Thursday, November 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

by Brave India Desk
Nov 26, 2026, 02:24 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

തിരുവനന്തപുരം: കോൺഗ്രസിലെ നിലവിലെ ആഭ്യന്തര പ്രശ്നങ്ങൾക്കും പരസ്യ പ്രസ്താവനകൾക്കും നല്ലൊരു പര്യവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടിയിൽ ഇതിനുമുമ്പും ഒരുപാട് കാറും കോളുമൊക്കെ കണ്ടിട്ടുള്ളതാണെന്നും അതെല്ലാം ശാന്തമായി തീർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വിവാദങ്ങളിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പോലും പരസ്യമായി പ്രതികരിക്കേണ്ട സാഹചര്യമുണ്ടായതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വെച്ചിരിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ വൈകാരികമായ പ്രതികരണം.

Stories you may like

സ്വർണവില വീണ്ടും കുതിച്ചുയർന്നു; ഇന്നലെ കുറഞ്ഞതിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,920 രൂപ, ആഭരണപ്രേമികൾക്ക് തിരിച്ചടി’

ശ്രദ്ധിക്കുക: രാഷ്ട്രപതി കാലടിയിലേക്ക്; എറണാകുളം റൂറൽ മേഖലയിൽ കർശന ഗതാഗത നിയന്ത്രണം, ഈ റൂട്ടുകളിലെ യാത്രക്കാർ വഴിമാറി പോകണം!

“ഉമ്മൻചാണ്ടി ഞങ്ങളെ സംബന്ധിച്ച് എല്ലാമെല്ലാമാണ്. വളരെ ചെറിയ പ്രായം മുതൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. സഹോദരങ്ങളേക്കാൾ അടുത്ത ബന്ധമുണ്ട്. ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ എന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്. എല്ലാത്തിനും അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ ചിന്താഗതിയുള്ള ആരും ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ല എന്നാണ് ഞാൻ കരുതുന്നത്,” തിരുവഞ്ചൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഏകദേശം 140 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. പാർട്ടിക്കുള്ളിൽ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുതന്നെ അങ്ങോട്ടുമിങ്ങോട്ടും പരസ്യ പ്രസ്താവനകൾ ഉണ്ടായേക്കാം. എന്നാൽ അതാണ് എല്ലാത്തിന്റെയും അവസാനമെന്ന് തീരുമാനിക്കേണ്ടതില്ല. വിഷയത്തിന് പല തലങ്ങളുണ്ടെന്നും ഇവിടെ തീരേണ്ടത് ഇവിടെ തീരുകയും ഡൽഹിയിൽ തീർക്കേണ്ടത് ഡൽഹിയിൽ തീർക്കുകയും ചെയ്യുമെന്നാണ് തന്റെ ഉത്തമ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളിൽ ഏതെങ്കിലും ഒരു പക്ഷം പിടിച്ച് സംസാരിക്കാൻ താൻ ശ്രമിക്കുന്നില്ലെന്നും, അഭിപ്രായം പറയേണ്ട സ്ഥലത്ത് പറയുക എന്നതാണ് തന്റെ നിലപാടെന്നും സ്പീക്കർ വ്യക്തമാക്കി. വിവാദങ്ങളുടെ ഭാഗമാകുന്നത് ശരിയല്ലെങ്കിലും കാര്യങ്ങളെല്ലാം നേരെയാകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നയാളാണ് താൻ. നേതാക്കൾ പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഇടപെട്ടതായാണ് മനസ്സിലാക്കുന്നത്.

അധികാരത്തിലേക്ക് കൊണ്ടുവന്ന ജനവിഭാഗങ്ങളുടെയും കേരള ജനതയുടെ മൊത്തത്തിലുള്ളതുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു. ആ ഉത്തരവാദിത്തം നിർവഹിക്കാൻ സഹായകരമായ നിലപാടുകൾ എല്ലാവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ താൻ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷസ്ഥാനം രാജിവെച്ചതാണെന്നും, അച്ചടക്ക സമിതിയിൽ തുടർന്നു പ്രവർത്തിക്കുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് പദവി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഒഴിഞ്ഞതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുണ്ടായ പോരിനിടെ ഉമ്മൻചാണ്ടിയുടെ പേരും കുടുംബവും വലിച്ചിഴയ്ക്കപ്പെട്ട പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിന്റെ ഈ പ്രതികരണം.

 

Tags: thiruvanchoor radhakrishnan
Share
Tweet
Send
Share

Latest stories from this section

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 മാങ്കുളം റിസോർട്ട് ഉദ്ഘാടനത്തിന് റിയാസ് എത്താതെ പിന്മാറി; സിപിഎമ്മിൽ ജയരാജൻമാരുടെ ‘റിസോർട്ട് യുദ്ധം’ പുതിയ തലത്തിലേക്ക്

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ; കാണാതായ രോഗിയുടെ മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ, ആരും അറിഞ്ഞില്ല’

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ; കാണാതായ രോഗിയുടെ മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ, ആരും അറിഞ്ഞില്ല’

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

കുരുന്നുകളുടെ തോളിലെ ഭാരം ഇറങ്ങുന്നു! സ്കൂൾ ബാഗിന്റെ ഭാരം ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയാക്കാൻ സർക്കാർ

Latest News

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാക്കറ്റ് ഭക്ഷണങ്ങളിൽ ഇനി മുന്നറിയിപ്പ് മുദ്ര നിർബന്ധം;പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടുതലെങ്കിൽലേബൽ വേണം;ഉത്തരവുമായി സുപ്രീം കോടതി’

പാക്കറ്റ് ഭക്ഷണങ്ങളിൽ ഇനി മുന്നറിയിപ്പ് മുദ്ര നിർബന്ധം;പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടുതലെങ്കിൽലേബൽ വേണം;ഉത്തരവുമായി സുപ്രീം കോടതി’

‘കുട്ടി അരികിലിരിക്കുമ്പോൾ നിങ്ങൾ ഫോണിലാണോ?’; മാതാപിതാക്കളുടെ അമിത സ്ക്രീൻ ഉപയോഗം കുഞ്ഞുങ്ങളുടെ സംസാരശേഷിയെ ബാധിക്കുമെന്ന് പഠനം

‘കുട്ടി അരികിലിരിക്കുമ്പോൾ നിങ്ങൾ ഫോണിലാണോ?’; മാതാപിതാക്കളുടെ അമിത സ്ക്രീൻ ഉപയോഗം കുഞ്ഞുങ്ങളുടെ സംസാരശേഷിയെ ബാധിക്കുമെന്ന് പഠനം

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

രാജ്യത്തിന്റെ വീരപുത്രന്മാർക്ക് ആദരം; ചക്ര പുരസ്‌കാര ജേതാക്കൾക്ക് ഇനി വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും യാത്ര സൗജന്യം

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

സ്വർണവില വീണ്ടും കുതിച്ചുയർന്നു; ഇന്നലെ കുറഞ്ഞതിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,920 രൂപ, ആഭരണപ്രേമികൾക്ക് തിരിച്ചടി’

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

രാജ്യത്തെ മുഴുവൻ നടുക്കിയ ഭീരുത്വപരമായ ആക്രമണം’; 26/11 രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് അമിത് ഷാ; ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് എസ്. ജയശങ്കറും!

ചോരയിൽ കുതിർന്ന 60 മണിക്കൂറുകൾക്ക് 18 ആണ്ട്; മുംബൈയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായി 26/11; ധീരരക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് രാജ്യം!

ചോരയിൽ കുതിർന്ന 60 മണിക്കൂറുകൾക്ക് 18 ആണ്ട്; മുംബൈയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായി 26/11; ധീരരക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് രാജ്യം!

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റതിന് പിന്നാലെ വനത്തിലേക്ക് രക്ഷപ്പെട്ടു

ചരിത്രനേട്ടം: 37 വർഷത്തിനിടെ ആദ്യമായി കശ്മീർ’പ്രാദേശിക ഭീകരരില്ലാത്ത’ മേഖലയായി; അവസാന കണ്ണിയെയും സൈന്യം വധിച്ചു, ഇനി നോട്ടം 35 പാക് ഭീകരരിലേക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies