Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

by Brave India Desk
Nov 12, 2026, 01:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം കത്തുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിരപരാധികളായ സിഖുകാർക്ക് വേണ്ടി പുസ്തകത്തിൽ ഒരു ക്ഷമാപണ വാക്ക് പോലും ഉൾപ്പെടുത്താൻ സോണിയ ഗാന്ധി തയ്യാറായില്ലെന്ന് ആരോപിച്ച് ശിരോമണി അകാലിദൾ (SAD) നേതാവും എം.പിയുമായ ഹർസിമ്രത് കൗർ ബാദൽ രംഗത്തെത്തി. സിഖ് കൂട്ടക്കൊല പഞ്ചാബ് ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും അവർ സമൂഹമാധ്യമമായ എക്സിലൂടെ (X) രൂക്ഷമായി പ്രതികരിച്ചു.

Stories you may like

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ടെങ്കിലും, അത് വെറുമൊരു ഉപരിപ്ലവമായ പരാമർശത്തിൽ ഒതുങ്ങിയെന്നാണ് ഹർസിമ്രത് കൗറിന്റെ പ്രധാന വിമർശനം. ‘ആയിരക്കണക്കിന് നിരപരാധികളായ സിഖുകാർ കൂട്ടക്കൊല ചെയ്യപ്പെട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു മാപ്പ് പോലും പറയാനില്ല. ഓർമക്കുറിപ്പിൽ വെറുമൊരു പരാമർശം മാത്രം. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വംശഹത്യ പോലും വെറുമൊരു അടിക്കുറിപ്പ് മാത്രമാണെന്ന് തോന്നുന്നു,’ ഹർസിമ്രത് കൗർ എക്സിൽ കുറിച്ചു.

അതേസമയം, 1984-ലെ സിഖ് വിരുദ്ധ കലാപത്തെ ഇന്ത്യയുടെ ചരിത്രത്തിലെ ദാരുണവും ലജ്ജാകരവുമായ അധ്യായമെന്നാണ് സോണിയ ഗാന്ധി തന്റെ പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. നാല് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും കലാപത്തിന്റെ ഇരകൾക്ക് പൂർണ്ണമായ നീതി ലഭിച്ചിട്ടില്ലെന്നും അവർ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. കലാപത്തിന് പ്രേരിപ്പിക്കുകയോ നേതൃത്വം നൽകുകയോ ചെയ്തുവെന്ന ആരോപണം നേരിട്ടവരിൽ കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെട്ടിരുന്നുവെന്ന നിർണ്ണായകമായ തുറന്നുപറച്ചിലും സോണിയ ഗാന്ധി നടത്തിയിട്ടുണ്ട്.

1984 ഒക്ടോബർ 31-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാൽ വെടിയേറ്റ് കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഷവും സംഘർഷാവസ്ഥയും രൂപപ്പെട്ടതായി സോണിയ വിവരിക്കുന്നു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കലാപം ആളിക്കത്തിയെന്നും, ഡൽഹിയിൽ മാത്രം 2,000-ത്തിലധികം സിഖുകാർ അതിക്രൂരമായി കൊല്ലപ്പെട്ടതായും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് അക്രമങ്ങൾ നിയന്ത്രിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ദേശീയ ടെലിവിഷനിലൂടെ ജനങ്ങളോട് അഭ്യർത്ഥന നടത്തിയിരുന്നതായും, കർഫ്യൂ വകവയ്ക്കാതെ അദ്ദേഹം സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നതായും സോണിയ ഗാന്ധി ഓർമക്കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ, രാജീവ് ഗാന്ധിയെ വെള്ളപൂശാനുള്ള ശ്രമമാണ് പുസ്തകത്തിലൂടെ നടക്കുന്നതെന്ന ആരോപണവുമായി ബി.ജെ.പിയും അകാലിദളും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ വിഷയം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Tags: soniya gandhi
Share
Tweet
Send
Share

Latest stories from this section

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

Latest News

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു:  ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies