Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ആകാശത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു; കാത്തിരിപ്പിനൊടുവിൽ 18 തേജസ് യുദ്ധവിമാനങ്ങൾ മാർച്ചോടെ വ്യോമസേനയ്ക്ക് കൈമാറുമെന്ന് എച്ച്എഎൽ

by Brave India Desk
Nov 24, 2026, 07:49 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഏറെക്കാലത്തെ കാത്തിരിപ്പിനും സാങ്കേതിക തടസ്സങ്ങൾക്കും വിരാമമിട്ടുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച ‘തേജസ് എംകെ-1എ’ (Tejas LCA Mk-1A) യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് 2027 മാർച്ച് 31-നകം ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) കൈമാറുമെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). ഒരു സ്ക്വാഡ്രണിന് ആവശ്യമായ 16 മുതൽ 18 വരെ യുദ്ധവിമാനങ്ങൾ ഈ സാമ്പത്തിക വർഷം അവസാനത്തോടെ തന്നെ കൈമാറാൻ സാധിക്കുമെന്നാണ് എച്ച്എഎൽ വ്യോമസേനയ്ക്ക് ഉറപ്പുനൽകിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച എയർ ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായത്. വിമാനത്തിന്റെ ശേഷിയിലോ സാങ്കേതിക മാനദണ്ഡങ്ങളിലോ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്താതെയാണ് വ്യോമസേന ഇവ ഏറ്റെടുക്കുന്നത്. ആയുധ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ വിമാനത്തിന്റെ എല്ലാ ഹാർഡ്‌വെയർ പ്രശ്നങ്ങളും പൂർണ്ണമായും പരിഹരിച്ചുകഴിഞ്ഞു. റഡാർ സംവിധാനവുമായി ബന്ധപ്പെട്ടതടക്കമുള്ള അവശേഷിക്കുന്ന സോഫ്റ്റ്‌വെയർ തകരാറുകൾ പരിഹരിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്നും പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷം തന്നെ തേജസ് എംകെ-1എ വ്യോമസേനയുടെ ഭാഗമാകുമെന്ന് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may like

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

വിമാനങ്ങൾ കൈമാറുന്നതിന് മുന്നോടിയായുള്ള പ്രവർത്തനാനുമതികൾ തേടാനുള്ള നടപടികൾക്ക് എച്ച്എഎൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ബെംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ മിലിട്ടറി എയർവർത്തിനസ് ആൻഡ് സർട്ടിഫിക്കേഷനെ (CEMILAC) ‘റിലീസ് ടു സർവീസ് ഡോക്യുമെന്റിനായി’ (RSD) എച്ച്എഎൽ സമീപിക്കും.ഇതിനൊപ്പം ഡയറക്ടറേറ്റ് ജനറൽ ഓഫ് എയറോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസിൽ (DGAQA) നിന്നുള്ള ‘സിഗ്നൽ-ഔട്ട് സർട്ടിഫിക്കറ്റും’ ഉടൻ ലഭ്യമാക്കും.

അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസിൽ നിന്നുള്ള എഫ്-404 (GE F404) എഞ്ചിനുകളുടെ വിതരണത്തിലുണ്ടായ കാലതാമസവും റഡാർ-മിസൈൽ സംയോജനത്തിലെ സാങ്കേതിക തടസ്സങ്ങളുമാണ് തേജസ് വിമാനങ്ങളുടെ കൈമാറ്റം വൈകാൻ ഇടയാക്കിയത്. പഴയകാല മിഗ്-21 യുദ്ധവിമാനങ്ങൾ സേനയിൽ നിന്ന് പിൻവലിച്ചതോടെ വ്യോമസേന നേരിടുന്ന സ്ക്വാഡ്രണുകളുടെ കുറവ് പരിഹരിക്കാൻ തേജസ് എംകെ-1എ വിമാനങ്ങളുടെ വരവ് വലിയ തോതിൽ സഹായിക്കും. ബെംഗളൂരുവിലെ രണ്ട് നിർമ്മാണ യൂണിറ്റുകൾക്ക് പുറമെ നാസിക്കിൽ ആരംഭിച്ച മൂന്നാമത്തെ പ്രൊഡക്ഷൻ ലൈനിലൂടെയും ഉത്പാദനം വേഗത്തിലാക്കി വരും വർഷങ്ങളിൽ കൂടുതൽ വിമാനങ്ങൾ സേനയ്ക്ക് കൈമാറാനാണ് എച്ച്എഎൽ ലക്ഷ്യമിടുന്നത്.

Tags: airforceThejas aircraft
Share
Tweet
Send
Share

Latest stories from this section

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

വെസ്റ്റ് ബംഗാൾ അല്ല, ഇനി ‘പശ്ചിം ബംഗ’; പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ

വെസ്റ്റ് ബംഗാൾ അല്ല, ഇനി ‘പശ്ചിം ബംഗ’; പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ

‘ജമ്മു കശ്മീർ വഖഫ് ബോർഡ് രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; ശ്രീനഗറിലെ നഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്ത് കിരൺ റിജിജു

‘ജമ്മു കശ്മീർ വഖഫ് ബോർഡ് രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; ശ്രീനഗറിലെ നഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്ത് കിരൺ റിജിജു

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Latest News

ആകാശത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു; കാത്തിരിപ്പിനൊടുവിൽ 18 തേജസ് യുദ്ധവിമാനങ്ങൾ മാർച്ചോടെ വ്യോമസേനയ്ക്ക് കൈമാറുമെന്ന് എച്ച്എഎൽ

ആകാശത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു; കാത്തിരിപ്പിനൊടുവിൽ 18 തേജസ് യുദ്ധവിമാനങ്ങൾ മാർച്ചോടെ വ്യോമസേനയ്ക്ക് കൈമാറുമെന്ന് എച്ച്എഎൽ

രണ്ടാം വരവിൽ ഞാൻ മികച്ചൊരു സിഇഒ ആയിരിക്കും’; ജെൻസൻ ഹുവാങ്ങിന് എൻവിഡിയ ആസ്ഥാനത്ത് ആവേശോജ്ജ്വല വരവേൽപ്പ്

രണ്ടാം വരവിൽ ഞാൻ മികച്ചൊരു സിഇഒ ആയിരിക്കും’; ജെൻസൻ ഹുവാങ്ങിന് എൻവിഡിയ ആസ്ഥാനത്ത് ആവേശോജ്ജ്വല വരവേൽപ്പ്

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies