മുതിർന്നവർ കളറിംഗ് ബുക്കുകൾ ഉപയോഗിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും മനസ്സിന് ശാന്തത നൽകാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ദിവസവും കുറഞ്ഞത് 15 മിനിറ്റ് കളറിംഗ് ചെയ്യുന്നതിലൂടെ അമിതമായ ചിന്തകളും മാനസിക സമ്മർദ്ദവും അകറ്റാനും മനസ്സിനെ ശാന്തമാക്കാനും സാധിക്കുമെന്ന് ഈ പഠനം/ ചൂണ്ടിക്കാണിക്കുന്നു.
കളറിംഗ് ചെയ്യുമ്പോൾ ശ്രദ്ധ പൂർണ്ണമായും ആ പ്രവർത്തനത്തിൽ കേന്ദ്രീകരിക്കപ്പെടുന്നതിനാൽ മനസ്സ് ഉത്കണ്ഠാജനകമായ കാര്യങ്ങളിൽ നിന്ന് വഴിമാറുന്നു. ഇത് ധ്യാനത്തിന് സമാനമായ മാനസികാവസ്ഥ നൽകുന്നു. ഉറക്കം മെച്ചപ്പെടുത്താൻ: കിടക്കുന്നതിന് മുൻപുള്ള വിശ്രമവേളകളിൽ കളറിംഗ് ശീലമാക്കുന്നത് എളുപ്പത്തിൽ ഉറക്കം വരാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ജോലി ആരംഭിക്കുന്നതിന് മുൻപോ അല്ലെങ്കിൽ രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപുള്ള 15 മിനിറ്റോ ഇതിനായി മാറ്റിവെക്കുന്നത് മനസ്സിനെ പൂർണ്ണമായും റിലാക്സ് ചെയ്യാൻ സഹായിക്കും.
ഇതിനായി വലിയ സാമ്പത്തിക മുതൽമുടക്കോ പ്രത്യേക പരിശീലനമോ ആവശ്യമില്ല. ഒരു സ്റ്റാർട്ടർ കിറ്റും കുറച്ച് മാർക്കറുകളും ലളിതമായ ചിത്രങ്ങളുള്ള ഒരു കളറിംഗ് ബുക്കും ഉണ്ടെങ്കിൽ ആർക്കും എളുപ്പത്തിൽ ഈ ശീലം ആരംഭിക്കാം.
കളറിംഗ് ചെയ്യുന്നതിനൊപ്പം പ്രിയപ്പെട്ട പാട്ടുകളോ ശാന്തമായ പോഡ്കാസ്റ്റുകളോ കേൾക്കുന്നത് ഈ പ്രക്രിയയെ കൂടുതൽ ആസ്വാദ്യകരമാക്കുകയും ഉത്കണ്ഠ പൂർണ്ണമായി അകറ്റാൻ സഹായിക്കുകയും ചെയ്യും.












