Wednesday, November 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

വധശിക്ഷ കാത്തിരിക്കുന്ന ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന! തീയതി പ്രഖ്യാപിച്ചു; ‘ഭീകരവാദിയായി കൈവിലങ്ങണിയിച്ച് എത്തിക്കുമെന്ന്’ ധാക്ക

by Brave India Desk
Nov 25, 2026, 08:30 am IST
in World
Share on Facebook
Tweet
WhatsApp
Telegram

ധാക്ക: വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്ത മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങിയെത്താൻ തീയതി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം വരുന്ന ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് ഹസീന അറിയിച്ചിരിക്കുന്നത്.എന്നാൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഹസീനയുടെ മടക്കയാത്ര പ്രായോഗികമായി സാധ്യമാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ ചോദ്യം.

ബംഗ്ലാദേശിന്റെ വിജയദിനമായ ഡിസംബർ 16-ന് ജനങ്ങൾക്കിടയിലേക്ക് ഒരു രാഷ്ട്രീയ നേതാവായി മടങ്ങിയെത്താനാണ് ഷെയ്ഖ് ഹസീന ലക്ഷ്യമിടുന്നത്. ഇതിനായി തനിക്ക് പാസ്‌പോർട്ട് അനുവദിക്കണമെന്നും, 2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശ് വിമാനത്തിലാണ് താൻ ഇന്ത്യയിലെത്തിയതെന്നതിനാൽ ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് മടങ്ങാൻ ഔദ്യോഗിക വിമാന സൗകര്യം ഒരുക്കണമെന്നും അവർ നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഹസീനയ്ക്ക് പാസ്‌പോർട്ട് നൽകാൻ ബംഗ്ലാദേശ് വിസമ്മതിച്ചിരിക്കുകയാണ്.

Stories you may like

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

റിയാദിലെ പിഐഎഫ് ടവറിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദി സാമ്പത്തിക കേന്ദ്രത്തിൽ കനത്ത ആശങ്ക

ഹസീന ഒരു ശിക്ഷിക്കപ്പെട്ട കുറ്റവാളിയും പിടികിട്ടാപ്പുള്ളിയായ ഭീകരവാദിയുമാണെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്. കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ഇന്ത്യ ഹസീനയെ കൈമാറണമെന്നും, കൈവിലങ്ങണിയിച്ച് കർശന നിരീക്ഷണത്തിൽ മാത്രമേ അവർക്ക് രാജ്യത്തേക്ക് വരാൻ സാധിക്കൂ എന്നും വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി. ബംഗ്ലാദേശ് മണ്ണിൽ കാലുകുത്തിയാലുടൻ ഹസീനയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2024 ഓഗസ്റ്റ് 5-ന് ഹസീന ഇന്ത്യയിൽ അഭയം തേടിയത് മുതൽ ഇവരെ വിട്ടുകിട്ടണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തിയിരുന്നു. അന്ന് അധികാരമേറ്റ മുഹമ്മദ് യൂനുസിന്റെ ഇടക്കാല ഭരണകൂടം ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കുകയും ദേശീയ തിരിച്ചറിയൽ കാർഡ് (NIC) മരവിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് 2025 നവംബറിൽ, ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ നടന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളുടെ പേരിൽ ബംഗ്ലാദേശ് യുദ്ധക്കുറ്റ കോടതി ഹസീനയുടെ അഭാവത്തിൽ അവർക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ നൽകാനുള്ള സമയപരിധി കഴിഞ്ഞതിനാൽ വധശിക്ഷ നടപ്പാക്കുന്നതിന് നിലവിൽ നിയമപരമായ തടസ്സങ്ങളില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.

ഹസീനയുടെ മടക്കയാത്രാ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾ പുകയുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങളും റോഡ് ഉപരോധങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വധശിക്ഷയും പാസ്‌പോർട്ട് വിലക്കും നിലനിൽക്കെ ഡിസംബർ 16-ന് ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിൽ ഇറങ്ങാനാകുമോ എന്ന ആകാംക്ഷയിലാണ് ദക്ഷിണേഷ്യൻ രാഷ്ട്രീയ ലോകം.

Tags: haseenasheik haseena
Share
Tweet
Send
Share

Latest stories from this section

സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം

സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം

POKയിൽ ഭീകര ക്യാമ്പുകൾ സജീവം, ഐഎസ്ഐയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി’; പാകിസ്താൻ്റെ കള്ളക്കളി പൊളിച്ച് ജെയ്‌ഷെ മുഹമ്മദ് കമാൻഡറുടെ വെളിപ്പെടുത്തൽ

POKയിൽ ഭീകര ക്യാമ്പുകൾ സജീവം, ഐഎസ്ഐയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി’; പാകിസ്താൻ്റെ കള്ളക്കളി പൊളിച്ച് ജെയ്‌ഷെ മുഹമ്മദ് കമാൻഡറുടെ വെളിപ്പെടുത്തൽ

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

‘വന്നോട്ടെ, കാലുകുത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും’; ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനത്തിന് കടുത്ത മുന്നറിയിപ്പുമായി ബംഗ്ലാദേശ്

മനുഷ്യന്റെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിലല്ല, ഈജിപ്തിൽ നിന്നോ?’; ഇതുവരെ പഠിച്ച ചരിത്രം മാറ്റിമറിക്കുന്ന ഫോസിൽ കണ്ടെത്തൽ

മനുഷ്യന്റെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിലല്ല, ഈജിപ്തിൽ നിന്നോ?’; ഇതുവരെ പഠിച്ച ചരിത്രം മാറ്റിമറിക്കുന്ന ഫോസിൽ കണ്ടെത്തൽ

Latest News

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

വധശിക്ഷ കാത്തിരിക്കുന്ന ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന! തീയതി പ്രഖ്യാപിച്ചു; ‘ഭീകരവാദിയായി കൈവിലങ്ങണിയിച്ച് എത്തിക്കുമെന്ന്’ ധാക്ക

താമരശ്ശേരിയിൽ വൻ ലഹരിവേട്ട: സ്വകാര്യ അപ്പാർട്മെന്റിൽ നിന്ന് 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു!

താമരശ്ശേരിയിൽ വൻ ലഹരിവേട്ട: സ്വകാര്യ അപ്പാർട്മെന്റിൽ നിന്ന് 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു!

മിഷൻ ചക്കക്കൊമ്പൻ’ ആരംഭിച്ചു; ആനയിറങ്കൽ ഡാമിലിറങ്ങി കൊമ്പൻ, ശ്വാസമടക്കി ചിന്നക്കനാൽ!

മിഷൻ ചക്കക്കൊമ്പൻ’ ആരംഭിച്ചു; ആനയിറങ്കൽ ഡാമിലിറങ്ങി കൊമ്പൻ, ശ്വാസമടക്കി ചിന്നക്കനാൽ!

22-കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ!

22-കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ!

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിർണ്ണായക മാറ്റം; ഡമ്മി ബുക്കിങ്ങുകൾ തടയാൻ എട്ട് മണിക്കൂർ നിയന്ത്രണം

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies