 2026, 07:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ 15 സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ബിഹാർ സർക്കാർ. മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയാണ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിക്ക് ഉത്തരവിട്ടത്. നവംബർ 10ന് പട്നയിലെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന സംസ്ഥാനതല ‘സഹയോഗ്’ ജനപരാതി പരിഹാര പരിപാടിക്കിടെയാണ് നടപടി. വിവിധ ജില്ലകളിൽ നിന്നുള്ള ജനങ്ങൾ നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതികൾ അറിയിച്ചു. ആകെ 76 പരാതിക്കാരാണ് അന്നത്തെ പരിപാടിയിൽ പങ്കെടുത്തത്. പരാതികൾ സമയബന്ധിതമായി പരിഹരിക്കാതിരിക്കുക, അപേക്ഷകളിൽ കൃത്യമായ നടപടി സ്വീകരിക്കാതിരിക്കുക, യഥാർഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ നീട്ടിക്കൊണ്ടുപോകുക തുടങ്ങിയ വീഴ്ചകളാണ് ഉദ്യോഗസ്ഥർക്കെതിരെ കണ്ടെത്തിയത്. സസ്പെൻഷനൊപ്പം ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.

Stories you may like

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

റവന്യൂ-ഭൂനികുതി വകുപ്പ്, ഗ്രാമവികസന വകുപ്പ്, നഗരവികസന-ഭവന വകുപ്പ്, പൊതുജനാരോഗ്യ എൻജിനീയറിങ് വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. സസ്പെൻഡ് ചെയ്തവരിൽ ഒമ്പത് പേർ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. സർക്കിൾ ഓഫീസർമാർ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ എൻജിനീയർമാർ, റവന്യൂ ജീവനക്കാർ എന്നിവരും പട്ടികയിലുണ്ട്. പരാതികൾ പരിഹരിക്കുന്നതിൽ ഉണ്ടായ വീഴ്ചകൾ പരിശോധിച്ച ശേഷമാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാരിന്റെ ‘സഹയോഗ്’ പോർട്ടലിലൂടെ ലഭിക്കുന്ന പരാതികൾ സമയത്തിനുള്ളിൽ തീർപ്പാക്കുന്നതിൽ മാത്രം ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നും പരാതികൾക്ക് ഗുണമേന്മയുള്ള പരിഹാരം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പ്രശ്നം യഥാർഥത്തിൽ പരിഹരിക്കാതെ അപേക്ഷ തീർപ്പാക്കിയതായി രേഖപ്പെടുത്തുന്ന പ്രവണത അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ലാ മജിസ്‌ട്രേറ്റുമാർ, വകുപ്പ് സെക്രട്ടറിമാർ, മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ എന്നിവർ പരാതികളുടെ പുരോഗതിയും പരിഹാരത്തിന്റെ ഗുണനിലവാരവും നിരന്തരം പരിശോധിക്കണം. ജനങ്ങളോട് മാന്യമായി പെരുമാറുകയും അവരുടെ പ്രശ്നങ്ങൾക്ക് സുതാര്യവും നിഷ്പക്ഷവുമായ പരിഹാരം നൽകുകയും വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരാതികൾ അവഗണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഇനിയും കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

Tags: biharsamrat choudhary
Share
Tweet
Send
Share

Latest stories from this section

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

Latest News

കർണാടകയിൽ ജാതി സെൻസസ് നടത്തി വർഷങ്ങളായിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തത് ? രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സാമ്രാട്ട് ചൗധരി

ജനങ്ങളുടെ പരാതികൾ അവഗണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക നടപടികളുമായി ബിഹാർ സർക്കാർ ; 15 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies