എരുമേലി വാവര് പള്ളിയില്‍ പ്രവേശിക്കാന്‍ പുറപ്പെട്ട രണ്ട് യുവതികള്‍ പോലീസ് കസ്റ്റഡിയില്‍ . ഹിന്ദുമക്കള്‍ കക്ഷി പ്രവര്‍ത്തകരായ യുവതികളാണ് ഇവര്‍ . കൊഴിഞ്ഞാമ്പാറ പോലീസാണ് രണ്ടുപേരെയും വേലന്താവളം ചെക് പോസ്റ്റിൽ വെച്ച് കസ്റ്റഡിയില്‍ എടുത്തത് .
ഇത്തവണത്തെ മണ്ഡലക്കാലം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ശബരിമലയില്‍ യുവതികളെ എത്തിക്കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി പറഞ്ഞിരുന്നു . ഇവര്‍ എരുമേലി വാവര് പള്ളിയില്‍ പ്രവേശിക്കുകയായിരുക്കും ആദ്യ ലക്ഷ്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് വാവര്പള്ളിയ്ക്കും സമീപ പ്രദേശങ്ങളിലും പോലീസ് ഒരുക്കിയിരുന്നത് .
Discussion about this post