Wednesday, November 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

താമരശ്ശേരിയിൽ വൻ ലഹരിവേട്ട: സ്വകാര്യ അപ്പാർട്മെന്റിൽ നിന്ന് 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു!

by Brave India Desk
Nov 25, 2026, 07:56 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: താമരശ്ശേരിയിൽ എക്സൈസ് നടത്തിയ വൻ ലഹരിവേട്ടയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതി പിടിയിലായി. തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മൽ വീട്ടിൽ എ.കെ. സാക്കിറ (35) ആണ് അറസ്റ്റിലായത്. കെടവൂർ വെണ്ടേക്കുമുക്കിലെ ഒരു സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ യുവതിയുടെ പക്കൽ നിന്നും 11.465 ഗ്രാം എംഡിഎംഎയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.പരിശോധനയ്ക്കിടെ അക്രമാസക്തയായ പ്രതി വനിതാ സിവിൽ എക്സൈസ് ഓഫീസറെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ജെ. സജിന്റെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.അപ്പാർട്മെന്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാണിജ്യ അളവിലുള്ള എംഡിഎംഎയുമായി യുവതി കുടുങ്ങിയത്.എക്സൈസ് സംഘത്തെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച സാക്കിറ, തടയാൻ ശ്രമിച്ച വനിതാ സിവിൽ എക്സൈസ് ഓഫീസറെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.

Stories you may like

മിഷൻ ചക്കക്കൊമ്പൻ’ ആരംഭിച്ചു; ആനയിറങ്കൽ ഡാമിലിറങ്ങി കൊമ്പൻ, ശ്വാസമടക്കി ചിന്നക്കനാൽ!

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിർണ്ണായക മാറ്റം; ഡമ്മി ബുക്കിങ്ങുകൾ തടയാൻ എട്ട് മണിക്കൂർ നിയന്ത്രണം

നിരവധി ലഹരിക്കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണ് പിടിയിലായ സാക്കിറയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നേരത്തെ കാളികാവ് എക്സൈസ് റേഞ്ചിൽ 265 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ വൻ ലഹരിക്കേസിലും, കൽപ്പറ്റ എക്സൈസ് റേഞ്ചിൽ 3.06 ഗ്രാം മെത്താംഫെറ്റമിൻ കൈവശം വെച്ച കേസിലും ഇവർ പ്രതിയായിരുന്നു. ഈ കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് സാക്കിറ വീണ്ടും താമരശ്ശേരി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സജീവമാക്കിയത്.

വാണിജ്യ അളവിൽ മാരക ലഹരിമരുന്ന് കൈവശം വെച്ചതിനും, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി ആക്രമിച്ചതിനും സാക്കിറയ്ക്കെതിരെ കർശന വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ ഉറവിടത്തെക്കുറിച്ചും, ഇവരുടെ ഇടപാടുകാരെക്കുറിച്ചും എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags: MDMA
Share
Tweet
Send
Share

Latest stories from this section

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

Latest News

താമരശ്ശേരിയിൽ വൻ ലഹരിവേട്ട: സ്വകാര്യ അപ്പാർട്മെന്റിൽ നിന്ന് 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു!

താമരശ്ശേരിയിൽ വൻ ലഹരിവേട്ട: സ്വകാര്യ അപ്പാർട്മെന്റിൽ നിന്ന് 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു!

മിഷൻ ചക്കക്കൊമ്പൻ’ ആരംഭിച്ചു; ആനയിറങ്കൽ ഡാമിലിറങ്ങി കൊമ്പൻ, ശ്വാസമടക്കി ചിന്നക്കനാൽ!

മിഷൻ ചക്കക്കൊമ്പൻ’ ആരംഭിച്ചു; ആനയിറങ്കൽ ഡാമിലിറങ്ങി കൊമ്പൻ, ശ്വാസമടക്കി ചിന്നക്കനാൽ!

22-കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ!

22-കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ!

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിർണ്ണായക മാറ്റം; ഡമ്മി ബുക്കിങ്ങുകൾ തടയാൻ എട്ട് മണിക്കൂർ നിയന്ത്രണം

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

റിയാദിലെ പിഐഎഫ് ടവറിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദി സാമ്പത്തിക കേന്ദ്രത്തിൽ കനത്ത ആശങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies