Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

by Brave India Desk
Nov 19, 2026, 01:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

മുംബൈ സന്ദർശനത്തിനിടെ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത കറുത്ത ബന്ദ്ഗാല,അണിഞ്ഞ് ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരൻ , എന്നാൽ തന്റെ കുടുംബചരിത്രത്തിലെ ഏറ്റവും വലിയ ‘ഇന്ത്യൻ ബന്ധം’ ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുകയാണ്. ബ്രിട്ടന്റെ ഭാവി രാജാവിന്റെ ഡി.എൻ.എയിൽ പോലും ഇന്ത്യൻ വേരുകളുണ്ടെന്ന ശാസ്ത്രീയ സത്യം വീണ്ടും ചർച്ചയാകുകയാണ്. 1790-ൽ ബോംബെ പ്രസിഡൻസിയിൽ അർമേനിയൻ പിതാവിനും ഇന്ത്യൻ മാതാവിനും ജനിച്ച എലിസ ‘ബെറ്റ്സി’ കെവാർക്ക് ആണ് വില്യം രാജകുമാരന്റെ അഞ്ചാം തലമുറയിലെ മുതുമുത്തശ്ശി (five-times-great-grandmother). എന്നാൽ ബ്രിട്ടീഷ് പ്രഭുകുടുംബത്തിന്റെ വംശീയ മുൻവിധികൾ കാരണം ചരിത്രത്തിൽ നിന്നും കുടുംബരേഖകളിൽ നിന്നും മനഃപൂർവ്വം മാറ്റിനിർത്തപ്പെട്ട ഒരു സാധാരണക്കാരിയായിരുന്നു എലിസ.

Stories you may like

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

വില്യം രാജകുമാരന്റെ അമ്മയായ ഡയാന രാജകുമാരിയുടെ ‘സ്പെൻസർ’ കുടുംബവഴിയാണ് ഈ ഇന്ത്യൻ ബന്ധം ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് എത്തിയത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിലൂടെ ചരിത്രകാരിയായ സൂസൻ ഹാർവാർഡ് ആണ് എലിസയുടെ ജീവിതകഥ പുറംലോകത്തെത്തിച്ചത്. സ്പെൻസർ കുടുംബത്തിന്റെ പൂർവ്വിക വസതിയായ ആൽത്തോർപ്പിലെ ലൈബ്രറിയിൽ എലിസ അർമേനിയൻ ഭാഷയിൽ എഴുതിയ കത്തുകൾ ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്നും, വില്യമിന് തന്റെ ഈ ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് കൃത്യമായി അറിയാമെന്നും സൂസൻ ഹാർവാർഡ് വ്യക്തമാക്കുന്നു.

2013-ൽ എഡിൻബർഗ് സർവ്വകലാശാലയിലെ ഡോ. ജിം വിൽസണിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് വില്യമിന്റെ ഇന്ത്യൻ വേരുകൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്. ഡയാന രാജകുമാരിയുമായി മാതൃപരമ്പര പങ്കിടുന്ന എലിസയുടെ പിൻഗാമികളുടെ ഡി.എൻ.എ പരിശോധിച്ചപ്പോൾ, ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം കാണപ്പെടുന്ന അപൂർവ്വയിനം മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ (mitochondrial DNA) കണ്ടെത്തുകയായിരുന്നു. ഇന്ത്യയിലും നേപ്പാളിലുമുള്ള ചുരുക്കം ചിലരിൽ മാത്രം കണ്ടുവരുന്ന ഈ ജനിതക അടയാളം, ഇന്ത്യൻ വംശജനായ ആദ്യ ബ്രിട്ടീഷ് ചക്രവർത്തിയെന്ന വിശേഷണം ഭാവിയിൽ വില്യമിന് നൽകും. എങ്കിലും, അമ്മയിൽ നിന്ന് മക്കളിലേക്ക് മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ ആയതിനാൽ വില്യമിന് ഇത് തന്റെ മക്കളിലേക്ക് കൈമാറാൻ കഴിയില്ല.

അധികാരത്തിന്റെയും വംശീയതയുടെയും ക്രൂരമായ മുഖമാണ് എലിസയുടെ ജീവിതത്തിൽ നിഴലിച്ചിരുന്നത്. 1809-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായി ഇന്ത്യയിലെത്തിയ സ്കോട്ടിഷ് പ്രഭുകുടുംബാംഗം തിയോഡോർ ഫോബ്‌സിനെയാണ് എലിസ വിവാഹം കഴിച്ചത്. അർമേനിയൻ പള്ളിയിൽ വെച്ച് വിവാഹിതരായ ഇവർക്ക് കാതറിൻ (കിറ്റി), അലക്സാണ്ടർ എന്നീ രണ്ട് മക്കളും പിറന്നു. എന്നാൽ, ഒരു ഇന്ത്യൻ വംശജയെ ഭാര്യയായി അംഗീകരിക്കാൻ തിയോഡോറിന്റെ സ്കോട്ടിഷ് കുടുംബം തയ്യാറായില്ല. ഔദ്യോഗിക രേഖകളിൽ പോലും എലിസയെ തിയോഡോറിന്റെ ഭാര്യയ്ക്ക് പകരം ‘വീട്ടുജോലിക്കാരി’ (Housekeeper) എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

പിന്നീട് മകൾ കിറ്റിയെ സ്കോട്ട്ലൻഡിലേക്ക് അയച്ച തിയോഡോർ, 1820-ൽ നാട്ടിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ മരണപ്പെട്ടു. ഇതോടെ എലിസ ഇന്ത്യയിൽ തികച്ചും ഒറ്റപ്പെടുകയും കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്തു. തിയോഡോറിന്റെ വിൽപത്രപ്രകാരം മകൾക്ക് 50,000 രൂപ ലഭിച്ചപ്പോൾ എലിസയ്ക്ക് ലഭിച്ചത് പ്രതിമാസം വെറും 100 രൂപ മാത്രമായിരുന്നു. വർഷങ്ങൾക്ക് ശേഷം സാമ്പത്തിക സഹായം തേടി എലിസ തന്റെ മക്കൾക്ക് കത്തയച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. ഒടുവിൽ ചരിത്രരേഖകളിൽ നിന്ന് പോലും അവർ അപ്രത്യക്ഷയായി. എന്നാൽ സ്കോട്ട്ലൻഡിൽ വളർന്ന മകൾ കിറ്റിയുടെ പിൻഗാമികൾ പിന്നീട് ബ്രിട്ടനിലെ ഉന്നത പ്രഭുകുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചെത്തുകയും, ആ പരമ്പരയിലൂടെ ഡയാന രാജകുമാരിയും ഒടുവിൽ വില്യം രാജകുമാരനും പിറക്കുകയുമായിരുന്നു.

Tags: DnaIndian rootsPrince WilliamThe royal family
Share
Tweet
Send
Share

Latest stories from this section

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വകവരുത്തിയത് 9 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Latest News

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

ട്രംപിന് മുന്നിൽ ‘ധാതുക്കല്ലുകളുടെ പെട്ടി’ തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ വലിച്ചുകീറി ഇന്ത്യ

ട്രംപിന് മുന്നിൽ ‘ധാതുക്കല്ലുകളുടെ പെട്ടി’ തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ വലിച്ചുകീറി ഇന്ത്യ

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വകവരുത്തിയത് 9 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies