Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

by Brave India Desk
Nov 20, 2026, 02:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു. നവംബർ 20 വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ പൗരി ഗഢ്‌വാൾ ജില്ലയിലെ പഞ്ചൂർ ഗ്രാമത്തിലുള്ള കുടുംബത്തിന്റെ പൂർവിക വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന അവർക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. രാവിലെ 11.50ഓടെയാണ് മരണം സംഭവിച്ചതെന്ന് മകൻ മഹേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. പൗരി ഗഢ്‌വാൾ പൊലീസ് അധികൃതരും മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ഹരിദ്വാറിൽ സംസ്കാരച്ചടങ്ങുകൾ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Stories you may like

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

യോഗി ആദിത്യനാഥിന്റെ യഥാർഥ പേര് അജയ് സിങ് ബിഷ്ട് എന്നാണ്. ഉത്തരാഖണ്ഡിലെ പഞ്ചൂർ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. 1994-ൽ സന്യാസജീവിതം സ്വീകരിച്ച് ഗോരഖ്‌നാഥ് മഠത്തിലെ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി മാറിയതോടെ കുടുംബജീവിതത്തിൽ നിന്ന് അകന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും 2017-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുകയും ചെയ്തു. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും അമ്മയുമായും കുടുംബവുമായും അദ്ദേഹം ബന്ധം നിലനിർത്തിയിരുന്നു. 2022 മേയിൽ വർഷങ്ങൾക്കുശേഷം സ്വന്തം ഗ്രാമത്തിലെത്തിയ യോഗി അമ്മയെ സന്ദർശിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. 2024 ജൂണിൽ ഋഷികേശിലെ എയിംസിൽ ചികിത്സയിലായിരുന്ന സാവിത്രി ദേവിയെയും അദ്ദേഹം സന്ദർശിച്ചിരുന്നു. 2020 ഏപ്രിലിൽ പിതാവ് ആനന്ദ് സിങ് ബിഷ്ട് അന്തരിച്ചിരുന്നു.

സാവിത്രി ദേവിയുടെ വിയോഗവാർത്ത പുറത്തുവന്നതോടെ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി തുടങ്ങിയവർ യോഗി ആദിത്യനാഥിനും കുടുംബത്തിനും അനുശോചനം അറിയിച്ചു. അമ്മയുടെ വിയോഗം കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ധാമി സാമൂഹികമാധ്യമമായ എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബത്തിന് ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തി ലഭിക്കട്ടെയെന്നും നേതാക്കൾ ആശ്വസിപ്പിച്ചു.

Tags: yogi adityanathuttarakhanduttarpradeshyogi adityanath mother dies
Share
Tweet
Send
Share

Latest stories from this section

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

Latest News

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

യുകെ വിസ മതി; അയർലൻഡിലേക്ക് പറക്കാം! ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങൾക്ക് ‘വിസ വെയ്‌വർ’ നീട്ടി

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology