Wednesday, November 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കുരുന്നുകളുടെ തോളിലെ ഭാരം ഇറങ്ങുന്നു! സ്കൂൾ ബാഗിന്റെ ഭാരം ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയാക്കാൻ സർക്കാർ

by Brave India Desk
Nov 25, 2026, 08:59 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ചുമലിലെ അമിതഭാരം കുറയ്ക്കാനുള്ള നിർണ്ണായക തീരുമാനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികൾ ചുമക്കുന്ന സ്കൂൾ ബാഗിന്റെ ഭാരം അവരുടെ ആകെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്താനുള്ള പ്രാഥമിക രൂപരേഖയ്ക്ക് സർക്കാർ രൂപം നൽകി. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസമാകുന്ന ഈ സുപ്രധാന തീരുമാനമുണ്ടായത്.

പുതിയ പരിഷ്കാരം 2027-28 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത എൽപി സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പഠന സംവിധാനങ്ങൾ, സ്കൂൾ മാനേജ്‌മെന്റുകളുടെ താൽപ്പര്യം എന്നിവ പരിഗണിച്ചായിരിക്കും പൈലറ്റ് പദ്ധതിക്കുള്ള സ്കൂളുകൾ തിരഞ്ഞെടുക്കുക.ആദ്യഘട്ട വിജയത്തിന് ശേഷം നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ എൽപി, യുപി സ്കൂളുകളിലേക്കും ഈ പദ്ധതി പൂർണ്ണമായും വ്യാപിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

Stories you may like

താമരശ്ശേരിയിൽ വൻ ലഹരിവേട്ട: സ്വകാര്യ അപ്പാർട്മെന്റിൽ നിന്ന് 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു!

മിഷൻ ചക്കക്കൊമ്പൻ’ ആരംഭിച്ചു; ആനയിറങ്കൽ ഡാമിലിറങ്ങി കൊമ്പൻ, ശ്വാസമടക്കി ചിന്നക്കനാൽ!

ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി സമഗ്രവും ശാസ്ത്രീയവുമായ മാറ്റങ്ങളാണ് കരട് രൂപരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ ദിവസവും വീട്ടിൽ നിന്ന് ഭാരമേറിയ വാട്ടർ ബോട്ടിലുകളും ലഞ്ച് ബോക്സുകളും ചുമന്നുകൊണ്ടുവരുന്നത് ഒഴിവാക്കാൻ ശുദ്ധമായ കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളുകളിൽ തന്നെ നിർബന്ധമായും ഉറപ്പാക്കും. ഇതിന് പുറമെ, പാഠപുസ്തകങ്ങളുടെ ഭാരം ഒഴിവാക്കാൻ ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലുമായി രണ്ട് സെറ്റ് പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്ന രീതിയും നടപ്പിലാക്കും. ഭാരം കുറഞ്ഞ പേപ്പറുകളിൽ പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതും, പാഠഭാഗങ്ങൾ മാസാടിസ്ഥാനത്തിലോ ടേം അടിസ്ഥാനത്തിലോ ചെറിയ പുസ്തകങ്ങളായി വിഭജിക്കുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.

ക്ലാസ് മുറികളിലെ സമയക്രമത്തിലും മാറ്റങ്ങൾ വരും. ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന വിധത്തിൽ ടൈംടേബിൾ പുനഃക്രമീകരിക്കും. സ്മാർട്ട് ബോർഡുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പഠന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഭൗതിക പുസ്തകങ്ങളുടെ ഉപയോഗം കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.

തൃശൂർ ഏറിയാട് ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥി നൽകിയ നിവേദനം നിയമസഭയിൽ വരെ ചർച്ചയായതിനെ തുടർന്നാണ് വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയത്. അമിതഭാരമുള്ള ബാഗുകൾ ചുമക്കുന്നത് കുട്ടികളിൽ നട്ടെല്ലിനും പേശികൾക്കും തകരാറുണ്ടാക്കുന്നതായും ശാരീരിക വളർച്ചയെ ബാധിക്കുന്നതായും നേരത്തെ തന്നെ വ്യാപക പരാതികൾ ഉയർന്നിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും,പുതിയ മാറ്റങ്ങളെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കൃത്യമായ ബോധവൽക്കരണം നൽകുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.

Tags: bagweight
Share
Tweet
Send
Share

Latest stories from this section

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിർണ്ണായക മാറ്റം; ഡമ്മി ബുക്കിങ്ങുകൾ തടയാൻ എട്ട് മണിക്കൂർ നിയന്ത്രണം

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

Latest News

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

കുരുന്നുകളുടെ തോളിലെ ഭാരം ഇറങ്ങുന്നു! സ്കൂൾ ബാഗിന്റെ ഭാരം ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയാക്കാൻ സർക്കാർ

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

വധശിക്ഷ കാത്തിരിക്കുന്ന ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന! തീയതി പ്രഖ്യാപിച്ചു; ‘ഭീകരവാദിയായി കൈവിലങ്ങണിയിച്ച് എത്തിക്കുമെന്ന്’ ധാക്ക

താമരശ്ശേരിയിൽ വൻ ലഹരിവേട്ട: സ്വകാര്യ അപ്പാർട്മെന്റിൽ നിന്ന് 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു!

താമരശ്ശേരിയിൽ വൻ ലഹരിവേട്ട: സ്വകാര്യ അപ്പാർട്മെന്റിൽ നിന്ന് 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു!

മിഷൻ ചക്കക്കൊമ്പൻ’ ആരംഭിച്ചു; ആനയിറങ്കൽ ഡാമിലിറങ്ങി കൊമ്പൻ, ശ്വാസമടക്കി ചിന്നക്കനാൽ!

മിഷൻ ചക്കക്കൊമ്പൻ’ ആരംഭിച്ചു; ആനയിറങ്കൽ ഡാമിലിറങ്ങി കൊമ്പൻ, ശ്വാസമടക്കി ചിന്നക്കനാൽ!

22-കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ!

22-കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ!

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിർണ്ണായക മാറ്റം; ഡമ്മി ബുക്കിങ്ങുകൾ തടയാൻ എട്ട് മണിക്കൂർ നിയന്ത്രണം

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies