എരുമേലി വാവര് പള്ളിയില്‍ കയറാന്‍ എത്തിയ യുവതികള്‍ റിമാന്‍ഡില്‍ . ചിറ്റൂര്‍ മജിസ്ട്രറ്റ് കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത് . മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും ലഹളയ്ക്ക് ആഹ്വാനം ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് ഇവര്ക്കെതിരെയെടുത്തിരിക്കുന്ന കേസ് .
തിങ്കളാഴ്ച വൈകിട്ടാണ് ഇവരെ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്റ്റേഷന് പരിധിയില്‍ വെച്ച് രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങിയ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത് . തമിഴ്നാട്ടിലെ ഹിന്ദുമക്കള്‍ കക്ഷി ഭാരവാഹികളാണ് അഞ്ച് പേരും .
Discussion about this post