Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

by Brave India Desk
Nov 23, 2026, 01:56 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇത്രയേറെ അച്ചടക്കത്തോടും കൃത്യതയോടും പൂർണ്ണതയോടും കൂടിയ ഒരു സംഗീത പരിപാടി ഇന്ത്യയിൽ ആദ്യമായാണ് കാണുന്നതെന്ന് പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ്. ആർഎസ്എസ് എറണാകുളം വിഭാഗിന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ശ്രീവെങ്കിടേശ്വര സ്കൂളിൽ സംഘടിപ്പിച്ച ഘോഷ് കാര്യക്രമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ സംഗീത പരിപാടികളിൽ കാണാറുള്ള അച്ചടക്കമില്ലായ്മയിൽ നിന്നും അവസ്ഥകളിൽ  നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇവിടെ ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

മോഹനരാഗം ഉൾപ്പെടെയുള്ള ശാസ്ത്രീയ രാഗങ്ങൾ മാർച്ചിങ് ശൈലിയിൽ ഘോഷ് വാദ്യങ്ങളോട് ഇണക്കി അവതരിപ്പിച്ചത് ഏറെ ശ്ലാഘനീയമാണെന്നും സംഗീതജ്ഞൻ കൂട്ടിച്ചേർത്തു. വിദേശരാജ്യങ്ങളിൽ കണ്ടിട്ടുള്ള സാമൂഹിക അച്ചടക്കവും പൊതുബോധവും പരസ്പര ബഹുമാനവും നമ്മുടെ നാട്ടിലും വളർത്തിയെടുക്കേണ്ടതുണ്ട്. പൊതുഇടങ്ങളിലും യാത്രകളിലും മുതിർന്നവരോടും സ്ത്രീകളോടും കാണിക്കുന്ന സമീപനങ്ങളിൽ വലിയ മാറ്റം വരേണ്ടതുണ്ട്. സമൂഹത്തെ നന്നാക്കാനും ജനങ്ങളെ ബോധവാന്മാരാക്കാനുമുള്ള ഇത്തരം പരിശ്രമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും ജെറി അമൽദേവ് പറഞ്ഞു.

ചടങ്ങിൽ ആർഎസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണൻ ബൗദ്ധിക് നടത്തി. ഇന്നത്തെ യുവതലമുറ ‘മൈ ലൈഫ്, മൈ ഫ്രീഡം’ എന്ന ചിന്താഗതിയിൽ കേവലം ശാരീരിക സുഖങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുമ്പോൾ, ‘അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായി വരേണം’ എന്ന ഭാരതീയ ദർശനമാണ് നമുക്ക് വഴികാട്ടിയാകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രകൃതിയിലെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ ജനനം മുതൽ മരണം വരെ സമൂഹത്തെയും പ്രകൃതിയെയും ആശ്രയിച്ചാണ് വളരുന്നത്. അതിനാൽ തന്നെ സമൂഹത്തോട് ഓരോ വ്യക്തിക്കും വലിയ കർത്തവ്യമുണ്ട്. സ്വാർത്ഥമായ സുഖങ്ങൾക്കപ്പുറം മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നതിലും സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്നതിലുമാണ് യഥാർത്ഥ ആനന്ദം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലഹരികൾക്ക് അടിമപ്പെടുന്ന പുതിയ കാലത്ത്, താളവും രാഗവും അച്ചടക്കവും ഒത്തുചേരുന്ന സംഗീതവും രാഷ്ട്രസേവനവും പോലുള്ള ‘ഭാവാത്മകമായ ലഹരിയിലേക്ക്’ സമൂഹത്തെ കൈപിടിച്ചുയർത്തുകയാണ് സംഘത്തിന്റെ ദൗത്യമെന്നും വി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

പരിപാടിയുടെ ഭാഗമായി ശ്രീവെങ്കിടേശ്വര സ്കൂളിൽ നിന്നാരംഭിച്ച ഘോഷ് സഞ്ചലൻ തൃപ്പൂണിത്തുറ നഗരവീഥികളെ വലംവെച്ച് തിരികെ സ്കൂൾ അങ്കണത്തിൽ സമാപിച്ചു. ആർഎസ്എസ് എറണാകുളം വിഭാഗ് കാര്യവാഹ് കെ.സി. ബിജുമോൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാന്യ വിഭാഗ് സഹ സംഘചാലക് പി. ശിവദാസും സന്നിഹിതനായിരുന്നു. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷ് സഞ്ചലൻ നഗരവാസികളുടെ ശ്രദ്ധ ആകർഷിച്ചു.

Tags: jerry amaldevRSS
Share
Tweet
Send
Share

Latest stories from this section

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology